Yashasvi Jaiswal: റണ്ണൗട്ടില്‍ പൊലിഞ്ഞ് ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ചുറി മോഹം; ഗില്ലിന്റെ ചതിയെന്ന് ആരാധകര്‍
Yashasvi Jaiswal Run Out: ഇരട്ട സെഞ്ചുറി നേടാനാകാതെ ജയ്‌സ്വാള്‍ മടങ്ങിയത് ആരാധകര്‍ക്കും നിരാശയായി. ഗില്ലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഗില്‍ ജയ്‌സ്വാളിനെ ചതിച്ചെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇരട്ട ശതകം തികയ്ക്കാനാകാതെ ഇന്ത്യയുടെ യശ്വസി ജയ്‌സ്വാള്‍. 258 പന്തില്‍ 175 റണ്‍സെടുത്ത താരം റണ്ണൗട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും ജയ്‌സ്വാളിനും ഇടയിലുണ്ടായ ആശയക്കുഴപ്പമാണ് റണ്ണൗട്ടില്‍ കലാശിച്ചത്. ജയ്ഡന്‍ സീള്‍സ് എറിഞ്ഞ ഓവറിലായിരുന്നു സംഭവം. സീള്‍സിന്റെ ഫുൾ ലെങ്ത് ഡെലിവറി മിഡ് ഓഫ് ഏരിയയിലേക്ക് തട്ടിയിട്ട് സിംഗിളെടുക്കാനായിരുന്നു ജയ്‌സ്വാളിന്റെ ശ്രമം. എന്നാല്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ഗില്‍ ഓടാന്‍ കൂട്ടാക്കാതെ ജയ്‌സ്വാളിനെ തിരിച്ചയച്ചു. എന്നാല്‍ ജയ്‌സ്വാള്‍ തിരികെ ക്രീസിലെത്തും മുമ്പേ റണ്ണൗട്ടായി.
പന്ത് വേഗത്തിൽ കൈയിലെടുത്ത ഫീല്‍ഡര്‍ ടാഗെനറൈൻ ചന്ദർപോൾ അത് ഉടനടി കീപ്പര്‍ ടെവിന്‍ ഇംലാച്ചിന് എറിഞ്ഞുകൊടുത്തു. ഒട്ടും സമയം കളയാതെ ഇംലാച്ച് ജയ്‌സ്വാളിനെ റണ്ണൗട്ടാക്കുകയായിരുന്നു. ഇതിന് ശേഷം ജയ്‌സ്വാള്‍ ഗില്ലിനെ അതൃപ്തിയോടെ നോക്കി.
ഔട്ടായത് തിരിച്ചറിയാതെ ജയ്‌സ്വാള്‍ കുറച്ച് നേരം ക്രീസില്‍ തുടര്‍ന്നു. തേര്‍ഡ് അമ്പയറുടെ തീരുമാനത്തിനായി കാത്തിരിക്കുംപോലെയായിരുന്നു താരത്തിന്റെ പ്രവൃത്തി. എന്നാല്‍ ജയ്‌സ്വാള്‍ ഔട്ടാണെന്നും തിരികെ മടങ്ങാനും സ്‌ക്വയർലെഗിൽ നിന്നിരുന്ന ഓൺ ഫീൽഡ് അമ്പയർ റിച്ചാർഡ് ഇല്ലിംഗ്‌വർത്ത് ആവശ്യപ്പെട്ടു. തുടര്‍ന്ന് മറ്റ് മാര്‍ഗങ്ങളില്ലാതെ ജയ്‌സ്വാള്‍ പവലിയനിലേക്ക് മടങ്ങി.
ഇരട്ട സെഞ്ചുറി നേടാനാകാതെ ജയ്‌സ്വാള്‍ മടങ്ങിയത് ആരാധകര്‍ക്കും നിരാശയായി. ഗില്ലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഗില്‍ ജയ്‌സ്വാളിനെ ചതിച്ചെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
Also Read: Kerala Ranji Team: കേരള രഞ്ജി ടീം പ്രഖ്യാപിച്ചു: ക്യാപ്റ്റനായി സഞ്ജുവല്ല, സർപ്രൈസ് താരം ടീമിൽ
അതേസമയം, ജയ്‌സ്വാളിന്റെ പ്രകടനത്തെ പുകഴ്ത്തി മുന്‍ താരം അനില്‍ കുംബ്ലെ രംഗത്തെത്തി. ജയ്‌സ്വാൾ ദിനംപ്രതി മെച്ചപ്പെട്ടുവരുന്ന താരമാണെന്ന് കുംബ്ലെ പറഞ്ഞു. ടീമിനുവേണ്ടിയും വലിയ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ മനോഭാവം. കിട്ടുന്ന അവസരങ്ങള്‍ ജയ്‌സ്വാള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നുവെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.
ജയ്‌സ്വാളിന്റെ റണ്ണൗട്ട്-വീഡിയോ കാണാം
F#ck Shubman Gill 🤬🤬 Why doesn’t he trust his partners? He did the same thing with Rohit Sharma
Why wasn’t Gill running? It was Jaiswal’s call and Gill should’ve trusted his partner. Jaiswal was at the danger end an easy double hundred missed by him💔 https://t.co/IqbeYbPnrZ
— ADITYA 🇮🇹 (@Wxtreme10) October 11, 2025