Arjun Tendulkar Engaged: അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു? വധു പ്രമുഖ വ്യവസായിയുടെ ചെറുമകൾ

Arjun Tendulkar Reportedly Engaged to Saaniya Chandhok: ഇരു കുടുംബങ്ങളിൽ നിന്നുമുള്ള അടുത്തയാളുകളും സുഹൃത്തുക്കളും മാത്രമാണ് സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത് എന്നാണ് വിവരം.

Arjun Tendulkar Engaged: അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു? വധു പ്രമുഖ വ്യവസായിയുടെ ചെറുമകൾ

അർജുൻ ടെണ്ടുൽക്കറും സാനിയ ചന്ദോക്കും

Updated On: 

14 Aug 2025 | 07:01 AM

ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു. സാനിയ ചന്ദോക്കുമായി താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ.

പ്രമുഖ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറി, ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടമസ്ഥതിൽ ഉള്ളതാണ്. ഇരു കുടുംബങ്ങളിൽ നിന്നുമുള്ള അടുത്തയാളുകളും സുഹൃത്തുക്കളും മാത്രമാണ് സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത് എന്നാണ് വിവരം. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ഇരുവരുടെയും ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എക്‌സിൽ വന്ന പോസ്റ്റ്:

ALSO READ: മൂന്ന് വിഭാഗങ്ങളിലായി 106 ടീമുകൾ ഏറ്റുമുട്ടുന്നു; സുബ്രതോ കപ്പ് കിക്കോഫ് ഓഗസ്റ്റ് 19ന്

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ് അർജുൻ ടെണ്ടുൽക്കർ. ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. അർജുൻ ഇതുവരെ 17 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 18 ലിസ്റ്റ് എ മത്സരങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2021ലെ താരലേലത്തിൽ ആണ് ആദ്യമായി അർജുൻ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകുന്നത്.

ഐപിഎല്ലിൽ കളിക്കാൻ താരത്തിന് ലഭിക്കുന്ന അവസരങ്ങൾ വളരെ കുറവാണ്. 2025ൽ നടന്ന മെഗാലേലത്തിൽ അവസാന അവസരത്തിലാണ് അർജുനെ 30 ലക്ഷം രൂപയ്ക്ക് മുംബൈ വീണ്ടും വാങ്ങിയത്. അതേസമയം, ലണ്ടൺ സ്‌കൂളിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദമെടുത്ത സാനിയ, മിസ്റ്റർ പോവ്‌സ് എന്നൊരു പെറ്റ് സലോണിന്റെ സ്ഥാപകയാണ്.

Follow Us
Related Stories
അ‌ർജന്റീനയ്ക്കുള്ള ഒരുലോഡ് പണി ലോഡിങ്! അ‌ച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ
Commonwealth Games 2026: പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും ഒരുമിച്ച്; ലോങ് ജമ്പില്‍ വെള്ളി നേടി മുരളി ശ്രീശങ്കര്‍
സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു
”ബ്രസീലിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചു”; വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് നെയ്മർ
CWG 2026 Day 7 Schedule: ലക്ഷ്യം സ്വർണം, എല്ലാ കണ്ണുകളും ശ്രീശങ്കറില്‍! കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് പ്രതീക്ഷകളേറെ
4 ലോകകപ്പുള്ള ടീം, 3 തവണയായി യോഗ്യത പോലുമില്ല; ഇറ്റലിയെ കരകയറ്റാൻ റോബർട്ടോ മാൻചീനി തിരിച്ചെത്തി
ഉറങ്ങുന്നതിന് എത്ര മണിക്കൂർ മുമ്പ് ഫോൺ മാറ്റി വയ്ക്കണം?
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി