Todays Horoscope: കുടുംബത്തില്‍ സമാധാനം;പങ്കാളിത്ത ബിസിനസില്‍ ലാഭം; ഇന്നത്തെ രാശിഫലം
Today Horoscope in Malayalam: ചില രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ലാഭവും കുടുംബത്തിൽ സമാധാനവും ഉണ്ടായേക്കാം. എന്നാൽ മറ്റ് ചില രാശിക്കാർക്ക് വിപരീത ഫലങ്ങളും കാണുന്നുണ്ട്. ഇന്നത്തെ വിശദമായ രാശിഫലം എങ്ങനെയെന്നറിയാം.

ഇന്നത്തെ രാശിഫലം
ഇന്നത്തെ ദിവസം ചില രാശിക്കാരെ കാത്തിരിക്കുന്നത് സാമ്പത്തിക ലാഭവും കുടുംബത്തിൽ സമാധാനവുമാണ്.എന്നാൽ ചില ചിലർക്കാകട്ടെ ഇതിന് നേരെ വിപരീതമാകാം ഫലം. ഇതെല്ലാം നിങ്ങളുടെ രാശിഫലങ്ങൾക്കനുസരിച്ചാണ്. ചില രാശിക്കാർക്ക് ഇന്ന് മംഗള കർമ്മത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇന്നത്തെ വിശദമായ രാശിഫലം എങ്ങനെയെന്നറിയാം.
മേടം
ഇന്ന് നിങ്ങൾക്ക് ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ജോലിയിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നത് നല്ലതാകും. കുടുംബത്തിൽ സമാധാനം ലഭിക്കുന്നതിന്റെ ഭാഗമായി പങ്കാളിയുമായി പുറത്ത് പോയി സമയം ചിലവഴിക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ എന്തെങ്കിലും പദ്ധതിയുണ്ടെങ്കിൽ അതും ഇന്ന് പൂർത്തിയാകും.വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്.
ഇടവം
ഈ രാശിക്കാർക്ക് ജോലിയിൽ ഇന്ന് പ്രമോഷൻ ലഭിയ്ക്കും. ഇത് നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും. ഇന്ന് നിങ്ങളുടെ സായാഹ്നം സുഹൃത്തുക്കളുമായി രസകരമായി ചെലവഴിക്കും. ബിസിനസ്സ് ആരംഭിക്കാൻ താത്പര്യമെടുന്നവർ ഇന്ന് ഇതിനെ കുറിച്ച് വിശദമായി പഠിച്ചതിനു ശേഷം ഇറങ്ങിതിരിക്കുക.
മിഥുനം
ഈ രാശിക്കാർക്ക് ഇന്ന് ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധ നൽകുന്നത് വലിയ അപകടങ്ങളിൽ നിന്ന് ഒഴുവാകാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ കുട്ടികളിൽ നിന്നും ചില നല്ല വാർത്തകൾ കേൾക്കാൻ ഇടയുണ്ട്. പണം ചിലവഴിക്കുന്ന കാര്യത്തിൽ നിയന്ത്രിക്കുക. രാഷ്ട്രിയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് മികച്ച വിജയം കൈവരിക്കാൻ അവസരം ലഭിക്കും .
കർക്കടകം
ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. തൊഴിലിനായി പരിശ്രമിക്കുന്നവർക്ക് ഇന്ന് വിജയം ലഭിക്കും. ഇന്ന് നിങ്ങൾക്ക് ചുറ്റുമുള്ള ശത്രുക്കളെ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം അവർ നിങ്ങളുടെ ജോലി നശിപ്പിക്കാൻ പരമാവധി ശ്രമിച്ചേക്കാം.നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ചിങ്ങം
ചിങ്ങം രാശിക്കാർ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് മറ്റൊരാളിൽ നിന്ന് പണം കടം വാങ്ങേണ്ടി വന്നേക്കാം. വിദേശത്തേക്ക് പോകുന്നവർ തട്ടിപ്പിൽ വീഴാതെ ശ്രദ്ധിക്കുക. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കുക.ഇന്ന് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ എന്തെങ്കിലും റിസ്ക് എടുത്തിട്ടുണ്ടെങ്കിൽ അത് ഭാവിയിൽ നിങ്ങൾക്ക് വലിയ നേട്ടങ്ങൾ നൽകും.
കന്നി
ഇന്ന് നിങ്ങൾ ചെയ്യുന്ന ഏത് ജോലിയും പൂർത്തിയാക്കാൻ ശ്രമിക്കുക. ജോലി കാര്യത്തിൽ നിങ്ങൾക്ക് വിജയം കൈവരിക്കും.പങ്കാളിയുമായി തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. സന്താനങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ വിജയിക്കും. സാമ്പത്തിക ലാഭം ഇന്നത്തെ ദിവസം ഉണ്ടാകും.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാകും. ഇത് നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും. കുടുംബ ബിസിനസിൽ നിങ്ങളുടെ പങ്കാളിയുടെ ഉപദേശം ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം ലഭിക്കും. യോജിച്ച വിവാഹാലോചന വന്ന് ചേരും.
വൃശ്ചികം
ഇന്ന് നിങ്ങൾ അധിക ജോലി ചെയ്യാൻ ഇടവരും. ഇത് നിങ്ങൾക്ക് പുതിയ ചുമതലകൾ ലഭിക്കാൻ ഇടവരുത്തും. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നത് നിങ്ങളുടെ പൊതു പിന്തുണ വർദ്ധിപ്പിക്കും. രാഷ്ട്രിയ പ്രവർത്തനം നടത്തുന്നവർ കുറച്ച് സൂക്ഷിക്കുക.
ധനു
കുറെ നാളായി മുടങ്ങി നിന്ന നിങ്ങളുടെ കുട്ടിയുടെ വിവാഹം നടക്കും. ജോലി ചെയ്യുന്ന ആളുകൾക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിച്ചേക്കാം. നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ ഇന്ന് നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നാൽ നിങ്ങൾ പ്രതീക്ഷിച്ച നേട്ടങ്ങൾ തീർച്ചയായും ലഭിക്കും.
മകരം
വിദ്യാർത്ഥികൾക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. സർക്കാർ ജോലിയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് സ്ഥാനകയറ്റം ലഭിക്കാൻ ഇടയുണ്ട്. നിങ്ങളുടെ കുട്ടിയുടെ വിവാഹം ഉറപ്പിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ഇന്ന് നിങ്ങൾക്ക് പുതിയ കാരണങ്ങൾ ലഭിക്കും.
കുംഭം
നിങ്ങളുടെ കുടുംബത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ ശ്രദ്ധ നൽകുക. നിങ്ങളുടെ കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനാൽ നിങ്ങൾ വിജയിക്കും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്ന് നിങ്ങൾക്ക് ഒരു സമ്മാനം ലഭിച്ചേക്കാം.
മീനം
ബിസിനസ്സിൽ നഷ്ടം സംഭവിക്കാൻ ഇന്നത്തെ ദിവസം സാധ്യത കൂടുതലാണ്. വിദ്യാർത്ഥികൾ ഇന്ന് അവരുടെ വിദ്യാഭ്യാസത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ വിജയിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിയ്ക്കും. കുടുംബത്തിൽ നിങ്ങളുടെ അന്തസ്സ് വർദ്ധിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)