Today’s Horoscope: ആരെയും അന്ധമായി വിശ്വസിക്കരുത്, യാത്രകൾ ഒഴിവാക്കുക; അറിയാം ഇന്നത്തെ നക്ഷത്രഫലം
Today Horoscope In Malayalam: ഒരേ നക്ഷത്രക്കാർക്ക് പോലും അവരുടെ ജനന സമയത്തിലെ വ്യത്യാസം മൂലം ദിവസഫലത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ചിലർക്ക് സാമ്പത്തികമായി കഷ്ടപാടുകൾ എന്നാൽ മറ്റ് ചിലർക്ക് നേട്ടങ്ങളും ഉണ്ടാകുന്നു. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലം വിശദമായി പരിശോധിക്കാം.

Horoscope
ഇന്ന് മെയ് 24 ശനി. എല്ലാ ദിവസങ്ങളിലെ പോലെയും നല്ല അനുഭവങ്ങളിലൂടെയും മോശം സാഹചര്യത്തിലൂടെയും പല നക്ഷത്രകാർക്കും കടന്നുപോകേണ്ടി വന്നേക്കാം. ഒരേ നക്ഷത്രക്കാർക്ക് പോലും അവരുടെ ജനന സമയത്തിലെ വ്യത്യാസം മൂലം ദിവസഫലത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ചിലർക്ക് സാമ്പത്തികമായി കഷ്ടപാടുകൾ എന്നാൽ മറ്റ് ചിലർക്ക് നേട്ടങ്ങളും ഉണ്ടാകുന്നു. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലം വിശദമായി പരിശോധിക്കാം.
മേടം
ഇന്ന് മേടം രാശികാർക്ക് അത്ര നല്ല ദിവസമാകില്ല. വീട്ടിൽ നിങ്ങളുടെ പങ്കാളിയുമായി ചില പ്രശ്നങ്ങളുണ്ടായേക്കാം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ആല്ലാത്തപക്ഷം വഴക്ക് നീണ്ടുപോകാനുള്ള സാധ്യതയുണ്ട്.
ഇടവം
ഇന്ന് നിങ്ങൾ ഏതൊരു കാര്യത്തിലും ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് അതിന്റെ നിയമങ്ങൾ മനസ്സിലാക്കുക. ആരെയും അന്ധമായി വിശ്വസിക്കരുത്. ഒരു വസ്തു വാങ്ങാൻ ശ്രമിക്കുകയാണെങ്കിൽ അതിന്റെ എല്ലാ കാര്യങ്ങളും ശരിയായി പരിശോധിക്കുക.
മിഥുനം
ഇന്ന് നിങ്ങൾക്ക് ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും. ജോലിസ്ഥലത്ത് പുതിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. വലിയ കമ്പനികളിൽ പണം നിക്ഷേപിക്കാൻ നല്ല ദിവസമാണ്. ഇന്ന് ശത്രുക്കളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്.
കർക്കിടകം
ബിസിനസ്സുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ ആലോചിച്ച് മാത്രം എടുക്കാൻ ശ്രമിക്കുക. നിങ്ങൾ ആർക്കെങ്കിലും പണം കടം കൊടുത്തിട്ടുണ്ടെങ്കിൽ അത് തിരികെ കിട്ടാൻ വൈകും. അച്ഛന്റെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ ശ്രദ്ധിക്കണം.
ചിങ്ങം
അയൽപക്കത്ത് നടക്കുന്ന പ്രശ്നങ്ങളിൽ നിങ്ങൾ ഇടപെടാതിരിക്കാൻ ശ്രമിക്കുക. യാത്രകൾ കഴിവതും ഒഴുവാക്കുക. അപകടസാധ്യത മുന്നിൽ കാണുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൈകിപ്പിക്കരുത്.
കന്നി
ഇന്ന് കന്നി രാശിക്കാർക്ക് നല്ല ദിവസമായിരിക്കും. ബിസിനസ്സിൽ ലാഭം കിട്ടുന്നത് നിങ്ങളിൽ സന്തോഷമുണ്ടാക്കും. നിങ്ങളുടെ കുട്ടികൾക്ക് പരീക്ഷയിൽ വിജയം സാധ്യമാകും. ആരോഗ്യം ശ്രദ്ധിക്കുക.
തുലാം
പങ്കാളിയുമായി തർക്കങ്ങൾക്ക് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങൾ ആരെയും എതിർക്കാതിരിക്കുക. . മതപരമായ കാര്യങ്ങളിൽ നിങ്ങൾ കൂടുതലായി പങ്കെടുക്കും.
വൃശ്ചികം
ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ തെറ്റായ കാര്യങ്ങളെ നിങ്ങൾ പിന്തുണയ്ക്കേണ്ടി വന്നേക്കാം. അത് നിങ്ങളെ മനസ്സിനെ വിഷമിപ്പിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യം അത്ര നല്ലതായിരിക്കില്ല.
ധനു
ഇന്ന് പണത്തിന്റെ കാര്യത്തിൽ അത്ര നല്ല ദിവസമായിരിക്കില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. നിങ്ങൾ ആർക്കും പണം കടം കൊടുക്കാതിരിക്കാൻ ശ്രമിക്കുക. കൊടുത്താൽ അത് തിരികെ കിട്ടാൻ സാധ്യതയില്ല.
മകരം
ജോലി അന്വേഷിക്കുന്ന ആളുകൾ കഠിനപ്രയത്നം ചെയ്യേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ തെറ്റിന് നിങ്ങൾക്ക് ശിക്ഷ കിട്ടാൻ സാധ്യതയുണ്ട്.
കുംഭം
ഇന്ന് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളാണ്. ആരോഗ്യം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്. സഹോദരങ്ങളുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് സംസാരിച്ച് തീർക്കാൻ ശ്രമിക്കുക.
മീനം
ഇന്ന് വിദ്യാർത്ഥികൾക്ക് നല്ല ദിവസമാണ്. പഠനവുമായി ബന്ധപ്പെട്ട് പുതിയ അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ജോലിസ്ഥലത്ത് പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നതാണ്. അത് നിങ്ങളുടെ സ്ഥാനകയറ്റത്തിന് കാരണമാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)