Copa America 2024 : ടിവിയിൽ ഇല്ലെങ്കിൽ എന്താ; കോപ്പ അമേരിക്ക ലൈവായി ഈ ആപ്പിൽ കാണാം?

Copa America 2024 Live Streaming Platforms : നിലവിലെ കോപ്പ അമേരിക്ക, ലോകകപ്പ് ചാമ്പ്യന്‍മാരുമായ ലയണൽ മെസിയുടെ അർജൻ്റീനയും കാനഡയും തമ്മിലാണ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. അമേരിക്കയാണ് ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്നത്.

Copa America 2024 : ടിവിയിൽ ഇല്ലെങ്കിൽ എന്താ; കോപ്പ അമേരിക്ക ലൈവായി ഈ ആപ്പിൽ കാണാം?

Lionel Messi (Image Courtesy : PTI)

Published: 

20 Jun 2024 | 07:18 PM

ഫുട്ബോളിൽ അമേരിക്കൻ ഭൂഖണ്ഡത്തിലെ പോരാട്ടത്തിന് നാളെ തുടക്കമാകും. ജൂൺ 20-ാം തീയതി (ഇന്ത്യൻ പ്രാദേശിക സമയം ജൂൺ 21 പുലർച്ചെ 5.30) ആണ് കോപ്പ അമേരിക്ക (Copa America 2024) ടൂർണമെൻ്റിന് കൊടിയേറുക. യുഎസാണ് 48-ാം കോപ്പ അമേരിക്ക ടൂർണമെൻ്റിന് അതിഥേയത്വം വഹിക്കുന്നത്. അമേരിക്കയിലെ 14 നഗരങ്ങളിലായിട്ടാണ് ടുർണമെൻ്റ് സംഘടിപ്പിക്കുന്നത്. ടൂർണമെൻ്റിൻ്റെ നിലവിലെ ചാമ്പ്യന്‍മാരായ ലയണൽ മെസിയുടെ (Lionel Messi) അർജൻ്റീനയും കാനഡയും (Argentina vs Canada) തമ്മിലാണ് കോപ്പ അമേരിക്കയുടെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. ജൂലൈ 15നാണ് കോപ്പ അമേരിക്ക ഫൈനൽ.

ഇന്ത്യൻ പ്രാദേശിക സമയം നാളെ രാവിലെ 5.30നാണ് അർജൻ്റീന കാനഡ മത്സരം. അറ്റ്ലാൻ്റ മെഴ്സിഡെസ്-ബെൻസ് സ്റ്റേഡിയത്തിൽ വെച്ചാണ് ഉദ്ഘാടന മത്സരം. തെക്കെ അമേരിക്കൻ ഫുട്ബോൾ സംഘടനയായ CONMEBOL-ലും (പത്ത് ടീമുകൾ) വടക്കൻ അമേരിക്കൻ സംഘടനയായ CONCACAF-ഉം (ആറ്) ചേർന്നാണ് 16 ടീമുകളാണ് കോപ്പ അമേരിക്കയിൽ ഇത്തവണ മത്സരിക്കുന്നത്.

ALSO READ : Euro Cup 2024 : യൂറോ കപ്പിന് ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ്; ഉദ്ഘാടന മത്സരത്തിൽ സ്കോട്ട്ലൻഡിനെ തുരത്തി ജർമനി

നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. അർജൻ്റീനയുടെ ചിരകാല വൈരികളായ ബ്രസീലും ടൂർണമെൻ്റിൻ്റെ ഭാഗമാണ്. സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ഇത്തവണ ബ്രസീൽ കോപ്പ പോരാട്ടത്തിന് ഇറങ്ങുന്നത്. മുൻ ചാമ്പ്യന്‍മാരായ യുറുഗ്വെയും ടൂർണമെൻ്റിൽ മാറ്റുരയ്ക്കുന്നുണ്ട്.

കോപ്പ അമേരിക്ക മത്സരങ്ങൾ എവിടെ ലൈവായി കാണാം?

നിലവിൽ ഒരു ടെലിവിഷൻ കമ്പനിയും കോപ്പ അമേരിക്കയുടെ ബ്രോഡ്കാസ്റ്റ് സംപ്രേഷണവകാശം സ്വന്തമാക്കിട്ടില്ല. അതേസമയം കോപ്പ അമേരിക്ക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡിലൂടെ (Fancode App) കാണാൻ സാധിക്കും. ഫാൻകോഡ് ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. പ്രത്യേക പാസെടുത്ത് കോപ്പ അമേരിക്ക മാത്രമായി കാണാൻ ഫാൻകോഡിലൂടെ സാധിക്കുന്നതാണ്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ