India vs England: ഇത്തവണ ബുംറയ്ക്കും കഴിഞ്ഞില്ല; പിടിമുറുക്കി ക്രൗളിയും ഡക്കറ്റും

India vs England First Test Day 5 Updates: 10 വിക്കറ്റുകള്‍ ബാക്കിയുള്ള ഇംഗ്ലണ്ടിന് വിജയസാധ്യതകള്‍ ശക്തമാണ്. 66 ഓവറുകളില്‍ 254 റണ്‍സ് മാത്രമാണ് ഇനി ഇംഗ്ലണ്ടിന് വേണ്ടത്. വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം ബാറ്റിങിന് ഇറങ്ങിയത്. വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ കരുതലോടെയാണ് ക്രൗളിയും ഡക്കറ്റും ബാറ്റു ചെയ്യുന്നത്

India vs England: ഇത്തവണ ബുംറയ്ക്കും കഴിഞ്ഞില്ല; പിടിമുറുക്കി ക്രൗളിയും ഡക്കറ്റും

ബെന്‍ ഡക്കറ്റിന്റെ ബാറ്റിങ്‌

Published: 

24 Jun 2025 17:56 PM

ലീഡ്‌സില്‍ വിജയമോഹവുമായി അഞ്ചാം ദിനം ബൗളിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് മുന്നില്‍ അശുഭസൂചനകള്‍. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 117 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 93 പന്തില്‍ 42 റണ്‍സുമായി സാക്ക് ക്രൗളിയും, 89 പന്തില്‍ 64 റണ്‍സുമായി ബെന്‍ ഡക്കറ്റുമാണ് ക്രീസില്‍. ഇത്തവണയും ക്യാച്ചിനുള്ള അവസരം ഇന്ത്യ പാഴാക്കിയത് തിരിച്ചടിയായി. സ്വന്തം പന്തില്‍ ക്രൗളിയെ പുറത്താക്കാനുള്ള അവസരം ബുംറയാണ് നഷ്ടപ്പെടുത്തിയത്. എന്നാല്‍ ഏറെ ശ്രമകരമായിരുന്നു ഈ അവസരം. പതിവ് ബാസ്‌ബോള്‍ ശൈലി വിട്ടാണ് ക്രൗളിയും ഡക്കറ്റും ബാറ്റ് ചെയ്യുന്നതെന്നതാണ് ശ്രദ്ധേയം.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ പ്രതീക്ഷ സമ്മാനിച്ച ബുംറയ്ക്കും രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ ഒന്നും ചെയ്യാനായില്ല. 371 റണ്‍സാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. നിലവില്‍ വിജയലക്ഷ്യത്തില്‍ നിന്നു 254 റണ്‍സ് പിറകിലാണ് ആതിഥേയര്‍. ആദ്യ ടെസ്റ്റിലെ അവസാന ദിനമായ ഇന്ന് ശേഷിക്കുന്ന സെഷനുകളില്‍ വിക്കറ്റ് വീഴ്ത്താനായില്ലെങ്കില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ അസ്തമിക്കും.

മറുവശത്ത് ഇനിയും 10 വിക്കറ്റുകള്‍ ബാക്കിയുള്ള ഇംഗ്ലണ്ടിന് വിജയസാധ്യതകള്‍ ശക്തമാണ്. 66 ഓവറുകളില്‍ 254 റണ്‍സ് മാത്രമാണ് ഇനി ഇംഗ്ലണ്ടിന് വേണ്ടത്. വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം ബാറ്റിങിന് ഇറങ്ങിയത്. വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ കരുതലോടെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ക്രൗളിയും ഡക്കറ്റും ബാറ്റു ചെയ്യുന്നത്.

Read Also: India vs England: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലേക്ക് ഋഷഭ് പന്ത്; സെഞ്ചുറിക്ക് പിന്നാലെ അസാമാന്യ റെക്കോർഡ്

ആദ്യ ഇന്നിങ്‌സില്‍ ക്രൗളിയെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഡക്കറ്റ് ആദ്യ ഇന്നിങ്‌സിലും അര്‍ധ ശതകം നേടി. 94 പന്തില്‍ 62 റണ്‍സാണ് ഡക്കറ്റ് ആദ്യ ഇന്നിങ്‌സില്‍ അടിച്ചുകൂട്ടിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇരുവരുടെയും വിക്കറ്റുകള്‍ സ്വന്തമാക്കിയത് ബുംറയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 471 റണ്‍സിനും, ഇംഗ്ലണ്ട് 465 റണ്‍സിനും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ