Today’s Horoscope: കുടുംബത്തിൽ സമാധാനം നിലനിൽക്കും; ഇന്നത്തെ രാശിഫലം ഇതാ

Today Horoscope Malayalam February 12th 2025: ഇന്ന് നിങ്ങൾക്ക് അനുകൂല സമയമാണോ, ഏതൊക്കെ വിഷയങ്ങളിൽ ജാഗ്രത പാലിക്കണം, ഇന്നെന്തെല്ലാം ശ്രദ്ധിക്കണം, തുടങ്ങിയ കാര്യങ്ങൾ അറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

Todays Horoscope: കുടുംബത്തിൽ സമാധാനം നിലനിൽക്കും; ഇന്നത്തെ രാശിഫലം ഇതാ

പ്രതീകാത്മക ചിത്രം

Published: 

12 Feb 2025 | 06:17 AM

ഇന്ന് ഫെബ്രുവരി 12, ബുധനാഴ്ച്ച. ഒരു വ്യക്തിയുടെ ദിവസഫലം അവരുടെ രാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും നിങ്ങളുടെ രാശി അനുസരിച്ച് അന്നന്നത്തെ ഫലം മാറിമാറിയാം. ഇന്ന് ചിലർക്ക് അനുകൂലമായ ദിവസം ആണെങ്കിൽ അതേ വ്യക്തികൾക്ക് നാളെയും അനുകൂലം ആയിരിക്കണം എന്നില്ല. അതിനാൽ, ഇന്ന് നിങ്ങൾക്ക് അനുകൂല സമയമാണോ, ഏതൊക്കെ വിഷയങ്ങളിൽ ജാഗ്രത പാലിക്കണം, ഇന്നെന്തെല്ലാം ശ്രദ്ധിക്കണം, തുടങ്ങിയ കാര്യങ്ങൾ അറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

മേടം രാശിക്കാർ ഇന്ന് അത്ര നല്ല സമയമല്ല. പല കാര്യങ്ങളിലും പരാജയം നേരിട്ടേക്കാം. മനഃപ്രയാസം, ഉത്സാഹക്കുറവ് എന്നിവ കാണുന്നു. വേണ്ടപ്പെട്ടവർ അകൽച്ച കാണിക്കാൻ സാധ്യത. നിയമ പ്രശ്നങ്ങളിൽ ഏർപ്പെടാൻ സാധ്യത.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് ഇഷ്ടഭക്ഷണ സ്മൃതി, ഉപയോഗ സാധന ലാഭം എന്നിവ കാണുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. ആരോഗ്യം തൃപ്തികരം. അംഗീകാരം ലഭിക്കാം. പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യത.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂലമായിരിക്കില്ല. ചില കാര്യങ്ങളിൽ തടസ്സം നേരിടാം. മനഃപ്രയാസം ഉണ്ടായേക്കാം. ലക്ഷ്യത്തോടെയുള്ള യാത്രകൾ പരാജയപ്പെട്ടേക്കാം. ശരീരസുഖക്കുറവ് അനുഭവപ്പെട്ടേക്കാം.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. ഉന്നത വ്യക്തികളിൽ നിന്ന് സഹായങ്ങൾ ലഭിക്കാം. വീട്ടിൽ സമാധാനാന്തരീക്ഷം നിലനിൽക്കും. നേരിട്ടിരുന്ന പല തടസ്സങ്ങളും മാറിക്കിട്ടും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് അനാവശ്യ അലച്ചിൽ ഉണ്ടായേക്കാം. ധനവരവ് കുറയാം. സാധനങ്ങൾ നഷ്ടപ്പെട്ടേക്കാം. പല കാര്യങ്ങളിലും തടസ്സം ഉണ്ടായേക്കാം. വേണ്ടപ്പെട്ടവരിൽ നിന്നും അകലാൻ സാധ്യത.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർക്ക് ഇന്ന് ധനയോഗം കാണുന്നു. ശത്രുശല്യം കുറയും. സന്തോഷം നിലനിൽക്കും. ബന്ധുസമാഗമത്തിന് യോഗം. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങൾ നന്നായി പൂർത്തിയാക്കാൻ സാധിക്കും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

തുലാം രാശിക്കാർക്ക് ഇന്ന് തൊഴിൽലാഭം, ഉപയോഗസാധന ലാഭം എന്നിവ കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കും. വ്യാപാരത്തിൽ ലാഭമുണ്ടാകും. വായ്പാശ്രമങ്ങൾ വിജയം കാണും. സുഹൃത്ത് സമാഗമത്തിന് സാധ്യത.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ഇന്ന് പ്രവർത്തന രംഗത്ത് ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ശരീരസുഖക്കുറവ് ഉണ്ടായേക്കാം. സാധനങ്ങൾ നഷ്ടപ്പെടാം. വേദനജനകമായ കാര്യങ്ങൾ കേൾക്കാൻ ഇടവരാം. ധനതടസ്സത്തിന് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

ധനു രാശിക്കാർ ഇന്ന് അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടാൻ സാധ്യത. ശരീരക്ഷതം ഏൽക്കാം. ഏതൊരു കാര്യം ചെയ്യുമ്പോഴും ജാഗ്രത പാലിക്കുക. മനഃപ്രയാസം നേരിടാം. പ്രവർത്തന രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർക്ക് ഇന്ന് കർമ്മ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കാൻ. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. കൂടിക്കാഴ്ചകൾ വിജയം നേടും. വീട്ടിൽ സന്തോഷം നിലനിൽക്കും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കുംഭം രാശിക്കാർ ഇന്ന് വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം ലഭിക്കും. പ്രതീക്ഷിച്ചിരുന്ന പണം തേടിവരും. കർമ്മരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ആരോഗ്യ നില തൃപ്തികരം ആയിരിക്കും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർ ഇന്ന് സഹപ്രവർത്തകരുമായി കലഹിക്കാൻ സാധ്യത. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുക. മുൻകാല സുഹൃത്തുക്കളെ അപ്രതീക്ഷിതമായി കാണാൻ ഇടവരും. ധനവരവ് കുറയും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ