Mohammed Shami : ഗാബ ടെസ്റ്റില്‍ പേസ് ആക്രമണം ശക്തമാക്കാന്‍ ഇന്ത്യ, മുഹമ്മദ് ഷമി പരിഗണനയില്‍; മുന്നിലുള്ളത് ഒരേ ഒരു കടമ്പ

Mohammed Shami Border Gavaskar Trophy : കായികക്ഷമത വീണ്ടെടുത്തതായുള്ള പരിശോധന ഫലം ലഭിച്ചാല്‍ ഷമി ഉടന്‍ ഓസ്‌ട്രേലിയക്ക് പുറപ്പെടും. ഇതിനായുള്ള തയ്യാറെടുപ്പെല്ലാം ബിസിസിഐ പൂര്‍ത്തിയാക്കി. വിസ അടക്കം തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.

Mohammed Shami : ഗാബ ടെസ്റ്റില്‍ പേസ് ആക്രമണം ശക്തമാക്കാന്‍ ഇന്ത്യ, മുഹമ്മദ് ഷമി പരിഗണനയില്‍; മുന്നിലുള്ളത് ഒരേ ഒരു കടമ്പ

മുഹമ്മദ് ഷമി (image credits: PTI)

Updated On: 

08 Dec 2024 | 09:23 AM

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തുന്നത് ബിസിസിഐയുടെ പരിഗണനയില്‍. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയി(എന്‍സിഎ)ല്‍ നിന്നുള്ള ഫിറ്റ്‌നസ് ടെസ്റ്റ് ഫലത്തിനായി കാത്തിരിക്കുകയാണ് ബിസിസിഐ. ഈ ഫലം ലഭിച്ചതിനു ശേഷമാകും ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

കായികക്ഷമത വീണ്ടെടുത്തതായുള്ള പരിശോധന ഫലം ലഭിച്ചാല്‍ ഷമി ഉടന്‍ ഓസ്‌ട്രേലിയക്ക് പുറപ്പെടും. ഇതിനായുള്ള തയ്യാറെടുപ്പെല്ലാം ബിസിസിഐ പൂര്‍ത്തിയാക്കി. വിസ അടക്കം തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകാന്‍ ഷമി ബെംഗളൂരുവിലേക്ക് പോയിരുന്നു. എന്‍സിഎയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഷമി കായികക്ഷമത വീണ്ടെടുത്തെന്നാണ് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ മുഹമ്മദ് ബദ്‌റുദ്ദീന്റെ അവകാശവാദം. ആഭ്യന്തര ക്രിക്കറ്റില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തു. ഇതില്‍പരം എന്ത് തെളിവാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

ബുംറയ്ക്ക് മാത്രമായി ടീമിനെ വിജയിപ്പിക്കാന്‍ കഴിയില്ലെന്നും, ഷമിയുടെ സഹായം കൂടി അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിലേക്ക് പോകാനായില്ലെങ്കില്‍ ഷമി വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനായി കളിക്കും. ഇത് ഇന്ത്യന്‍ ടീമിന്റെ നഷ്ടമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടു. ഷമി എത്രയും വേഗം ടീമിലെത്തുന്നുവോ, അത്രയും നല്ലതെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.

ALSO READ: വാലറ്റത്തെ വേഗം മടക്കിയെങ്കിലും ഇന്ത്യ ബാക്ക്ഫൂട്ടിൽ; ഓസ്ട്രേലിയയുടെ ലീഡ് 157 റൺസ്

പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ദേശീയ ടീമിന് വേണ്ടി കളിക്കാന്‍ ഷമിക്ക് സാധിച്ചിട്ടില്ല. പരിക്കില്‍ നിന്ന് മുക്തനായി ആഭ്യന്തര ക്രിക്കറ്റിലൂടെ താരം മടങ്ങിയെത്തി. രഞ്ജി ട്രോഫിയിലും, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്തു. ഷമി ഫിറ്റ്‌നസ് വീണ്ടെടുത്തതായി എന്‍സിഎ അംഗീകരിച്ചാല്‍ ഡിസംബര്‍ 14ന് ആരംഭിക്കുന്ന ഗാബ ടെസ്റ്റില്‍ താരം ദേശീയ ടീമിലേക്ക് മടങ്ങിയെത്തും. ഷമിയെ പോലൊരു പരിചയ സമ്പന്നനായ പേസറുടെ അഭാവം അഡ്‌ലെയ്ഡ് ടെസ്റ്റില്‍ നിഴലിക്കുന്നുണ്ട്.

അഡ്‌ലെയ്ഡ് ടെസ്റ്റ്‌

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തിലാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 180 റണ്‍സിന് പുറത്തായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 337 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്