Operation Sindoor: കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ; ഏഷ്യ കപ്പിൽ വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

PM Modi Congrats ​Indian Team: ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ പാകിസ്ഥാനെ പരാജയപ്പെടുത്തുകയായിരുന്നു.

Operation Sindoor: കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ; ഏഷ്യ കപ്പിൽ വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

PM Modi Congrats ​Indian Team

Updated On: 

29 Sep 2025 | 06:47 AM

ന്യൂഡൽഹി: പാകിസ്താനെ തകർത്ത് ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Congrats ​Indian Team). ‘കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ, ഫലം ഒന്നുതന്നെ; ഇന്ത്യയുടെ വിജയം. നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ’- എന്നാണ് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചത്.

ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ പാകിസ്ഥാനെ പരാജയപ്പെടുത്തുകയായിരുന്നു. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം നടന്നത്.

കായികമായാലും സൈനികമായാലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി എന്നതാണ് ഏഷ്യാ കപ്പ് കിരീടത്തിൽ പ്രധാനമന്ത്രി ഓപ്പറേഷൻ സിന്ദൂരിനെ ബന്ധിപ്പിച്ചത് സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന വ്യോമാക്രമണം രാജ്യത്തെ ഒന്നടങ്കം തകർത്തിരുന്നു.

Follow Us
Related Stories
Common Wealth Games: കോമൺവെൽത്ത് ഗെയിംസ്; റെക്കോർഡ് പ്രകടനത്തോടെ മീരാഭായ് ചാനുവിന് സ്വർണം, ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം
India vs Zimbabwe T20 Live: പരമ്പര തൂത്തു വാരി ഇന്ത്യ, സിംബാവെയ്ക്കെതിരെ വിജയം
Hardik Pandya: ഹാര്‍ദിക് പാണ്ഡ്യയെ വലവീശിപ്പിടിക്കാന്‍ സിഎസ്‌കെയുടെ വമ്പന്‍ നീക്കം; 20 കോടിയിലേറെ മൂല്യമുള്ള ട്രേഡ് ഓഫര്‍?
പെരുത്ത് നന്ദിയുണ്ട്! ആരാധക പിന്തുണയിൽ മനസ് നിറഞ്ഞ് ബ്രസീൽ ടീം ഇന്ത്യയിലേക്ക്
ഷൂ, ബാഗ്, ഡ്രസ്; കെട്ട് കണക്കിന് കായിക ഉപകരണങ്ങൾ പൂഴ്ത്തിവച്ച് സ്പോർട്സ് കൗൺസിൽ, ഒടുവിൽ ഒതുക്കാൻ ശ്രമം
ആകെ കൺഫ്യൂഷൻ ആയല്ലോ! സിദാൻ ഫ്രാൻസ് കോച്ച് ആകുന്നതിൽ ഒരിടത്ത് തർക്കം; മറ്റൊരിടത്ത് നാൾ കുറിക്കൽ
കാഴ്ച്ച കുറവാണോ... തുടക്കത്തിലെ മാറ്റാൻ ഈ ഭക്ഷണം മതി
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി