AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: അങ്ങനെ ചെയ്താല്‍ സഞ്ജുവിനെ ഓപ്പണറാക്കിയത് വെറുതെയാകും, തുറന്നടിച്ച് മുന്‍താരം

Asia Cup 2025: ആക്രമണാത്മക സമീപനമുള്ള ബാറ്റിങ് മാതൃകയുമായി ഗില്ലിന് പൊരുത്തപ്പെടാനാകുമോയെന്ന് ആകാശ് ചോപ്ര ചോദിച്ചു. അത്തരമൊരു ശൈലിയുമായി യശ്വസി ജയ്‌സ്വാളിന് യോജിക്കാനാകും. പക്ഷേ, സെലക്ടര്‍മാര്‍ ജയ്‌സ്വാളിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകുമോയെന്നും ചോപ്ര

Sanju Samson: അങ്ങനെ ചെയ്താല്‍ സഞ്ജുവിനെ ഓപ്പണറാക്കിയത് വെറുതെയാകും, തുറന്നടിച്ച് മുന്‍താരം
സഞ്ജു സാംസണ്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 17 Aug 2025 | 01:17 PM

ഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. ടീം സെലക്ഷനുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ കുറേയെറെ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് കൂടുതല്‍ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഗില്ലിനെ ടീമിലെടുക്കില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഗില്ലായിരിക്കും വൈസ് ക്യാപ്റ്റനെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സഞ്ജു സാംസണും, അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകുമെന്നും, അതല്ല സഞ്ജു ടീമില്‍ പോലും കാണില്ലെന്നും തരത്തില്‍ പലവിധ റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. എന്തായാലും ആരാധകര്‍ കണ്‍ഫ്യൂഷനിലാണ്.

അതേസമയം, ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അത് സഞ്ജുവിന് തിരിച്ചടിയാകുമെന്ന് കമന്റേറ്ററും മുന്‍താരവുമായ ആകാശ് ചോപ്ര പറഞ്ഞു. ഗില്ലിനെ ടീമിലെടുത്താല്‍ അദ്ദേഹത്തെ ബെഞ്ചിലിരുത്തില്ല. അങ്ങനെ വന്നാല്‍ ഗില്‍ ഓപ്പണറാകും. അപ്പോള്‍ സഞ്ജുവിനാകും ഓപ്പണര്‍ സ്ഥാനം നഷ്ടപ്പെടുന്നത്. സഞ്ജു കളിച്ചില്ലെങ്കില്‍ ആരു കീപ്പറാകുമെന്നതാണ് അടുത്ത പ്രശ്‌നമെന്നും ചോപ്ര വ്യക്തമാക്കി.

Also Read: Asia Cup 2025: പണി കിട്ടുന്നത് ഗില്ലിനോ, സഞ്ജുവിനോ? ഏഷ്യാ കപ്പില്‍ സെലക്ഷന്‍ തലവേദന

സൂര്യകുമാറും, തിലക് വര്‍മയുമാകും മൂന്നും നാലും സ്ഥാനങ്ങളില്‍ കളിക്കുന്നത്. സഞ്ജു അഞ്ചാമത് കളിക്കാന്‍ സാധ്യതയില്ല. അങ്ങനെ സംഭവിച്ചാല്‍ കഴിഞ്ഞ 12 മത്സരങ്ങളില്‍ സഞ്ജുവിനെ ഓപ്പണറാക്കി കളിപ്പിച്ചത് പാഴായി പോകുമെന്നും ചോപ്ര വിലയിരുത്തി. ആക്രമണാത്മക സമീപനമുള്ള ബാറ്റിങ് മാതൃകയുമായി ഗില്ലിന് പൊരുത്തപ്പെടാനാകുമോയെന്ന് ആകാശ് ചോപ്ര ചോദിച്ചു. അത്തരമൊരു ശൈലിയുമായി യശ്വസി ജയ്‌സ്വാളിന് യോജിക്കാനാകും. പക്ഷേ, സെലക്ടര്‍മാര്‍ ജയ്‌സ്വാളിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകുമോയെന്നും ചോപ്ര ചോദിച്ചു.