AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs Pakistan Asia Cup Final 2025: പാകിസ്ഥാന്‍ ഒന്നുകൂടി മൂക്കണം, ഏഷ്യാ കപ്പ് ഇന്ത്യയുടെ കൈകളിൽ വീണ്ടും ഭദ്രം

India beats pakistan asia cup 2025 final: ഏഷ്യാ കപ്പില്‍ ഒമ്പതാം തവണയും കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. കലാശപ്പോരില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കിയായിരുന്നു ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 147 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു

India vs Pakistan Asia Cup Final 2025: പാകിസ്ഥാന്‍ ഒന്നുകൂടി മൂക്കണം, ഏഷ്യാ കപ്പ് ഇന്ത്യയുടെ കൈകളിൽ വീണ്ടും ഭദ്രം
ഏഷ്യാ കപ്പ് ഫൈനൽ Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 29 Sep 2025 00:28 AM

India Asia Cup 2025 Winners: ഏഷ്യാ കപ്പില്‍ ഒമ്പതാം തവണയും കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. കലാശപ്പോരില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കിയായിരുന്നു ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 147 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: പാകിസ്ഥാന്‍-19.1 ഓവറില്‍ 146, ഇന്ത്യ-19.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 150. പുറത്താകാതെ 53 പന്തില്‍ 69 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി.

കൂട്ടത്തകര്‍ച്ചയോടെയായിരുന്നു ഇന്ത്യ ചേസിങ് ആരംഭിച്ചത്‌. 20 റണ്‍സെടുക്കുന്നതിനിടെ ടോപ് ഓര്‍ഡറിലെ മൂന്ന് ബാറ്റര്‍മാരെയും നഷ്ടപ്പെട്ടു. രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മയെയും, മൂന്നാം ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും, നാലാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെയും നഷ്ടമായതോടെ ഇന്ത്യ പതറി. ആറു പന്തില്‍ അഞ്ച് റണ്‍സെടുത്ത അഭിഷേകിനെയും, 10 പന്തില്‍ 12 റണ്‍സെടുത്ത ഗില്ലിനെയും ഫഹീം അഷ്‌റഫ് പുറത്താക്കി. അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് ഷഹീന്‍ അഫ്രീദിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

നാലാം വിക്കറ്റില്‍ തിലക് വര്‍മയും, സഞ്ജു സാംസണും നടത്തിയ ചെറുത്തുനില്‍പ് ഇന്ത്യയ്ക്ക് ആശ്വാസകരമായി. 57 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇതിനിടെ 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജുവിനെ അബ്രാര്‍ അഹമ്മദ് പുറത്താക്കിയതോടെ പാകിസ്ഥാന്‍ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി.

എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ ശിവം ദുബെ വമ്പനടികളുമായി കളം നിറഞ്ഞതോടെ പാക് ബൗളര്‍മാര്‍ വെള്ളം കുടിച്ചു. 22 പന്തില്‍ 33 റണ്‍സെടുത്താണ് ദുബെ മടങ്ങിയത്. ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടത്. എന്നാല്‍ സമ്മര്‍ദ്ദങ്ങളൊട്ടുമില്ലാതെ തിലക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയടിച്ച് റിങ്കു സിങാണ് ഇന്ത്യയുടെ വിജയ റണ്‍ നേടിയത്.

Also Read: Asia Cup 2025: ഫൈനലില്‍ ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തിരഞ്ഞെടുത്ത് സൂര്യ; പ്ലേയിങ് ഇലവനില്‍ മാറ്റം

നാല് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ്‌

57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാന്‍, 46 റണ്‍സെടുത്ത ഫഖര്‍ സമാന്‍ എന്നിവരുടെ ബാറ്റിങാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറ്റ് ബാറ്റര്‍മാര്‍ അമ്പേ പരാജയമായി. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.

തിലക് വര്‍മയുടെ ബാറ്റിങ്‌