Tuesday Astro Remedies: കുട്ടികൾ പഠനത്തിൽ മിടുക്കരാകണോ? ഹനുമാൻ ദേവന് ചൊവ്വാഴ്ച്ചകളിൽ ഈ വഴിപാടുകൾ അർപ്പിക്കൂ

Tuesday Astro Remedies to please lord hanuman: ബുദ്ധിശക്തി ധൈര്യം അറിവ് എന്നിവയുടെ ദേവനാണ് ഹനുമാൻജിയെ കണക്കാക്കപ്പെടുന്നത്. നമ്മുടെ കുട്ടികൾ പഠനത്തിൽ മികവ് പുലർത്താനും അവർ ധൈര്യമുള്ളവരായി വളരുവാനും വേണ്ടി ചൊവ്വാഴ്ച ദിവസങ്ങളിൽ....

Tuesday Astro Remedies: കുട്ടികൾ പഠനത്തിൽ മിടുക്കരാകണോ? ഹനുമാൻ ദേവന് ചൊവ്വാഴ്ച്ചകളിൽ ഈ വഴിപാടുകൾ അർപ്പിക്കൂ

Hanuman please Remedies

Updated On: 

18 Nov 2025 10:35 AM

ഹിന്ദുമത വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവനോ ദേവതയ്ക്കോ ആയി അർപ്പിച്ചിരിക്കുന്നു. അത്തരത്തിൽ ചൊവ്വാഴ്ച അർപ്പിച്ചിരിക്കുന്നത് ഹനുമാൻ ദേവനാണ്. ചൊവ്വാഴ്ച ദിവസങ്ങളിൽ ഹനുമാൻ ദേവനെ ആരാധിക്കുകയാണെങ്കിൽ ജീവിതത്തിൽ സങ്കടങ്ങൾ ഉണ്ടാകില്ലെന്നും ദുരന്തത്തിൽ നിന്നും ദുഃഖങ്ങളിൽ നിന്നും ഹനുമാൻ ദേവൻ നമ്മെ സംരക്ഷിക്കുമെന്നുമാണ് വിശ്വാസം. അത്തരത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് സന്താനങ്ങൾ.

സന്താനങ്ങളുടെ ജീവിത ഉയർച്ചയ്ക്കും ദീർഘായുസ്സി വേണ്ടി ഹനുമാൻ ജിയെ ആരാധിക്കുന്നത് നല്ലതാണ്. അതിനായി ചൊവ്വാഴ്ച ദിവസങ്ങളിൽ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. ബുദ്ധിശക്തി ധൈര്യം അറിവ് എന്നിവയുടെ ദേവനാണ് ഹനുമാൻജിയെ കണക്കാക്കപ്പെടുന്നത്. നമ്മുടെ കുട്ടികൾ പഠനത്തിൽ മികവ് പുലർത്താനും അവർ ധൈര്യമുള്ളവരായി വളരുവാനും വേണ്ടി ചൊവ്വാഴ്ച ദിവസങ്ങളിൽ ഈ മന്ത്രങ്ങൾ ജപിക്കുക.

ALSO READ: മിഥുനം, കർക്കിടകം… 5 രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധന നേട്ടം! ഗജകേസരി യോഗത്തിന്റെ ശുഭസംയോജനം

“ബുദ്ധിർ ബലം യശോ ധൈര്യം
നിർഭയത്വം അരോഗത
അജാഡ്യം വാക്പടുത്വം ച
ഹനുമത് സ്മരണാത് ഭവേത്”

ഇതിന്റെ അർത്ഥം ഹനുമാനെ സ്മരിക്കുന്നതിലൂടെ ബുദ്ധിശക്തി, കീർത്തി, ധൈര്യം, ഭയമില്ലായ്മ, രോഗം, അലസ്യത ഇല്ലായ്മ നല്ല സംസാരശേഷി എന്നിവ ലഭിക്കുന്നു എന്നാണ്. കൂടാതെ പതിവായി ഹനുമാൻ ചാലിസ ജപിക്കുന്നതും നല്ലതാണ്. ചൊവ്വ ശനി ദിവസങ്ങളിൽ ഹനുമാൻ ക്ഷേത്രങ്ങൾ ദർശിക്കുകയും ഹനുമാനെ വഴിപാടുകൾ സമർപ്പിക്കുകയും ചെയ്യുക. പ്രധാനമായും ഹനുമാൻ ദേവന് തുളസിമാല സമർപ്പിക്കുന്നത് കുട്ടികളുടെ പഠനത്തിനുള്ള തടസ്സങ്ങൾ നീക്കാൻ സഹായിക്കും.

ഭഗവാൻ സീതാദേവിയെ അന്വേഷിക്കുന്നത് പർവതം ചുമക്കുന്നതോ ആയ ചിത്രങ്ങൾ അല്ലെങ്കിൽ ശ്രീരാമനെ സേവിക്കുന്നതോ ആയ ചിത്രം കുട്ടികൾ പഠിക്കുന്ന മുറിയിൽ സ്ഥാപിക്കുക. ഇത് അവർക്ക് ഏകാഗ്രതയും ലക്ഷ്യബോധവും നൽകും. മാത്രമല്ല കുട്ടികൾ കിഴക്ക് ദിശയിലേക്ക് നോക്കി പഠിക്കാൻ ഇരിക്കുന്നതും ഉചിതമാണ്. കൂടാതെ ചൊവ്വാഴ്ച ദിവസങ്ങളിൽ ഹനുമാൻ ദേവന് വെറ്റില മാല ശർക്കര പായസം അല്ലെങ്കിൽ ലഡു എന്നീ വഴിപാടുകൾ സമർപ്പിക്കാവുന്നതാണ്. ഇത് കുട്ടികളിൽ മികവ് വളർത്താൻ സഹായിക്കും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും