Sanju Samson : ആ പ്രതീക്ഷകള്‍ അടയുന്നു, സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫിക്ക് പരിഗണിച്ചേക്കില്ല; പണിയായത് വിജയ് ഹസാരെ ട്രോഫിയിലെ അസാന്നിധ്യം

India's Champions Trophy 2025 Squad : 2023 ഡിസംബറിലാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ താരം സെഞ്ചുറി നേടി. എന്നാല്‍ പിന്നീട് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല. പരിക്ക് മാറി പന്ത് തിരികെ ടീമിലെത്തിയത് മൂലം ടീമില്‍ ഒഴിവില്ലാത്തതാണ് സഞ്ജുവിന് തിരിച്ചടിയായി

Sanju Samson : ആ പ്രതീക്ഷകള്‍ അടയുന്നു, സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫിക്ക് പരിഗണിച്ചേക്കില്ല; പണിയായത് വിജയ് ഹസാരെ ട്രോഫിയിലെ അസാന്നിധ്യം

സഞ്ജു സാംസണ്‍

Published: 

15 Jan 2025 10:15 AM

വിവിധ ടീമുകള്‍ ഇതിനകം ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചെങ്കിലും, ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതില്‍ അനിശ്ചിതത്വം ഉടലെടുത്തു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാകും ചാമ്പ്യന്‍സ് ട്രോഫിക്കും നിലനിര്‍ത്തുന്നത്. ടീം പ്രഖ്യാപനത്തിന്റെ സമയപരിധി അവസാനിച്ചിട്ടും ബിസിസിഐ ആശയക്കുഴപ്പത്തിലാണ്. ടീം പ്രഖ്യാപനത്തിന് ഐസിസിയോട് സമയപരിധി നീട്ടിചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 18നോ, 19നോ ടീം പ്രഖ്യാപനമുണ്ടാകുമെന്നാണ് പുതിയ വിവരം. ടീമില്‍ ആരൊക്കെയുണ്ടാകുമെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഋഷഭ് പന്താകും ടീമിലെ പ്രധാന വിക്കറ്റ് കീപ്പറെന്നാണ് വിവരം. കെ.എല്‍. രാഹുലാകും ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. എന്നാല്‍ രാഹുലിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം കളിപ്പിക്കാനാണ് ടീമിന്റെ ആലോചന.

സഞ്ജു സാംസണ്‍, ധ്രുവ് ജൂറല്‍, ഇഷന്‍ കിഷന്‍ എന്നിവരാണ് മറ്റ് വിക്കറ്റ് കീപ്പര്‍ ഓപ്ഷനുകള്‍. എന്നാല്‍ സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്തതാണ് തിരിച്ചടിയായത് ഇതോടെ ജൂറലിന് സാധ്യതയേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റിലും, ഏകദിനത്തിലും പന്തിനെയും ജൂറലിനെയും വിക്കറ്റ് കീപ്പറായി പരിഗണിക്കാനും, ടി20യില്‍ സഞ്ജുവിനെ കളിപ്പിക്കാനുമാണ് സെലക്ടര്‍മാരുടെ പദ്ധതി.

എന്നാല്‍ ഇതുവരെ ഇന്ത്യയ്ക്കായി ഏകദിനം കളിച്ചിട്ടില്ലാത്ത ജൂറലിനെ ചാമ്പ്യന്‍സ് ട്രോഫി പോലൊരു പ്രധാന ടൂര്‍ണമെന്റിലേക്ക് നേരിട്ട് പരിഗണിക്കുമോയെന്നതാണ് ചോദ്യം. മറുവശത്ത് സഞ്ജുവാകട്ടെ ഏകദിനത്തില്‍ കിട്ടിയ അവസരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടുമുണ്ട്.

2023 ഡിസംബറിലാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ താരം സെഞ്ചുറി നേടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല. പരിക്ക് മാറി പന്ത് തിരികെ ടീമിലെത്തിയത് മൂലം ടീമില്‍ ഒഴിവില്ലാത്തതാണ് സഞ്ജുവിന് തിരിച്ചടിയായത്.

Read Also : ഇനി ശമ്പളത്തിൽ പിടുത്തമുണ്ടാവും; കുടുംബത്തിനൊപ്പം നിയന്ത്രിത സമയം; കർശന നിർദ്ദേശങ്ങളുമായി ബിസിസിഐ

വിജയ് ഹസാരെ ട്രോഫിയില്‍ താരത്തെ കേരള ടീമില്‍ ഉള്‍പ്പെടുത്താത്തതും ചാമ്പ്യന്‍സ് ട്രോഫി സാധ്യതകള്‍ക്ക് കരിനിഴല്‍ വീഴ്ത്തി. ഈ പ്രതിസന്ധികള്‍ തരണം ചെയ്ത് താരം ടീമിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍ സഞ്ജുവാണ്.

ഇന്ത്യന്‍ ടീം : സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറെൽ.

അഞ്ച് മത്സരങ്ങളുടെ പരമ്പര ജനുവരി 22ന് ആരംഭിക്കും. കൊല്‍ക്കത്തയിലാണ് ആദ്യ മത്സരം. 25ന് ചെന്നൈയിലും, 28ന് രാജ്‌കോട്ടിലും, 31ന് പൂനെയിലും, ഫെബ്രുവരി രണ്ടിന് മുംബൈയിലും മറ്റ് മത്സരങ്ങള്‍ നടക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും