India vs England: അര്‍ഷ്ദീപിന്റെ അരങ്ങേറ്റവും, കുല്‍ദീപിന്റെ തിരിച്ചുവരവും? അഞ്ചാം ടെസ്റ്റില്‍ പ്രതീക്ഷിക്കാവുന്നത് വന്‍ മാറ്റങ്ങള്‍
India vs England 5th Test Expected Playing 11: മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അന്‍ഷുല്‍ കാംബോജിനെ അഞ്ചാം ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. ശാര്‍ദ്ദുല്‍ താക്കൂറിനെയും ഒഴിവാക്കിയേക്കും
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ടീമില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി ഇന്ത്യ. അര്‍ഷ്ദീപ് സിങിന് ടെസ്റ്റില്‍ അരങ്ങേറാന്‍ ഇന്ത്യ ഓവലില്‍ അവസരം നല്‍കിയേക്കും. നാലാം ടെസ്റ്റില്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടായിരുന്നെങ്കിലും പരിക്കേറ്റത് തിരിച്ചടിയായി. എന്നാല്‍ നിലവില്‍ താരം പരിക്കില്‍ നിന്ന് മുക്തനാണ്. കുല്‍ദീപ് യാദവും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാനാണ് സാധ്യത. ആദ്യ നാല് മത്സരങ്ങളിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
ജസ്പ്രീത് ബുംറ കളിക്കുമോയെന്ന് വ്യക്തമല്ല. മൂന്ന് ടെസ്റ്റുകളില്‍ മാത്രമേ ബുംറ കളിക്കൂവെന്ന് നേരത്തെ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. പരമ്പരയില്‍ ഇതിനകം ബുംറ മൂന്ന് മത്സരങ്ങള്‍ കളിച്ചു. എന്നാല്‍ അഞ്ചാം ടെസ്റ്റ് ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമായതിനാല്‍ ബുംറയെ കാര്യത്തില്‍ മാനേജ്‌മെന്റ് ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകുമോയെന്നതിലാണ് ആകാംക്ഷ.
പരിക്കേറ്റ ഋഷഭ് പന്ത് അഞ്ചാം ടെസ്റ്റില്‍ കളിക്കില്ല. പന്തിന് പകരക്കാരനായി എന്‍ ജഗദീശനെ ടീമിലെടുത്തെങ്കിലും താരത്തിന് അവസരം ലഭിച്ചേക്കില്ല. ധ്രുവ് ജൂറലാകും വിക്കറ്റ് കീപ്പര്‍. പുറം വേദനയെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ആകാശ് ദീപും ഓവലില്‍ കളിച്ചേക്കും.




മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അന്‍ഷുല്‍ കാംബോജിനെ അഞ്ചാം ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. ശാര്‍ദ്ദുല്‍ താക്കൂറിനെയും ഒഴിവാക്കിയേക്കും.
Read Also: BCCI: തലകളുരുളും; പരിശീലകര്‍ ബിസിസിഐയുടെ നോട്ടപ്പുള്ളി; പലരുടെയും പണി പോകും
ഇന്ത്യയുടെ സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. പരമ്പര സ്വന്തമാക്കാനാകില്ലെങ്കിലും, തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് അഞ്ചാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. മറുവശത്ത്, അഞ്ചാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചാലും ഇംഗ്ലണ്ടിന് പരമ്പര ലഭിക്കും.