Mohammed Shami And Sania Mirza : സാനിയയും ഷമിയും വിവാഹിതരായോ? സത്യമിതാണ്
Fake Photo Of Mohammed Shami And Sania Mirza Circulating : ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മുഹമ്മദ് ഷമി ഉള്‍പ്പെടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും വീണ്ടും പരിക്ക് തിരിച്ചടിയായി. താരത്തെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഉള്‍പ്പെടുത്തില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചിരുന്നു. ഇടത് കാലിലെ വീക്കമാണ് താരത്തിന് തിരിച്ചടിയായത്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നിരവധി ഉപയോഗങ്ങളുണ്ട്. എന്നാല്‍ എഐയുടെ ദുരുപയോഗം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറെ ആശങ്കയുണര്‍ത്തുന്നതാണ്. എഐ വഴി സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് ഇമേജുകളാണ് നിരവധി പേര്‍ക്കാണ് തലവേദന സൃഷ്ടിച്ചത്. പ്രധാനമായും സെലിബ്രിറ്റികളുടെ ഡീപ്‌ഫേക്കുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെയും, ടെന്നീസ് താരം സാനിയ മിര്‍സയുടെയും എഐ ഉപയോഗിച്ചുള്ള വ്യാജ ചിത്രങ്ങളാണ് അടുത്തകാലത്തായി കൂടുതലും പ്രചരിക്കുന്നത്.
നേരത്തെ ഷമിയും സാനിയയും ദുബായില്‍ അവധിക്കാലം ആഘോഷിക്കുന്നുവെന്ന് അവകാശപ്പെട്ടുള്ള വ്യാജ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശരിയായ ചിത്രങ്ങളാണെന്ന് നിരവധി പേരാണ് തെറ്റിദ്ധരിച്ചത്. ഇപ്പോഴിതാ, ഇരുവരും വിവാഹിതരായി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
ഇരുവരും വിവാഹവേഷത്തില്‍ നില്‍ക്കുന്ന വ്യാജ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇത് സത്യമാണെന്ന് തെറ്റിദ്ധരിച്ച് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തു. എന്നാല്‍ ഇത് വ്യാജചിത്രങ്ങളാണെന്ന് വ്യക്തമാക്കി മറ്റ് ചിലരും അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ അഭ്യൂങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഷമി തുറന്നടിച്ചിരുന്നു. രസകരമെന്ന് തോന്നുന്നതാണ് ഇത്തരം തമാശകളെങ്കിലും അത് മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്ന് ഷമി വ്യക്തമാക്കി. സാനിയ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
ഷമിയും സാനിയയും നിലവില്‍ വിവാഹമോചിതരാണ്. മുന്‍ ഭാര്യ ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ കുടുംബപ്രശ്‌നങ്ങള്‍ പല തവണ വാര്‍ത്തയായിട്ടുണ്ട്. പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കായിരുന്നു സാനിയയുടെ ഭര്‍ത്താവ്. സാനിയയുമായി വേര്‍പിരിഞ്ഞതിന് ശേഷം മാലിക്ക് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.
ഷമിയും സാനിയയും വിവാഹമോചിതരാണെന്നുള്ള സാഹചര്യം മുതലെടുത്താണ് ഇത്തരത്തില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. മകനോടൊപ്പം ദുബായില്‍ സ്ഥിരതാമസമാണ് സാനിയ. ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ താരം ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് ആദ്യ വ്യാജ ചിത്രം പ്രചരിച്ചത്. അബുദാബിയില്‍ ലോക ടെന്നീസ് ലീഗിന്റെ ബ്രോഡ്കാസ്റ്റിങ് തിരക്കുകളിലായിരുന്നു സാനിയ. ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിനായി തീവ്രപരിശ്രമത്തിലാണ് ഷമി.
Read Also : മെൽബണിലെ കലിപ്പ്! കോലിക്ക് എതിരെ വടിയെടുത്ത് ഐസിസി
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മുഹമ്മദ് ഷമി ഉള്‍പ്പെടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും വീണ്ടും പരിക്ക് തിരിച്ചടിയായി. താരത്തെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഉള്‍പ്പെടുത്തില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചിരുന്നു. ഇടത് കാലിലെ വീക്കമാണ് താരത്തിന് തിരിച്ചടിയായത്.
പരിക്കിനെ തുടര്‍ന്ന് ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ഷമി രഞ്ജി ട്രോഫിയിലൂടെ മടങ്ങിയെത്തി. രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി കളിച്ചു. പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ചു. ടെസ്റ്റ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനായി അദ്ദേഹം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ഇടതുകാലില്‍ വീക്കം അനുഭവപ്പെട്ടത്. നീണ്ട കാലയളവിന് ശേഷം കൂടുതല്‍ ബൗളിംഗ് ചെയ്തതാണ് വീക്കത്തിന് കാരണമെന്നാണ് ബിസിസിഐ നല്‍കുന്ന വിശദീകരണം. ഷമി പൂര്‍ണമായി ആരോഗ്യം വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തല്‍.