Triprayar Ekadasi 2025: തൃപ്രയാർ ഏകാദശി നാളെ; ശ്രീരാമക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Triprayar Ekadasi 2025:വൈകിട്ട് 3 മണിക്കാണ് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങ് നടക്കുക.തുടർന്ന്...

Triprayar Ekadasi 2025: തൃപ്രയാർ ഏകാദശി നാളെ; ശ്രീരാമക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Thriprayar Sreerama Swamy Temple

Updated On: 

14 Dec 2025 09:08 AM

പ്രസിദ്ധമായ തൃപ്രയാർ ഏകാദശി നാളെ. തൃശ്ശൂർ ജില്ലയിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രമായ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ അനുഷ്ഠിക്കുന്ന ഒരു പ്രധാന ഉത്സവം കൂടിയാണിത്. എല്ലാവർഷവും വൃശ്ചിക മാസത്തിലെ കറുത്ത പക്ഷത്തിൽ നടക്കുന്ന ഏകാദശിയാണിത്. ശ്രീരാമൻ രാവണനെ വധിച്ചതിന്റെ സ്മരണാർത്ഥത്തിലാണ് ഈ ഏകാദശി ആഘോഷിക്കുന്നത്.

മലയാളം മാസം ആയ വൃശ്ചികത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് ഈ ഏകാദശി വരിക. ഈ വർഷത്തിലെ പൂർണ്ണചന്ദ്ര ദിനം ഡിസംബർ 15 തിങ്കളാഴ്ചയാണ്. ഏകാദശിയുടെ തലേദിവസം ആയ ദശമി ദിനം തൊട്ട് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ വിവിധ കലാപരിപാടികളും പൂജ അനുഷ്ഠാനങ്ങളും നടക്കുന്നതായിരിക്കും.

ശാസ്താവിന്റെ ഘോഷയാത്ര പ്രത്യേക പൂജകൾ എന്നിവ ഉണ്ടാകും. ഏകദശിയോടനുബന്ധിച്ച് ക്ഷേത്രത്തിലെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായാണ് റിപ്പോർട്ട്. ഏകാദശിയുടെ മുന്നോടിയായി 41 ദിവസം മുൻപ് തന്നെ നിറമാല ആരംഭിച്ചു. ദിവസം അതായത് ഇന്നുമുതലാണ് ഏകാദശിയുടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. രാവിലെ പഞ്ചരത്ന കീർത്തനാലാപനം ആരംഭിക്കും.

ALSO READ: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്

ഇതിൽ പ്രമുഖ സംഗീതജ്ഞർ പങ്കെടുക്കുന്നതായിരിക്കും. തുടർന്ന് ഭക്തിഗാനാർച്ചന, ചാക്യാർ കൂത്ത്, ഓട്ടൻതുള്ളൽ എന്നിവയും അരങ്ങേറും. വൈകിട്ട് 3 മണിക്കാണ് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങ് നടക്കുക.തുടർന്ന് ഭജൻ–സംഗീതാഞ്ജലി, മോഹിനിയാട്ടം, സീതായനം– നൃത്ത ആവിഷ്കാരം. ദീപാരാധനയിൽ പ്രത്യേക നാഗസ്വരം എന്നിവയും ഉണ്ടാകും. രാത്രി 10മണിക്ക് ദശമി വിളക്ക് എഴുന്നള്ളിപ്പ് നടക്കുന്നതായിരിക്കും.

ഏകാദശി ദിവസം അതായത് തിങ്കളാഴ്ച്ച രാവിലെ 8 മുതൽ ശീവേലി എഴുന്നള്ളിപ്പ് ആരംഭിക്കും. പാഞ്ചാരി മേളം ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ആയിരിക്കും ഈ സമയം കിഴക്കെ നടപ്പുരയിൽ സ്പെഷൽ നാഗസ്വര കച്ചേരി നടക്കും. കാഴ്ച ശീവേലിയിൽ പെരുവനം പ്രകാശൻ മാരാർ ധ്രുവമേളം നയിക്കും. രാത്രി 11.30 ന് നടക്കുന്ന വിളക്കിനെഴുന്നള്ളിപ്പിന് തൃപ്രയാർ അനിയൻ മാരാർ ആണ് മേളം നയിക്കുക.

Related Stories
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം