Thiruvathira Makayiram 2026: മക്കളുടെ ദീർഘായുസ്സിനും ക്ഷേമത്തിനും വ്രതം! ധനുമാസത്തിലെ തിരുവാതിരയിൽ വരുന്ന മകയിരം എപ്പോൾ?

Thiruvathira Makayiram 2026:."മകയിരം മക്കൾക്ക്" എന്നാണ് പഴമൊഴി. മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറാനും, ആരോഗ്യത്തിനും...

Thiruvathira Makayiram 2026: മക്കളുടെ ദീർഘായുസ്സിനും ക്ഷേമത്തിനും വ്രതം! ധനുമാസത്തിലെ തിരുവാതിരയിൽ വരുന്ന മകയിരം എപ്പോൾ?

Makayiram

Updated On: 

01 Jan 2026 | 11:01 AM

ധനുമാസത്തിലെ തിരുവാതിരയോട് അനുബന്ധിച്ച് വരുന്ന മകയിരം വ്രതത്തിന് ഏറെ പ്രാധാന്യമുണ്ട്. ഭർത്താവിന്റെ സൗഖ്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. പ്രധാനമായും സ്ത്രീകളും കന്യകമാരും ആണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്.

ഭർത്താവിന്റെ ദീർഘായുസ്സിനും ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടിയാണ് സ്ത്രീകൾ തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. അതേസമയം കന്യകമാരായ യുവതികൾ നല്ല ഭർത്താവിനെ ലഭിക്കാൻ വേണ്ടിയും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു. അതുപോലെ മകയിരം വ്രതം അനുഷ്ഠിക്കുന്നത് അമ്മമാരായ സ്ത്രീകളാണ്. സന്താന ഭാഗ്യത്തിനും കുട്ടികളുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും ക്ഷേമത്തിനു വേണ്ടിയാണ് മകയിരം വ്രതം.

തിരുവാതിര അനുവദിച്ചാണ് മകയിരം വരുന്നത്. ഈ വർഷത്തെ തിരുവാതിര വരുന്നത് ജനുവരി മൂന്നിനാണ്. അതിനാൽ മകയിരം ജനുവരി രണ്ടിന് അനുഷ്ഠിക്കും.”മകയിരം മക്കൾക്ക്” എന്നാണ് പഴമൊഴി. മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറാനും, ആരോഗ്യത്തിനും, ഉന്നത നിലയിൽ എത്താനും ഈ വ്രതം ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു.മകയിരം ദിവസത്തിൽ സൂര്യോദയത്തിനു മുൻപേ ഉണരണം.

ALSO READ: തിരുവാതിര വ്രതം ജനുവരി 2നോ… 3 നോ? കൃത്യമായ തീയ്യതി, ശൂഭകരമായ സമയം വ്രതാനുഷ്ടാനം അറിയാം

കുളിച്ച് ശുദ്ധി ആയതിനുശേഷം വേണം വ്രതമനുഷ്ഠിക്കേണ്ടത്.മകയിരം ദിവസം പകലിൽ സാധാരണയായി അരിയാഹാരം ഒഴിവാക്കി ഗോതമ്പ് വിഭവങ്ങളോ പഴങ്ങളോ കഴിക്കുന്നു. ചിലയിടങ്ങളിൽ രാത്രിയിൽ അരിയാഹാരം കഴിക്കില്ല.കൂടാതെ മകയിരം വ്രതം അനുഷ്ടിക്കുമ്പോൾ മക്കൾക്കൊപ്പം ശിവക്ഷേത്രത്തിലോ വിഷ്ണുക്ഷേത്രത്തിലോ ദർശനം നടത്തി പ്രാർത്ഥിക്കുന്നത് വ്രതത്തിന്റെ പൂർണ്ണതയ്ക്ക് സഹായിക്കും.

മക്കളുടെ ശാരീരികമായ അസുഖങ്ങൾ മാറാനും ദീർഘായുസ്സിനും മകയിരം വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. കൂടാതെ കുട്ടികളിലെ ദേഷ്യം വാശി എന്നിവ കുറയാനും ശാന്ത സ്വഭാവം കൈവരിക്കാനും അമ്മമാർ ഇതാണ് അനുഷ്ഠിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഒപ്പം കുട്ടികളുടെ പഠനകാര്യങ്ങളിൽ ഉണർവും ഏകാഗ്രതയും ഉണ്ടാകുവാൻ ഈ പ്രാർത്ഥനകൾ സഹായിക്കും.

Follow Us
Related Stories
Horoscope Today: കടുത്ത ശത്രുദോഷത്തിന് സാധ്യത, രാജയോഗം ഇവർക്കെല്ലാം… ഇന്നത്തെ രാശിഫലം
Shukra Nakshatra Parivartan: കുടുംബ കലഹം, ആരോഗ്യത്തിൽ പ്രശ്നം, ഓഫീസിൽ ചതി;മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് ഇനി സങ്കടങ്ങളുടെ വരവ്! ശുക്രൻ രാശി മാറുന്നു
Horoscope malayalam: പിടിവാശി ഒഴിവാക്കുക, ധനനഷ്ടത്തിനും മാനഹാനിക്കും സാധ്യത; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Chanakya Niti: സൂക്ഷിക്കുക! സ്വന്തം പണം തന്നെ നിങ്ങളുടെ ശത്രുവാകും; ചാണക്യന്റെ മുന്നറിയിപ്പ്
Today’s Horoscope: തര്‍ക്കത്തിലേര്‍പ്പെടരുത് സമാധാനം പോകും; ഇന്നത്തെ നക്ഷത്രഫലം, ജൂണ്‍ 18
Nirjala Ekadashi Laxmi Narayana Rajyog: തുലാം ഉൾപ്പെടെ രാശിക്കാർക്ക് നല്ല കാലം തുടങ്ങുന്നു! നിർജല ഏകാദശി ദിനത്തിൽ ലക്ഷ്മി നാരായണ രാജയോഗം
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ