Today’s Horoscope: പണമിടപാടുകൾ സൂക്ഷിച്ചു വേണം, ആരോഗ്യ നില മോശമാകാം; ഇന്നത്തെ രാശിഫലം അറിയാം
Today Horoscope Malayalam on May 20: ഇന്നത്തെ ദിവസം നിങ്ങൾ ഓരോരുത്തർക്കും എങ്ങനെയെന്ന് അറിയാൻ സമ്പൂർണ രാശിഫലം വായിക്കാം.
ഇന്ന് മെയ് 20, ചൊവ്വാഴ്ച. ഓരോരുത്തരുടെയും രാശി അനുസരിച്ച് അവരുടെ ദിവസഫലങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. പന്ത്രണ്ട് രാശിക്കാരിൽ ചിലർക്ക് ഇന്ന് അനുകൂല സമയമായിരിക്കാം. എന്നാൽ, മറ്റു ചില രാശിക്കാർ ഇന്ന് പല ബുദ്ധിമുട്ടുകളും നേരിടാം. ഇന്നത്തെ ദിവസം നിങ്ങൾ ഓരോരുത്തർക്കും എങ്ങനെയെന്ന് അറിയാൻ താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് ആരോഗ്യ നില തൃപ്തികരമായിരിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർക്ക് ഇന്ന് പണമിടപാടുകൾക്ക് അനുകൂല സമയല്ല. പ്രതികൂലമായ വാർത്തകൾ കേൾക്കാൻ ഇടവരും. അപകടം ഉണ്ടാവാതെ സൂക്ഷിക്കണം. ആരോഗ്യ നില മോശമാകാം. വരുമാനം കുറയും. യാത്രകൾ പരാചയപ്പെടാം.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനം രാശിക്കാർ ഇന്ന് ഉല്ലാസ യാത്ര പോകാൻ അവസരം ലഭിക്കും. പുണ്യ കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. ഏറെ നാളായുള്ളൊരു ആഗ്രഹം നടക്കാം. ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. പരീക്ഷകളിൽ ഉന്നത വിജയം നേടും.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കടകം രാശിക്കാർ ഇന്ന് സുഹൃത്തുക്കളുമായി ഒത്തുകൂടാൻ അവസരം ലഭിക്കും. ജോലിഭാരം കുറയും. സൽക്കാരങ്ങളിൽ പങ്കെടുക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. പുതിയ സംരംഭത്തിന് അനുകൂല സമയമാണ്. പുതിയ വാഹനം വാങ്ങാം.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർ ഇന്ന് ശരീരക്ഷതം ഏൽക്കാൻ സാധ്യത. ദാമ്പത്യ ജീവിതത്തിൽ ഭിന്നത ഉണ്ടാകാം. തർക്കങ്ങളിൽ ഏർപ്പെടാം. വരുമാനം കുറയാം. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കണമെന്നില്ല. ആരോഗ്യ നില മോശമാകാം.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർ ഇന്ന് തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. അപകടം ഉണ്ടാവാതെ സൂക്ഷിക്കണം. ശത്രുശല്യം കൂടും. മേലുദ്യോഗസ്ഥരുമായി വാഗ്‌വാദങ്ങളിൽ ഏർപ്പെടാം. പല കാര്യങ്ങൾക്കും തടസ്സം നേരിടാം. സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണം.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർള്ള ഇന്ന് പൊതുവെ നല്ല സമയമാണ്. ജോലിയിൽ അനുകൂല സ്ഥലംമാറ്റം ലഭിക്കാം. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. കർമ്മ രംഗത്ത് കൂടുതൽ ശോഭിക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടും. ബിസിനസിൽ ലാഭം ഉണ്ടാകും.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഏറെ നാളായുള്ളൊരു ആഗ്രഹം നടക്കാം. ഉന്നത സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപെടാം. ശ്രമങ്ങൾ ഫലം കാണും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. സാമ്പത്തിക നില മെച്ചപ്പെടും. ആരോഗ്യം തൃപ്തികരം.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർക്ക് ഇന്ന് പല കാര്യങ്ങൾക്കും തടസ്സം നേരിടാം. മനഃപ്രയാസം ഉണ്ടായേക്കാം. ലക്ഷ്യത്തോടെയുള്ള യാത്രകൾ പരാചയപെടാം. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാം. ആരോഗ്യ നില മോശമാകാം.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില മെച്ചപ്പെടും. ഏറെക്കാലമായി മുടങ്ങി കിടന്നിരുന്ന ഇന്ന് ജോലികൾ പൂർത്തിയാക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയമാണ്. ആഗ്രഹങ്ങൾ സഫലമാകും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർക്ക് ഇന്ന് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ജോലിഭാരം കുറയും. ശ്രമങ്ങൾ ഫലം കാണും. ആരോഗ്യം തൃപ്തികരം.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ഇന്ന് കാര്യവിജയം കാണുന്നു. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സൽക്കാരങ്ങളിൽ പങ്കെടുക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം. സുഹൃത്തുക്കളുമായി ഒത്തുകൂടാൻ അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)