India vs Pakistan: ടോസ് ജയിച്ച് സൂര്യ, ഹസ്തദാനമില്ല; സഞ്ജുവിന്റെ സ്ഥാനത്തില്‍ മാറ്റം
Asia Cup 2025 India vs Pakistan Toss: ഒമാനെതിരായ മത്സരത്തില്‍ വണ്‍ ഡൗണായി കളിച്ച സഞ്ജു സാംസണ്‍ വീണ്ടും അഞ്ചാമതായി. പതിവ് പോലെ അഭിഷേക് ശര്‍മയും, ശുഭ്മാന്‍ ഗില്ലും ഓപ്പണ്‍ ചെയ്യും. സൂര്യ കുമാര്‍ യാദവ് വണ്‍ ഡൗണായും, തിലക് വര്‍മ നാലാം നമ്പറിലും കളിക്കും. അഞ്ചാമത് സഞ്ജു
ദുബായ്: സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തിരഞ്ഞെടുത്തു. ഒമാനെതിരായ മത്സരത്തില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയും, വരുണ്‍ ചക്രവര്‍ത്തിയും പ്ലേയിങ് ഇലവനില്‍ തിരികെയെത്തി. ഇരുവരും തിരിച്ചെത്തിയതോടെ അര്‍ഷ്ദീപ് സിങും, ഹര്‍ഷിത് റാണയും പുറത്തായി. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്‌ക്കെതിരെയും, പാകിസ്ഥാനെതിരെയും കളിച്ച പ്ലേയിങ് ഇലവനെ തന്നെയാണ് ഇന്ത്യ സൂപ്പര്‍ ഫോറിലും കളത്തിലിറക്കുന്നത്.
ഒമാനെതിരായ മത്സരത്തില്‍ വണ്‍ ഡൗണായി കളിച്ച സഞ്ജു സാംസണ്‍ വീണ്ടും അഞ്ചാമതായി. പതിവ് പോലെ അഭിഷേക് ശര്‍മയും, ശുഭ്മാന്‍ ഗില്ലും ഓപ്പണ്‍ ചെയ്യും. സൂര്യ കുമാര്‍ യാദവ് വണ്‍ ഡൗണായും, തിലക് വര്‍മ നാലാം നമ്പറിലും കളിക്കും. അഞ്ചാമത് സഞ്ജു.
തുടര്‍ന്നുള്ള പൊസിഷനുകളില്‍ ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ബാറ്റു ചെയ്യും. പാകിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റമുണ്ട്. ഖുശ്ദില്‍ ഷായ്ക്ക് പകരം ഫഹീം അഷ്‌റഫും, ഹസന്‍ നവാസിന് പകരം ഹുസൈന്‍ തലാട്ടും കളിക്കും. ടോസ് സമയത്ത് ഇരുടീമുകളും ഹസ്തദാനം ചെയ്തില്ല. ഗ്രൂപ്പ് ഘട്ടത്തിലും ഹസ്തദാനം ചെയ്തിരുന്നില്ല.




Also Read: Sanju Samson: സ്വപ്‌നനേട്ടത്തിന് സഞ്ജുവിന് വേണ്ടത് 83 റണ്‍സ് മാത്രം; പാകിസ്ഥാനെതിരെ അത് സംഭവിക്കുമോ?
പ്ലേയിംഗ് ഇലവൻ
ഇന്ത്യ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവര്‍ത്തി.
പാകിസ്ഥാൻ: സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, ഫഖർ സമാൻ, സൽമാൻ ആഘ, ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.