India vs England: പതിവ് തെറ്റിച്ചില്ല, ഇംഗ്ലണ്ട് നേരത്തെ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ചു; ഇന്ത്യയുടെ ആദ്യ പതിനൊന്നില്‍ ആരൊക്കെ?
India vs England Test Series First Match Playing Eleven: ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടോങ്, ഷോയിബ് ബഷീർ എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിലുള്ളത്
പ്രഥമ ആന്‍ഡേഴ്‌സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിന് നാളെ തുടക്കം. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ 3.30ന് ഹെഡിങ്‌ലിയില്‍ ആരംഭിക്കും. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ നേരിടുകയെന്നതാണ് ഇന്ത്യന്‍ ടീമിന്റെ വെല്ലുവിളി. റെഡ് ബോളില്‍ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളും മോശമായിരുന്നു. അതുകൊണ്ട് തന്നെ പരിശീലകന്‍ ഗൗതം ഗംഭീറിനും, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും മുന്നില്‍ വലിയ ദൗത്യങ്ങളാണുള്ളത്. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വിരമിച്ചതിനു ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
മത്സരത്തിന് തലേന്ന് തന്നെ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിക്കുന്ന പതിവ് ഇംഗ്ലണ്ട് ഇത്തവണയും തെറ്റിച്ചില്ല. ഇത്തവണ മത്സരത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ഇംഗ്ലണ്ട് അന്തിമ ഇലവനെ പ്രഖ്യാപിച്ചു. ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടോങ്, ഷോയിബ് ബഷീർ എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിലുള്ളത്.
ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ ടോസിടുന്ന സമയത്ത് മാത്രമേ വ്യക്തമാകൂ. യശ്വസി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ പ്ലേയിങ് ഇലവനിലുണ്ടാകുമെന്ന് ഉറപ്പാണ്. ഇവര്‍ക്കൊപ്പം സായ് സുദര്‍ശന്‍, കരുണ്‍ നായര്‍, കുല്‍ദീപ് യാദവ് അല്ലെങ്കില്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരും ഇടം നേടിയേക്കാം.




ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, കരുൺ നായർ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്/പ്രസീദ് കൃഷ്ണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്