ഭീകരാക്രമണം, യുദ്ധം, പ്രകൃതി ദുരന്തങ്ങൾ: 2025 ശപിക്കപ്പെട്ട വർഷമോ?
Year 2025 Feels Cursed: നൂറ്റാണ്ടുകൾക്ക് മുമ്പ്, ഫ്രഞ്ച് ജ്യോതിഷനായ നോസ്ട്രഡാമസ്, 2025 ൽ സംഭവിക്കാൻ സാധ്യതയുള്ള ചില വസ്തുതകൾ പ്രവചിച്ചിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, മഹാമാരി, ഛിന്നഗ്രഹളുടെ കൂട്ടയിടി എന്നിവയാണ് അദ്ദേഹം അന്ന് പ്രവചിച്ചത്.

Astrological Prediction
ഓരോ വർഷവും നമ്മൾ പലതരം പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനമോ മറ്റ് മനുഷ്യനിർമ്മിത ആപത്തുകളോ ആണ് അതിൽ അധികവും. എന്നാൽ 2025ൻ്റെ തുടക്കം വളരെ ശാന്തമായിരുന്നെങ്കിലും, വർഷത്തിൻ്റെ പകുതിയിലേക്ക് എത്തുമ്പോൾ അപ്രതീക്ഷിത ദുരന്തങ്ങളാണ് ലോകത്ത് അരങ്ങേറുന്നത്. ലോകമെമ്പാടും യുദ്ധങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരുന്നു. ഇന്ത്യ-പാക് സംഘർഷമായ ഓപ്പറേഷൻ സിന്ദൂറും , ഭീകരാക്രമണങ്ങളും, ഇസ്രയേൽ ഇറാൻ യുദ്ധവും അതിന് ഉദാഹരണങ്ങളാണ്.
ഇത്തരം സാഹചര്യത്തിലൂടെ നീങ്ങുമ്പോൾ പലപ്പോഴും നമ്മളറിയാതെ ഈ വർഷത്തെ ശപിക്കപ്പെട്ട കാലമായി കണക്കാക്കുന്നു. കൂടാതെ ചില ജ്യോതിഷങ്ങളും ഇതിനോട് യോജിക്കുന്ന പല പ്രസ്താവനകളും പങ്കുവച്ചിട്ടുണ്ട്. മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യത പോലും പലരും പ്രവചിക്കുന്നു. മഹാഭാരത കാലഘട്ടത്തിൽ കണ്ടതിന് സമാനമായ ഒരു അപൂർവ ഗ്രഹ വിന്യാസത്തോടാണ് 2025നെ സ്വാമി യോഗേശ്വരാനന്ദ ഗിരി ബന്ധപ്പെടുത്തുന്നത്. ഒരു ആഗോള യുദ്ധത്തിന് പോലും ഇപ്പോഴത്തെ സാഹചര്യം വഴിവച്ചേക്കാമെന്ന് അദ്ദേഹം പ്രവചിക്കുന്നു.
റഷ്യ-ഉക്രെയ്ൻ യുദ്ധവും ഇസ്രായേൽ-ഹമാസ് സംഘർഷവും മറ്റൊരു ഇന്ത്യൻ ജ്യോതിഷനായ കുശാൽ കുമാർ മുമ്പ് പ്രവചിച്ചിരുന്നതാണ്. ഇവ രണ്ടും ആരംഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നതായാണ് അവകാശപ്പെടുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ്, ഫ്രഞ്ച് ജ്യോതിഷനായ നോസ്ട്രഡാമസ്, 2025 ൽ സംഭവിക്കാൻ സാധ്യതയുള്ള ചില വസ്തുതകൾ പ്രവചിച്ചിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, മഹാമാരി, ഛിന്നഗ്രഹളുടെ കൂട്ടയിടി എന്നിവയാണ് അദ്ദേഹം അന്ന് പ്രവചിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പല ജ്യോതിഷന്മാരും ഇത്തരത്തിൽ പല പ്രവചനങ്ങളും നടത്തുന്നുണ്ട്. ലോകമെമ്പാടും വ്യാപകമായ ദുരിതങ്ങൾക്ക് കാരണമാകുന്ന പല സംഭവവികാസങ്ങും നടന്നേക്കാമെന്നും അവർ പറയുന്നു. വരാനിരിക്കുന്ന മാസങ്ങൾ വളരെ ദുർബലമാണെന്നും അതിനാൽ കൂടുതൽ ജാഗ്രത വേണമെന്നും പലരും പറയുന്നുണ്ട്.
2025 വർഷം, പ്രത്യേകിച്ച് ജൂൺ, ജൂലൈ മാസങ്ങൾ, ആഗോളതലത്തിൽ അസ്ഥിരമായിരിക്കുമെന്നും യുദ്ധങ്ങൾ, അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവ വർദ്ധിക്കുമെന്നും ചിലർ പ്രവചിക്കുന്നു. അതിന് ശേഷം അല്പം ശാന്തമാകുമെന്നും, എന്നാൽ 2026 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടങ്ങളിൽ ഇതേ അവസ്ഥ തുടരുമെന്നും പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ 2025 എന്ന വർഷത്തെ ഏറ്റവും മോശം വർഷങ്ങളിൽ ഒന്നായി കണക്കാക്കുന്നു.