Thaipusam Thaipooyam 2026: മുരുക ഭഗവാനായി തൈപ്പൂയം വ്രതം എന്നാണ്? ശുഭകരമായ സമയം, ആരാധനാരീതി

Thaipusam Thaipooyam 2026 Date and Rituals: പാർവതി ദേവി ഭ​ഗവാൻ മുരുകന് താരകാസുരനെ വധിക്കുന്നതിനു വേണ്ടി 'വേൽ' സമ്മാനിച്ച ദിവസമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചിലയിടങ്ങളിൽ സുബ്രഹ്മണ്യന്റെ....

Thaipusam Thaipooyam 2026: മുരുക ഭഗവാനായി തൈപ്പൂയം വ്രതം എന്നാണ്? ശുഭകരമായ സമയം, ആരാധനാരീതി

Thaipusam 2026

Published: 

22 Jan 2026 | 08:20 AM

മകരമാസത്തിലെ പൂയം നക്ഷത്രം വരുന്ന ദിനത്തിലാണ് എല്ലാവർഷവും തൈപ്പൂയം വ്രതം ആഘോഷിക്കുന്നത്. പ്രധാനമായും ഭഗവാൻ സുബ്രഹ്മണ്യനെ ആരാധിക്കുന്നതിന് വേണ്ടിയാണ് തൈപ്പൂയം. ഈ ദിവസം വിവിധ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വളരെ പ്രാധാന്യത്തോടെ കാവടിയാട്ടം അടക്കമുള്ള ചടങ്ങുകൾ ആഘോഷിക്കുന്നു. പാർവതി ദേവി ഭ​ഗവാൻ മുരുകന് താരകാസുരനെ വധിക്കുന്നതിനു വേണ്ടി ‘വേൽ’ സമ്മാനിച്ച ദിവസമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ചിലയിടങ്ങളിൽ സുബ്രഹ്മണ്യന്റെ ജന്മദിനമായും ഇത് ആഘോഷിക്കാറുണ്ട്. അത്തരത്തിൽ ഈ വർഷത്തെ തൈപ്പൂയം ആഘോഷിക്കുന്നത് 1101 മകരം 19 അതായത് ഫെബ്രുവരി ഒന്നാം തീയ്യതിയാണ്.പൂയം നക്ഷത്രം ആരംഭിക്കുന്നത് ഫെബ്രുവരി 1-ന് പുലർച്ചെ 01:34 AM-നും അവസാനിക്കുന്നത് അന്ന് അർദ്ധരാത്രി 11:58 PM-നുമാണ്.

വേൽ വെറുമൊരു ആയുധമല്ല, മറിച്ച് അത് മുരുകന്റെ രൂപവും ജ്ഞാനത്തിന്റെ ലിഖിത രൂപവുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തിന്മയെ നശിപ്പിക്കാൻ മാത്രമല്ല, മനുഷ്യനിലെ അജ്ഞത, അഹങ്കാരം, കർമ്മ ഫലങ്ങൾ എന്നിവ തകർക്കാനും വേൽ സമ്മാനിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇഥിനു പിന്നിലുള്ള ആഴമേറിയ വിശ്വാസം.

അതിനാൽ തന്നെ തൈപ്പൂയത്തിനോട് അനുബന്ധിച്ച് ഭക്തർ വ്രതശുദ്ധിയോടെ കാവടിയുമായി സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും പീലിക്കാവടി, പൂക്കാവടി, ഭസ്മ കാവടി തുടങ്ങിയ വിവിധതരം കാവടികൾ ഈ ദിവസം വഴിപാട് സമർപ്പിക്കുകയും ചെയ്യുന്നു. മുരുകനെ ഒരു വിഗ്രഹത്തിൽ ആരാധിക്കാം. എന്നാൽ വേൽ മുരുകന്റെ യഥാർത്ഥ രൂപമായതിനാൽ, വേലിനെ ആരാധിക്കുന്നത് എല്ലാ ദേവന്മാരുടെയും അനുഗ്രഹം ചൊരിയാൻ സഹായിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ശിവനും പാർവതിയും പോലും വേലിന്റെ തത്ത്വചിന്തയിൽ ഉൾപ്പെടുന്നു എന്നും വിശ്വാസം നിലനിൽക്കുന്നു. ഈ ദിവസത്തിൽ, മുരുകഭക്തർ ഉപവസിക്കുകയും ശരീരവും മനസ്സും ശുദ്ധിയോടെ പരിപാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാവടി, പാൽ കാവടി, പനീർ കാവടി, പുഷ്പ കാവടി എന്നിവ ഏന്തുന്നതിലൂടെ ജീവിതത്തിലെ തങ്ങളുടെ കഷ്ടപ്പാടുകളും പാപങ്ങളും നീക്കം ചെയ്യുന്നതിനായി പ്രാർത്ഥിക്കുന്നു. ചില ആളുകൾ ശാരീരിക കഷ്ടപ്പാടുകൾ സ്വീകരിച്ച് ആത്മീയ ഉന്നതിയും കൈവരിക്കുന്നു.

വേലിന് പ്രധാനമായും രണ്ട് രൂപങ്ങളുണ്ട് ജ്ഞാനവേൽ, വജ്രവേൽ. ജ്ഞാനവേൽ എന്നാൽ കൃപ നൽകുന്ന രൂപമാണ്.വജ്രവേൽ ദുഷ്ടശക്തികളെ നശിപ്പിക്കുന്ന രൂപമാണെന്നാണ് വിശ്വാസം. ഈ രണ്ടിന്റെയും സംയോജനമാണ് തൈപ്പൂയത്തിന്റെ ശക്തി. അതിനാൽ, തൈപ്പൂയം ഒരു ഉത്സവം എന്നതിലുപരി മുരുകൻ മനുഷ്യന്റെ ഹൃദയത്തിൽ ഉദിക്കുന്ന ദിവസം, ജീവിതത്തിന്റെ ദിശ മാറുന്ന ദിവസം, ജ്ഞാനം പൂക്കുന്ന ദിവസം എന്നിങ്ങനെയാണ് വിശ്വസിക്കപ്പെടുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
വ്യാഴം സംക്രമിക്കുന്നു! കർക്കിടകം, ചിങ്ങം, കന്നി രാശിക്കാർക്ക് എങ്ങനെ ബാധിക്കും?
Horoscope Malayalam: സന്തോഷം തരുന്ന കാര്യങ്ങൾ സംഭവിക്കും, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Chanakya Niti: എത്ര വലിയ കൂട്ടായാലും വേണ്ട, ഇക്കാര്യങ്ങൾ ഒരിക്കലും ആരോടും പറയരുത്!
Horoscope Today: ഈ നാളുകാർ ആരോ​ഗ്യം നോക്കണം, പണം കടം കൊടുക്കരുത്; ഇന്നത്തെ നക്ഷത്രഫലം
വ്യാഴത്തിന്റെ രാശിയും നക്ഷത്രവും ഒരേ ദിവസം സംക്രമിക്കുന്നു! ഈ മൂന്ന് രാശികൾക്ക് ഭാഗ്യത്തിന്റെ നാളുകൾ തുടങ്ങുന്നു
Vastu Tips:പാൽ തിളച്ചു തൂവുന്ന ദിശ പറയും നിങ്ങളുടെ ഭാഗ്യം! ഗൃഹപ്രവേശത്തിന് പാല് തിളപ്പിക്കുന്നതിന് പിന്നിലെ ആചാരവും വിശ്വാസങ്ങളും
മുട്ട ശരിക്കും കഴിക്കേണ്ടത് ഇങ്ങനെ! പോഷകങ്ങൾ ഉറപ്പായും ലഭിക്കും
റെഡ്മി 17c 5G വാങ്ങാൻ ആമസോണിൽ ഡിസ്കൗണ്ട്
ടെസ്ലയുടെ പറക്കും കാർ ഇന്ത്യയിലേക്കും, ഇപ്പോൾ ബുക്ക് ചെയ്യാം
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി