Today’s Horoscope: ഈ നാളുകാർക്ക് അപകടസാധ്യത, മനക്ലേശം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Malayalam On October 30th: സാമ്പത്തിക കാര്യങ്ങൾ, കുടുംബബന്ധങ്ങൾ, ആരോഗ്യം എന്നിവയിൽ വ്യത്യസ്ത അനുഭവങ്ങളാകാം ഓരോ നക്ഷത്രക്കാർക്കും ഉണ്ടാവുക. ചിലർക്ക് തൊഴിൽപരമായ അവസരങ്ങൾ വന്നുചേരുമ്പോൾ, മറ്റു ചിലർ സാമ്പത്തിക കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

Horoscope
ഇന്ന് ഒക്ടോബർ 30 വ്യാഴം. ജ്യോതിഷ പ്രവചനങ്ങൾ അനുസരിച്ച്, വിവിധ രാശിക്കാർക്ക് ഇന്നത്തെ ദിവസഫലം വായിച്ചറിയാം. ഓരോ നക്ഷത്രത്തിനും ദിവസഫലം വ്യത്യസ്തയമാണ്. അതിൻ്റെ ചില സൂചനകൾ മാത്രമാണ് ഇവിടെ നൽകുന്നത്. കുടുംബത്തിൽ സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടാകുമെങ്കിലും ചിലർക്ക് മനക്ലേശം ഉണ്ടായേക്കാം.
മേടം
ഈ രാശിക്കാർക്ക് പുതിയ ബിസിനസ്സ് പദ്ധതികൾക്ക് തുടക്കമിടും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബ ബിസിനസ്സിൽ അല്പം ശ്രദ്ധ കേന്ദ്രീകരിക്കുക.
ഇടവം
ഇടവം രാശിക്കാർക്ക് തൊഴിൽ രംഗത്ത് നല്ല അവസരങ്ങൾ ലഭിക്കും. വരുമാനവും ചെലവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തണം. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കാൻ സാധ്യതയുണ്ട്.
മിഥുനം
ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ വിജയം നേടാനാകും. സഹപ്രവർത്തകരുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. അതിനാൽ ജോലി കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് ബിസിനസ്സിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. സംസാരത്തിൽ സൗമ്യത കൊണ്ടുവരുക. നിങ്ങളുടെ ആരോഗ്യം ഇന്ന് മോശമായേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് പഴയ സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. ദൂരയാത്രകൾക്ക് ശ്രമിക്കുന്നവർ അത് ഒഴിവാക്കണം. കാരണം അപകടസാധ്യത കാണുന്നു. തൊഴിൽ സ്ഥലത്ത് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.
കന്നി
കന്നി രാശിക്കാർക്ക് തൊഴിൽപരമായ അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളെ നിങ്ങൾ സൂക്ഷിക്കുക. വരുമാനത്തിന് പുതിയ വഴികൾ തുറന്നുവരും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാർക്ക് തൊഴിൽ രംഗത്ത് മാറ്റങ്ങൾ വരാനുള്ള സാധ്യത മുന്നിൽ കാണുന്നു. കുട്ടികളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിച്ചേക്കാം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം കാണുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് മനസമാധാനം പോയേക്കാം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. അനാവശ്യമായി പണം ചിലവഴിക്കുന്നത് ഒഴിവാക്കുക.
ധനു
ധനു രാശിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയിക്കാൻ സാധിക്കും. കുടുംബത്തിൽ തർക്കങ്ങൾ വീണ്ടും തലപൊക്കാൻ സാധ്യതയുണ്ട്. ആർക്കും പണം കടം കൊടുക്കരുത്.
മകരം
ഈ രാശിക്കാർക്ക് കല, സാഹിത്യ രംഗങ്ങളിൽ വിജയസാധ്യത കാണുന്നു. ബിസിനസ്സ് സംബന്ധമായ ചില ആവശ്യങ്ങൾക്ക് യാത്ര പോകേണ്ടി വന്നേക്കാം. പണം ചിലവഴിക്കുമ്പോൾ ശ്രദ്ധിക്കുക.
കുംഭം
കുംഭം രാശിക്കാർക്ക് കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സാധിക്കും. കലയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്ക് തിരക്ക് വർദ്ധിക്കാം. ധനലാഭം ഉണ്ടാകാം, എന്നാൽ വരുമാനവും ചെലവും തമ്മിൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
മീനം
ഈ രാശിക്കാർക്ക് വരുമാനം വർദ്ധിക്കും. ജോലിക്ക് ശ്രമിക്കുന്നവർക്ക് പുതിയ അവസരം വന്നുചേരും. മുതിർന്നവരുടെ സഹായത്തോടെ ബിസിനസ്സിൽ ലാഭം നേടാൻ സാധ്യതയുണ്ട്.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)