Diwali 2025: ഈ രാശിയാണോ? ലോട്ടറി എടുത്തോളൂ..! 100 വർഷത്തിനുശേഷം ദീപാവലിയിൽ ത്രിഗ്രഹ യോഗം കൊണ്ടുവരും സൗഭാഗ്യങ്ങൾ
Trigrahi Yog on Diwali 2025: ഗ്രഹങ്ങളിൽ ഏറ്റവും പ്രധാനമായ സൂര്യനും ബുധനും ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയും ആണ് ഒന്നിച്ച് ഈ ത്രിഗ്രഹയോഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. തുലാം രാശിയിലാണ് ഈ യോഗം രൂപപ്പെടുക . ഏകദേശം 100 വർഷത്തിനുശേഷമാണ് ഇങ്ങനെയൊരു അപൂർവമായ സംയോജനം ഉണ്ടാകുന്നത്

Trigrahi Yoga
ഈ വർഷം ഒക്ടോബർ 20നാണ് ദീപാവലി. രാജ്യമെമ്പാടുമുള്ള വിശ്വാസികൾ ദീപാവലിക്കൊപ്പം സമ്പത്തും സമൃദ്ധിയും വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ജ്യോതിഷപ്രകാരം ഈ വർഷത്തെ ദീപാവലി വളരെ പ്രധാനമാണ്. കാരണം ഈ ശുഭദിനത്തിൽ നിരവധി അപൂർവമായ യോഗങ്ങൾ രൂപപ്പെടാൻ പോകുന്നു. പ്രധാനമായും മൂന്ന് ഗ്രഹങ്ങളുടെ സംയോജനം മൂലം ത്രിഗ്രഹിയോഗം രൂപപ്പെടാൻ പോകുന്നു.
ഗ്രഹങ്ങളിൽ ഏറ്റവും പ്രധാനമായ സൂര്യനും ബുധനും ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയും ആണ് ഒന്നിച്ച് ഈ ത്രിഗ്രഹയോഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. തുലാം രാശിയിലാണ് ഈ യോഗം രൂപപ്പെടുക . ഏകദേശം 100 വർഷത്തിനുശേഷമാണ് ഇങ്ങനെയൊരു അപൂർവമായ സംയോജനം ഉണ്ടാകുന്നത്. എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ഈ സംയോജനം മാറ്റങ്ങൾ സൃഷ്ടിക്കും. ചില പ്രത്യേക രാശിക്കാർക്ക് ഈ സംയോജനം കൊണ്ട് വലിയ നേട്ടങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.അത്തരത്തിൽ ത്രിഗ്രഹയോഗത്താൽ വലിയ നേട്ടങ്ങൾ ഉണ്ടാകാൻ പോകുന്ന രാശിക്കാർ ആരൊക്കെ എന്ന് നോക്കാം.
ധനു
ധനുരാശിയുടെ പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ, ചൊവ്വ എന്നീ മൂന്ന് ഗ്രഹങ്ങളുടെ സംയോജനത്താൽ ശക്തമായ ത്രിഗ്രഹയോഗം രൂപം കൊള്ളും. ഇത് സമ്പത്ത് വർദ്ധിപ്പിക്കും. ബിസിനസുകാർക്ക് നല്ല ലാഭം വരാനുള്ള സാധ്യതയുണ്ട്. പങ്കാളികളിൽ നിന്നും സന്തോഷവും സമാധാനവും ലഭിക്കും. സ്റ്റോക്ക് മാർക്കറ്റ് അല്ലെങ്കിൽ ലോട്ടറിയിൽ നിന്നും അപ്രതീക്ഷിതമായ പണം കയ്യിൽ വരാൻ സാധ്യതയുണ്ട്. മൊത്തത്തിൽ ഈ രാശിക്ക് ഇനി അങ്ങോട്ടുള്ള സമയം എല്ലാ കാര്യങ്ങളിലും അനുകൂലമായിരിക്കാനാണ് സാധ്യത.
മകരം
ഗ്രഹങ്ങളായ സൂര്യൻ ബുധൻ ചൊവ്വ എന്നിവരുടെ അപൂർവ സംയോജനം മകരം രാശിക്കാരുടെ പത്താം ഭാവത്തിലാണ് സംഭവിക്കുന്നത്. ഇത് നിങ്ങൾക്ക് വിജയവും വളർച്ചയും കൊണ്ടുവരും. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഈ യോഗം നിങ്ങളുടെ കരിയറിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരും. കുടുംബവുമായുള്ള ബന്ധം ശക്തിപ്പെടം മൊത്തത്തിൽ മനസമാധാനം ലഭിക്കും.
തുലാം
തുലാം രാശിയുടെ ഒന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ, ചൊവ്വ എന്നീ മൂന്ന് പ്രധാന ഗ്രഹങ്ങളുടെ അപൂർവമായ സംയോജനമാണ് ഉണ്ടാകാൻ പോകുന്നത്. ഇത് ത്രിഗ്രഹയോഗത്തിന്റെ രൂപപ്പെടലിന് കാരണമാകുന്നു. ഈ യോഗം തുലാം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കും. നിങ്ങളുടെ വ്യക്തിത്വത്തെ ശക്തിപ്പെടുത്തും. ആത്മവിശ്വാസം വർദ്ധിക്കും. സമൂഹത്തിൽ നിങ്ങൾക്കുണ്ടായിരുന്ന മൂല്യവും ബഹുമാനവും ഇരട്ടിയാകും. കഠിനാധ്വാനം ഫലം കാണും ജോലിസ്ഥലത്ത് വിലമതിക്കപ്പെടും. വളരെ കാലമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ ഇപ്പോൾ പൂർത്തിയാക്കാൻ സാധിക്കും. വിവാഹിതരല്ലാത്തവർക്ക് നല്ല ആലോചന വരാൻ പറ്റിയ സമയമാണ്.