Shubh Muhura In August 2025: ആഗസ്റ്റിൽ പുതിയ വാഹനം വാങ്ങിക്കാൻ നിൽക്കുന്നവരാണോ? ഉത്തമ ദിവസം ഇതാ..
Shubh Muhurat August 2025: 2025 ആഗസ്റ്റിൽ വാഹനം വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, അവർക്ക് ഇതാ അതിനുള്ള ഉത്തമ ദിവസവും സമയവും. ആഗസ്റ്റിൽ വാഹനം വാങ്ങാൻ 16 ശുഭദിനങ്ങളാണുള്ളത്.

Car
ഹൈന്ദവ വിശ്വാസമനുസരിച്ച് എല്ലാ നല്ല കാര്യത്തിനും മുഹൂർത്തം നോക്കുന്നത് പതിവാണ്. അതിപ്പോൾ വീട് പണിയാനായാലും ഗൃഹപ്രേവശത്തിനായാലും വിവാഹത്തിനായാലും നല്ല സമയവും മുഹൂർത്തവും നോക്കുന്നത് മിക്കവരുടെയും സ്വഭാവമാണ്. അതുപോലെ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവരും ഇത്തരം വിശ്വാസങ്ങൾ പിന്തുടരുന്നുണ്ട്. പലർക്കും ഇതറിയില്ലെങ്കിലും വിശ്വാസമുള്ളവർ ഇതെല്ലാം നോക്കി മാത്രമേ എല്ലാത്തിനും ഇറങ്ങി തിരിക്കാറുള്ളൂ.
ഇങ്ങനെ നോക്കുന്നത് ജീവിതത്തിൽ സുരക്ഷിതവും വിജയകരവുമായ യാത്ര ഉറപ്പാക്കുമെന്നാണ് വിശ്വാസം. 2025 ആഗസ്റ്റിൽ വാഹനം വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, അവർക്ക് ഇതാ അതിനുള്ള ഉത്തമ ദിവസവും സമയവും. ആഗസ്റ്റിൽ വാഹനം വാങ്ങാൻ 16 ശുഭദിനങ്ങളാണുള്ളത്.
Also Read:വീട്ടിൽ നടരാജ വിഗ്രഹം വെയ്ക്കാമോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
- ആഗസ്റ്റ് 01 വെള്ളിയാഴ്ച: ആഗസ്റ്റ് 01 രാവിലെ 5:43 മുതൽ ആഗസ്റ്റ് 02 പുലർച്ചെ 03:40 വരെ.
- ഞായർ, 03 ആഗസ്റ്റ് 2025: ആഗസ്റ്റ് 3 രാവിലെ 09:42 മുതൽ ആഗസ്റ്റ് 4 പുലർച്ചെ 05:44 വരെ.
- തിങ്കൾ, 04 ആഗസ്റ്റ് 2025: രാവിലെ 05:44 മുതൽ രാവിലെ 09:12 വരെ
- ആഗസ്റ്റ് 08, വെള്ളി: ആഗസ്റ്റ് 08 ഉച്ചയ്ക്ക് 02:28 മുതൽ ആഗസ്റ്റ് 09 പുലർച്ചെ 05:47 വരെ
- ഞായർ, 10 ആഗസ്റ്റ് 2025: രാവിലെ 05:48 മുതൽ ഉച്ചയ്ക്ക് 12:09 വരെ
- തിങ്കൾ, ആഗസ്റ്റ് 11, 2025: രാവിലെ 10:33 മുതൽ ഉച്ചയ്ക്ക് 01:00 വരെ
- ബുധൻ, 13 ആഗസ്റ്റ് 2025: ആഗസ്റ്റ് 13 രാവിലെ 10:32 മുതൽ ആഗസ്റ്റ് 14 പുലർച്ചെ 04:23 വരെ.
- വ്യാഴം, 14 ആഗസ്റ്റ് 2025: രാവിലെ 05:50 മുതൽ ആഗസ്റ്റ് 15 രാവിലെ 09:06 വരെ
- ഞായർ, 17 ആഗസ്റ്റ് 2025: ആഗസ്റ്റ് 17 വൈകുന്നേരം 07:24 മുതൽ ആഗസ്റ്റ് 18 പുലർച്ചെ 05:52 വരെ.
- തിങ്കൾ, 18 ആഗസ്റ്റ് 2025: ആഗസ്റ്റ് 18, രാവിലെ 05:52 മുതൽ ആഗസ്റ്റ് 19 പുലർച്ചെ 02:06 വരെ.
- ബുധൻ, 20 ആഗസ്റ്റ് 2025: ഓഗസ്റ്റ് 20 ഉച്ചയ്ക്ക് 01:58 മുതൽ ആഗസ്റ്റ് 21 പുലർച്ചെ 05:53 വരെ
- വ്യാഴം, 21 ആഗസ്റ്റ് 2025: രാവിലെ 05:53 മുതൽ ഉച്ചയ്ക്ക് 12:44 വരെ.
- ബുധൻ, 27 ആഗസ്റ്റ് 2025: ആഗസ്റ്റ് 27, ഉച്ചകഴിഞ്ഞ് 03:44 മുതൽ ആഗസ്റ്റ് 28 പുലർച്ചെ 05:57 വരെ.
- വ്യാഴം, 28 ആഗസ്റ്റ് 2025: ആഗസ്റ്റ് 28 രാവിലെ 05:57 മുതൽ ആഗസ്റ്റ് 29 05:58 വരെ
- 2025 ആഗസ്റ്റ് 29, വെള്ളി: രാവിലെ 05:58 മുതൽ 11:38 വരെ
- 2025 ആഗസ്റ്റ് 31, ഞായർ: രാവിലെ 05:59 മുതൽ വൈകുന്നേരം 05:27 വരെ
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)