Asia Cup 2025: ശ്രീലങ്കയുടെ പ്രതീക്ഷകള്‍ മങ്ങി; വീണ്ടും ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങുന്നു?
Sri Lanka lost to Pakistan in Asia cup 2025 super four match: സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് രണ്ടാം തോല്‍വി. നിര്‍ണായക പോരാട്ടത്തില്‍ പാകിസ്ഥാനോട് അഞ്ച് വിക്കറ്റിന് തോറ്റ ശ്രീലങ്ക ഏറെക്കുറെ പുറത്തായി. 134 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 12 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു

ശ്രീലങ്ക-പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരം
Pakistan Beat Sri Lanka By 5 Wickets In Asia Cup 2025 Super Four Match: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് രണ്ടാം തോല്‍വി. നിര്‍ണായക പോരാട്ടത്തില്‍ പാകിസ്ഥാനോട് അഞ്ച് വിക്കറ്റിന് തോറ്റ ശ്രീലങ്ക ഏറെക്കുറെ പുറത്തായി. 134 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 12 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: ശ്രീലങ്ക-20 ഓവറില്‍ എട്ട് വിക്കറ്റിന് 133, പാകിസ്ഥാന്‍-18 ഓവറില്‍ അഞ്ച് വിക്കറ്റിന് 138. പുറത്താകാതെ 24 പന്തില്‍ 38 റണ്‍സെടുത്ത മുഹമ്മദ് നവാസാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറ്റ് ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും പാകിസ്ഥാന്‍ വിജയിച്ചു.
സാഹിബ്‌സാദ ഫര്‍ഹാന്‍-15 പന്തില്‍ 24, ഫഖര്‍ സമാന്‍-19 പന്തില്‍ 17, സയിം അയൂബ്-മൂന്ന് പന്തില്‍ രണ്ട്, സല്‍മാന്‍ അലി ആഘ-ആറു പന്തില്‍ അഞ്ച്, ഹുസൈന്‍ തലാട്ട്-30 പന്തില്‍ 32 നോട്ടൗട്ട്, മുഹമ്മദ് ഹാരിസ്-11 പന്തില്‍ 13 എന്നിങ്ങനെയാണ് മറ്റ് പാക് ബാറ്റര്‍മാരുടെ പ്രകടനം.
ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ, വനിന്ദു ഹസരങ്ക എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ദുശ്മന്ത ചമീര ഒരു വിക്കറ്റും സ്വന്തമാക്കി. 44 പന്തില്‍ 50 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസ് ഒഴികെയുള്ള ശ്രീലങ്കന്‍ ബാറ്റര്‍മാരെല്ലാം പരാജയമായി.
പഥും നിസങ്ക-ഏഴ് പന്തില്‍ എട്ട്, കുശാല്‍ മെന്‍ഡിസ്-പൂജ്യം (ഗോള്‍ഡന്‍ ഡക്ക്), കുശാല്‍ പെരേര-12 പന്തില്‍ 15, ചരിത് അസലങ്ക-19 പന്തില്‍ 20, ദസുന്‍ ശനക-ഗോള്‍ഡന്‍ ഡക്ക്, വനിന്ദു ഹസരങ്ക-13 പന്തില്‍ 15, ചമിക കരുണരത്‌നെ-21 പന്തില്‍ 17 നോട്ടൗട്ട്, ദുശ്മന്ത ചമീര-രണ്ട് പന്തില്‍ ഒന്ന്, മഹീഷ് തീക്ഷണ-പൂജ്യം നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ശ്രീലങ്കന്‍ ബാറ്റര്‍മാരുടെ സംഭാവന. പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റും, ഹാരിസ് റൗഫും, ഹുസൈന്‍ തലാട്ടും രണ്ട് വിക്കറ്റ് വീതവും, അബ്രാര്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.
പ്രതീക്ഷകള്‍ മങ്ങി
പാകിസ്ഥാനെതിരായ പരാജയത്തോടെ ലങ്കയുടെ പ്രതീക്ഷകള്‍ മങ്ങി. ഇനി മുന്നേറണമെങ്കില്‍ അത്ഭുതങ്ങള്‍ നടക്കണം. മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ആശ്രയിക്കേണ്ടി വരും. മറുവശത്ത്, പാകിസ്ഥാന്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഏഷ്യാ കപ്പില്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിനുള്ള സാധ്യതകള്‍ ഇതോടെ ശക്തമായി.