AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Virat Kohli: വിരമിച്ചെങ്കിലും താരം കോഹ്ലി തന്നെ; ലണ്ടനിലെ വസതിയില്‍ സഹതാരങ്ങള്‍ക്ക് വിരുന്നൂട്ടി മുന്‍ ക്യാപ്റ്റന്‍

India vs England Test Series: 20നാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിന് ശേഷം തിങ്കളാഴ്ച ഇന്ത്യന്‍ ടീമിന് ഒഴിവുദിനമായിരുന്നു. ഈ സമയത്താണ് കോഹ്ലി ചില താരങ്ങളെ ക്ഷണിച്ചതെന്നാണ് റിപ്പോര്‍ട്ട്

Virat Kohli: വിരമിച്ചെങ്കിലും താരം കോഹ്ലി തന്നെ; ലണ്ടനിലെ വസതിയില്‍ സഹതാരങ്ങള്‍ക്ക് വിരുന്നൂട്ടി മുന്‍ ക്യാപ്റ്റന്‍
വിരാട് കോഹ്ലി Image Credit source: PTI
jayadevan-am
Jayadevan AM | Published: 18 Jun 2025 15:00 PM

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നു വിരമിച്ചെങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ലണ്ടനിലെത്തിയ ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും തന്റെ വസതിയില്‍ ആതിഥേയത്വം വഹിച്ച് വിരാട് കോഹ്ലി. ലണ്ടനിലെ കോഹ്ലിയുടെ വസതിയിലാണ് താരങ്ങളില്‍ ചിലരെത്തിയത്. ലീഡ്‌സില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്, പേസർ മുഹമ്മദ് സിറാജ് തുടങ്ങിയവരെയാണ് കോഹ്ലി ലണ്ടനിലെ തന്റെ വസതിയിലേക്ക് ക്ഷണിച്ചത്.

20നാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തിന് ശേഷം തിങ്കളാഴ്ച ഇന്ത്യന്‍ ടീമിന് ഒഴിവുദിനമായിരുന്നു. ഈ സമയത്താണ് കോഹ്ലി ചില താരങ്ങളെ ക്ഷണിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ലെങ്കിലും താരങ്ങളുമായി കോഹ്ലി രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

Read Also: Sanju Samson: സെഞ്ചുറിച്ചന്തമുള്ള സഞ്ജുവിന്റെ ബാറ്റുകള്‍; വൈഭവിന് മാത്രമല്ല, റിസ്വാനുമുണ്ട് ആ അനുഭവം

അതേസമയം, ആദ്യ ടെസ്റ്റിനായി ഇന്ത്യന്‍ ടീം ലീഡ്‌സിലെത്തി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പരിശീലകന്‍ ഗൗതം ഗംഭീര്‍ ലീഡ്‌സില്‍ ടീമിനൊപ്പം ചേരും. ഇന്നും നാളെയും പരിശീലനം നടത്തും. ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടിലെത്തിയ ഹര്‍ഷിത് റാണയോട് ടീമിനൊപ്പം തുടരാന്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.