Vastu Tips For Money: പണം കയ്യിൽ നിൽക്കുന്നില്ലേ… ചിലവ് അധികമാണോ? വാസ്തുപ്രകാരമുള്ള ഈ പ്രതിവിധികൾ ചെയ്യൂ
Vastu Tips For Money: അധിക ചിലവുകളും മറ്റും വന്ന് കയ്യിൽ പണം നിൽക്കാതെ അത് അങ്ങനെ തന്നെ ഇല്ലാതാകും. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ഏത് വഴിയാണ് പോകുന്നത് എന്ന് നാം പോലും അറിയില്ല.

Vastu Tips To Attract Money
പലരും നേരിടുന്ന ഒരു പ്രതിസന്ധിയാണ് പണം സമ്പാദിക്കും എന്നാൽ അധിക ചിലവുകളും മറ്റും വന്ന് കയ്യിൽ പണം നിൽക്കാതെ അത് അങ്ങനെ തന്നെ ഇല്ലാതാകും. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ഏത് വഴിയാണ് പോകുന്നത് എന്ന് നാം പോലും അറിയില്ല. അല്ലെങ്കിൽ എപ്പോഴും എന്തെങ്കിലും അധിക ചിലവുകളും മറ്റും വന്ന് പണം അനാവശ്യമായി ചെലവാക്കേണ്ടി വരുന്നു.
ഇതൊരു പക്ഷേ നിങ്ങളുടെ വീട്ടിൽ ഉള്ള വാസ്തുപരമായ ദോഷങ്ങൾ കൊണ്ടാകും. കാരണം ഒരു വ്യക്തി ഉണരുന്നതും ഉറങ്ങുന്നതും തന്റെ ഗ്രഹത്തിലാണ്. അവിടെ നിന്നുമാണ് നാം പണം സമ്പാദിക്കാനും മറ്റ് എന്ത് കാര്യത്തിനു വേണ്ടിയും ഇറങ്ങിപ്പോകുന്നത്. അതിനാൽ വീട്ടിൽ വാസ്തു ശരിയല്ലെങ്കിൽ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാം. അതിനാൽ ഇനി പറയുന്ന പ്രതിവിധികൾ ചെയ്യുക.
വീടിന്റെ വടക്കുഭാഗം വാസ്തുശാസ്ത്രപ്രകാരം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. നമ്മുടെ സമ്പത്തിന്റെ ഉറവിടമാണ് വടക്കുഭാഗം. അതിനാൽ ഈ ദിശയെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ വടക്ക് ഭാഗത്ത് കുബേര വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക.
ALSO READ: ഇടവം, കുംഭം… 5 രാശിക്കാരെ ഇന്ന് ഭാഗ്യം തുണയ്ക്കും! ശിവഗൗരി യോഗത്തിന്റെ ശുഭകരമായ സംയോജനം ഗുണം ചെയ്യും
വീടിന്റെ പ്രധാന വാതിൽ എപ്പോഴും വൃത്തിയുള്ളതായി സൂക്ഷിക്കുക. കൂടാതെ വീട്ടിൽ എവിടെയെങ്കിലും ചിലന്തിവലുകൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുക. ചിലന്തിവലകൾ സാമ്പത്തിക തടസ്സം ഉണ്ടാക്കുന്നതായി കണക്കാക്കപ്പെടുന്നു.
വാസ്തുപ്രകാരം നിങ്ങളുടെ വീടിന്റെ വടക്ക് ദിശയ്ക്ക് അഭിമുഖമായി പണം വയ്ക്കുന്ന അലമാരകൾ വയ്ക്കുക. കൂടാതെ അലമാരയ്ക്കുള്ളിൽ പണം വയ്ക്കുന്ന അറക്കകത്ത് ഒരു ചുവന്ന തുണി വിരിച്ച് അതിൽ ശ്രീ യന്ത്രം അല്ലെങ്കിൽ ഒരു വെള്ളിനാണയം വയ്ക്കുക. ഇത് സാമ്പത്തിക സ്ഥിരത ഉണ്ടാകുവാൻ സഹായിക്കുന്നു.
കൂടാതെ വെള്ളിയാഴ്ചകളിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമാകും. വാസ്തുശാസ്ത്രപ്രകാരം ലക്ഷ്മി ദേവിക്ക് ഒരു താമരപ്പൂ സമർപ്പിക്കുന്നത് സംബന്ധിച്ച സമൃദ്ധിയും കൊണ്ടുവരും. കൂടാതെ വൈകുന്നേരങ്ങളിൽ തുളസിച്ചെടിക്ക് സമീപത്ത് വിളക്ക് കൊളുത്തുന്നത് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുകയും അനുഗ്രഹം നൽകുകയും ചെയ്യും.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)