Gautam Gambhir: മൂന്ന് ഫോർമാറ്റിലും ഒരു ക്യാപ്റ്റനെന്ന ആശയവുമായി ഗംഭീർ; ഗിൽ തിരികെയെത്തുമ്പോൾ സൂര്യ പുറത്താവുമോ?

All Format Captain For India: ഓൾ ഫോർമാറ്റ് ക്യാപ്റ്റനെന്ന ആശയമാണ് നിലവിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനുള്ളത്. എന്നാൽ, ഇതെങ്ങനെ നടപ്പാക്കുമെന്ന് കണ്ടറിയണം.

Gautam Gambhir: മൂന്ന് ഫോർമാറ്റിലും ഒരു ക്യാപ്റ്റനെന്ന ആശയവുമായി ഗംഭീർ; ഗിൽ തിരികെയെത്തുമ്പോൾ സൂര്യ പുറത്താവുമോ?

ഗൗതം ഗംഭീർ, സൂര്യകുമാർ യാദവ്

Updated On: 

17 Aug 2025 | 06:30 PM

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മൂന്ന് ഫോർമാറ്റിലും ഒരു ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്. പരിശീലകൻ ഗൗതം ഗംഭീറിൻ്റെ ആശയം ഇങ്ങനെയാണെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടി20 ടീം റീബ്രാൻഡ് ചെയ്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഓൾ ഫോർമാറ്റ് ക്യാപ്റ്റൻ എന്നതിനൊപ്പം ഡെസിഗ്നേറ്റഡ് ഫിനിഷർ എന്ന പതിവ് ഗംഭീർ മാറ്റുമെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

ടി20 ഫോർമാറ്റിൽ ഇന്ത്യ വേഗത്തിനനുസരിച്ച് സഞ്ചരിക്കുന്നില്ല എന്ന ആക്ഷേപമുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഇത് മാറ്റാനാണ് ഗംഭീറിൻ്റെ ശ്രമം. ടി20 സ്പെഷ്യലിസ്റ്റുകളെന്ന രീതിയിൽ ടീമിലുള്ള താരങ്ങളോട് ഇക്കാര്യം സംസാരിച്ചു എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Also Read: Asia Cup 2025: ബാബർ അസമിനും മുഹമ്മദ് റിസ്വാനും ഇടമില്ല; ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപിച്ച് പാകിസ്താൻ

എന്നാൽ, മൂന്ന് ഫോർമാറ്റിലും ഒരു ക്യാപ്റ്റനെന്ന സങ്കല്പം എങ്ങനെയാവും ഗംഭീർ നടപ്പാക്കുക എന്ന് കണ്ടറിയേണ്ടതുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ശുഭ്മൻ ഗില്ലും ഏകദിനത്തിൽ രോഹിത് ശർമ്മയും ടി20യിൽ സൂര്യകുമാർ യാദവുമാണ് നിലവിലെ ക്യാപ്റ്റന്മാർ. ഇംഗ്ലണ്ട് പര്യടനത്തിൽ ക്യാപ്റ്റനായ ശുഭ്മൻ ഗിൽ ടീമിനെ മികച്ച രീതിയിൽ നയിച്ചിരുന്നു. പരമ്പര സമനിലയാക്കാനും ഇന്ത്യക്ക് സാധിച്ചു. 2027 ഏകദിന ലോകകപ്പാണ് രോഹിത് ശർമ്മയുടെ ലക്ഷ്യം. ഇക്കൊല്ലം ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പര്യടനമാണ് രോഹിതിൻ്റെ അടുത്ത ദൗത്യം. ഓൾ ഫോർമാറ്റ് ക്യാപ്റ്റൻസിയെന്നത് നടപ്പാക്കണമെങ്കിൽ ഈ പര്യടനത്തിൽ രോഹിതിനെ മാറ്റി ഗില്ലിനെ ക്യാപ്റ്റനാക്കേണ്ടിവരും.

ടി20 ക്യാപ്റ്റനെന്ന നിലയിൽ സൂര്യകുമാർ യാദവ് തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്. സൂര്യക്ക് കീഴിൽ എക്സ്പ്ലോസിവ് ടീമായി മാറിയ ഇന്ത്യ പല റെക്കോർഡുകളും തിരുത്തിക്കുറിച്ചു. അതുകൊണ്ട് തന്നെ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റുന്നത് എങ്ങനെ സാധിക്കുമെന്നതാണ് അടുത്ത ചോദ്യം. ഓൾ ഫോർമാറ്റ് ക്യാപ്റ്റനെന്നത് ഗംഭീർ എങ്ങനെ നടപ്പാക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്