Asia Cup 2025: അഭിഷേകിന്റെ റണ്ണൗട്ടിന് പിന്നില്‍ സൂര്യകുമാറിന്റെ ചതിയോ? യാഥാര്‍ത്ഥ്യം ഇതാണ്
Abhishek Sharma run out: സൂര്യകുമാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ യാതൊരു കഴമ്പുമില്ല. താരം ഇവിടെ ഒരു തെറ്റും ചെയ്തിട്ടുമില്ല. സൂര്യ ക്രീസില്‍ നിന്ന് പോലും പുറത്തുവന്നിരുന്നില്ല. റിഷാദ് ഹുസൈന്റെ അതിശയിപ്പിക്കുന്ന ഫീല്‍ഡിങ് മികവാണ് അഭിഷേകിന്റെ ഔട്ടില്‍ കലാശിച്ചത്
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ അഭിഷേക് ശര്‍മ റണ്ണൗട്ടായത് ഇന്ത്യയ്ക്ക് ഏറെ തിരിച്ചടിയായിരുന്നു. അഭിഷേക് ഔട്ടായതിന് പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെ വിമര്‍ശനമേറുകയാണ്. സൂര്യകുമാര്‍ കാരണമാണ് അഭിഷേക് ഔട്ടായതെന്നാണ് ആരാധകരുടെ ആരോപണം. മുപ്പത്തിയേഴ് പന്തില്‍ എഴുപത്തിയഞ്ച് റണ്‍സെടുത്ത അഭിഷേക് ശര്‍മയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഭിഷേക് ഒഴികെയുള്ള മറ്റ് ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. പന്ത്രണ്ടാം ഓവറില്‍ അഭിഷേക് ഔട്ടായതിന് ശേഷം ഇന്ത്യയുടെ സ്‌കോറിങിന് വേഗത കുറഞ്ഞു.
ഇതോടെ സൂര്യയ്‌ക്കെതിരെ വിമര്‍ശനമുയരുകയായിരുന്നു. മുസ്തഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തില്‍ സൂര്യകുമാര്‍ ഒരു കട്ട് ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ പോയിന്റില്‍ നിന്നിരുന്ന റിഷാദ് ഹുസൈന്‍ ഇടതുവശത്തേക്ക് അതിമനോഹരമായി ഡൈവ് ചെയ്ത് പന്ത് കൈപിടിയൊലുത്തി. ഈ സമയം നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലായിരുന്ന അഭിഷേക് റണ്ണിനായുള്ള ഓട്ടം ആരംഭിച്ചിരുന്നു. എന്നാല്‍ മിന്നും വേഗത്തില്‍ റിഷാദ് മുസ്തഫിസുറിന്റെ കൈകളില്‍ പന്ത് എത്തിച്ചു. മുസ്തഫിസുര്‍ അനായാസമായി അഭിഷേകിനെ റണ്ണൗട്ടാക്കുകയും ചെയ്തു.




എന്നാല്‍ സൂര്യകുമാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ യാതൊരു കഴമ്പുമില്ല. താരം ഇവിടെ ഒരു തെറ്റും ചെയ്തിട്ടുമില്ല. സൂര്യ ക്രീസില്‍ നിന്ന് പോലും പുറത്തുവന്നിരുന്നില്ല. റിഷാദ് ഹുസൈന്റെ അതിശയിപ്പിക്കുന്ന ഫീല്‍ഡിങ് മികവാണ് അഭിഷേകിന്റെ ഔട്ടില്‍ കലാശിച്ചത്.
Also Read: Asia Cup 2025: ഏത് ബംഗ്ലാദേശ്, ബംഗ്ലാദേശൊക്കെ തീർന്നു; വമ്പൻ വിജയത്തോടെ ഇന്ത്യ ഫൈനലിൽ
മോശം ഫോം തുടര്‍ന്ന് സൂര്യകുമാര്‍
അതേസമയം, ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ മോശം ഫോം തുടരുകയാണ്. ബംഗ്ലാദേശിനെതിരെ 11 പന്തില്‍ അഞ്ച് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പാകിസ്ഥാനെതിരെ പൂജ്യത്തിന് പുറത്തായിരുന്നു. ഈ വർഷം സൂര്യകുമാർ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 12.42 ശരാശരിയിൽ 87 റൺസ് മാത്രമേ നേടിയിട്ടുള്ളൂ. 112.98 ആണ് സ്‌ട്രൈക്ക് റേറ്റ്.
വീഡിയോ കാണാം
Surya Bhau, WHAT HAVE YOU DONE!? 😩💔
That Abhishek Sharma run-out is just NOT sitting right. He was on fire — and you sent him back to the dugout! 🔥➡️❌
Captaincy brain fade or just panic?pic.twitter.com/bSiK80ST2x— Sporttify (@sporttify) September 24, 2025