AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Copa America 2024: അര്‍ജന്റീനയെ നേരിടാന്‍ കൊളംബിയ; കോപ്പയിലെ ഫൈനല്‍ ചിത്രം തെളിഞ്ഞു

Copa America 2024 Uruguay vs Colombia: കൊളംബിയക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ റോഡ്രിഗസ് പെനാല്‍റ്റി ബോക്‌സിലേക്ക് കൈമാറുകയായിരുന്നു. പിന്നാലെ കുതിച്ചുപൊങ്ങി നല്‍കിയ ഹെഡറിലൂടെ ലേമ അത് വലയിലെത്തിച്ചു. റോഡ്രിഗസിന്റെ ടൂര്‍ണമെന്റിലെ ആറാമത്തെ അസിസ്റ്റാണിത്.

Copa America 2024: അര്‍ജന്റീനയെ നേരിടാന്‍ കൊളംബിയ; കോപ്പയിലെ ഫൈനല്‍ ചിത്രം തെളിഞ്ഞു
Social Media Image
Shiji M K
Shiji M K | Published: 11 Jul 2024 | 09:12 AM

കോപ്പ അമേരിക്ക കലാശപോരാട്ടത്തില്‍ അര്‍ജന്റീനയും കൊളംബിയയും തമ്മില്‍ ഏറ്റുമുട്ടും. ജൂലൈ 15ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇരുവരും ഗ്രൗണ്ടിലിറങ്ങും. രണ്ടാം സെമിയില്‍ യുറഗ്വായ്‌ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ ഫൈനല്‍ ഉറപ്പിച്ചിരിക്കുന്നത്. മത്സരത്തിന്റെ 393ം മിനിറ്റിലാണ് ജെഫേഴ്‌സണ്‍ ലേമയുടെ കാലിലൂടെ കൊളംബിയക്ക് ഗോള്‍ പിറന്നത്. സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റിലാണ് ഗോള്‍ സാധ്യത തെളിഞ്ഞത്.

കൊളംബിയക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ റോഡ്രിഗസ് പെനാല്‍റ്റി ബോക്‌സിലേക്ക് കൈമാറുകയായിരുന്നു. പിന്നാലെ കുതിച്ചുപൊങ്ങി നല്‍കിയ ഹെഡറിലൂടെ ലേമ അത് വലയിലെത്തിച്ചു. റോഡ്രിഗസിന്റെ ടൂര്‍ണമെന്റിലെ ആറാമത്തെ അസിസ്റ്റാണിത്. ഒരു കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കുന്ന താരമെന്ന റെക്കോര്‍ഡും ഇതോടെ റോഡ്രിഗസിന് സ്വന്തമായി.

Also Read: Lionel Messi : മെസി മാജിക്കിൽ അർജൻ്റൈൻ ഗാഥ കോപ്പ ഫൈനലിൽ, കാണാം ചിത്രങ്ങൾ

2021ലെ കോപ്പ മത്സരത്തില്‍ ലയണല്‍ മെസിയുടെ പേരിലുണ്ടായിരുന്ന അഞ്ച് അസിസ്റ്റുകളുടെ റെക്കോര്‍ഡാണ് റോഡ്രിഗസ് മറികടന്നത്. എന്നാല്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഡാനിയല്‍ മുനോസിന് രണ്ട് മഞ്ഞ കാര്‍ഡ് കിട്ടി പുറത്താകേണ്ടി വന്നു. ഇതോടെ കൊളംബിയ ടീം പത്തുപേരായി ചുരുങ്ങി. യുറഗ്വായ് താരം ഉഗാര്‍ട്ടയുടെ നെഞ്ചിന് ഇടിച്ചതിനാണ് താരത്തിനെ പുറത്താക്കിയത്.

31ാം മിനിറ്റില്‍ അറോജോയെ ഫൗള്‍ ടാക്കിള്‍ ചെയ്തതിന് ആയിരുന്നു ആദ്യ മഞ്ഞക്കാര്‍ഡ്. മത്സരത്തിന്റെ 15ാം മിനിറ്റില്‍ മുനോസിന് ഒരു ഹെഡര്‍ ഗോളിന് അവസരം ലഭിച്ചെങ്കിലും പന്ത് പുറത്തേക്ക് പോവുകയായിരുന്നു. ടീം പത്തുപേരിലേക്ക് ചുരുങ്ങിയതോടെ മത്സരത്തിന്റെ ഗതി തന്നെ മാറി. ആദ്യ പകുതിയിലുണ്ടായ ഒരു മുന്നേറ്റവും രണ്ടാം പകുതിയില്‍ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

Also Read: Sanju Samson : മലയാളികൾക്ക് അഭിമാനം; ടീം ഷീറ്റ് പ്രകാരം ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

ഈ സമയം പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് കളിക്കാനും മികച്ച മുന്നേറ്റം നടത്താനും യുറഗ്വായ്ക്ക് സാധിച്ചു. 66ാം മിനിറ്റില്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസിന്റെ വരവോടെ യുറഗ്വായ് ഒന്നുകൂടി ഉണര്‍ന്നു. എന്നാല്‍ ഗോള്‍ നേടാന്‍ സുവാരസിന് സാധിച്ചില്ല.

എന്നാല്‍ കിക്കോഫ് മുതല്‍ കൊളംബിയയുടെ മുന്നേറ്റമായിരുന്നു. കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് കളിക്കാനും സാധിച്ചു.