AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026: രാജസ്ഥാന്‍ റോയല്‍സിനെ ഞെട്ടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്, അഞ്ച് വിക്കറ്റിന് തകര്‍ത്തു

Delhi Capitals beat Rajasthan Royals : രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്നു നടന്ന മത്സരത്തില്‍ റോയല്‍സിനെ 5 വിക്കറ്റിനാണ് ഡല്‍ഹി തകര്‍ത്തത്. 194 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി നാലു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.

IPL 2026: രാജസ്ഥാന്‍ റോയല്‍സിനെ ഞെട്ടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്, അഞ്ച് വിക്കറ്റിന് തകര്‍ത്തു
Axar Patel BattingImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 17 May 2026 | 11:43 PM

ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്നു നടന്ന മത്സരത്തില്‍ റോയല്‍സിനെ 5 വിക്കറ്റിനാണ് ഡല്‍ഹി തകര്‍ത്തത്. 194 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി നാലു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 193, ഡല്‍ഹി ക്യാപിറ്റല്‍സ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 197. ഓപ്പണര്‍മാരായ അഭിഷേക് പോറലും, കെഎല്‍ രാഹുലും ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇരുവരും അര്‍ധ സെഞ്ചുറികള്‍ നേടി. അഭിഷേക് പോറല്‍ 31 പന്തില്‍ 51 റണ്‍സെടുത്തു. 42 പന്തില്‍ 56 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. തുടക്കത്തില്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്‌തെങ്കിലും, പിന്നീട് രാഹുലിന്റെ സ്‌കോറിങ് മന്ദഗതിയിലായത് തിരിച്ചടിയായി.

വണ്‍ ഡൗണായെത്തിയ സാഹില്‍ പരാഖ് നിരാശപ്പെടുത്തി. എട്ട് പന്തില്‍ ഒമ്പത് റണ്‍സായിരുന്നു സാഹിലിന്റെ സംഭാവന. ഡല്‍ഹിയുടെ പ്രതീക്ഷകളായ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (ആറു പന്തില്‍ നാല്), ഡേവിഡ് മില്ലര്‍ (ആറു പന്തില്‍ ഒമ്പത്) എന്നിവരും രാജസ്ഥാനെതിരെ നിറംമങ്ങി.

എന്നാല്‍ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ തകര്‍പ്പനടികളുമായി കളം നിറഞ്ഞത് ഡല്‍ഹിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പുറത്താകാതെ 18 പന്തില്‍ 34 റണ്‍സാണ് അക്‌സര്‍ നേടിയത്. ഇമ്പാക്ട് പ്ലയറായെത്തിയ അശുതോഷ് ശര്‍മയും തിളങ്ങി. അശുതോഷ് പുറത്താകാതെ അഞ്ച് പന്തില്‍ 18 റണ്‍സെടുത്തു. റോയല്‍സിനു വേണ്ടി ജോഫ്ര ആര്‍ച്ചറും, ബ്രിജേഷ് ശര്‍മയും രണ്ട് വിക്കറ്റ് വീതവും, ദസുന്‍ ശനക ഒരു വിക്കറ്റും വീഴ്ത്തി.

Also Read: Vaibhav Sooryavanshi: അഭിഷേകും ഇനി വൈഭവിന് പിന്നില്‍; 15-കാരന്‍ സ്വന്തമാക്കിയത് അതിശയിപ്പിക്കുന്ന റെക്കോഡ്‌

ജൂറല്‍ ടോപ് സ്‌കോറര്‍

ഓപ്പണര്‍മാരില്‍ യശ്വസി ജയ്‌സ്വാള്‍ നിരാശപ്പെടുത്തിയെങ്കിലും വൈഭവ് സൂര്യവംശി മികച്ച തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. സൂര്യവംശി 21 പന്തില്‍ 46 റണ്‍സെടുത്തു. ജയ്‌സ്വാളിന് ഒമ്പത് പന്തില്‍ 12 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. വണ്‍ ഡൗണായി ക്രീസിലെത്തിയ ധ്രുവ് ജൂറലും, നാലാമനായി ബാറ്റിങിന് ഇറങ്ങിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗും അര്‍ധ സെഞ്ചുറികള്‍ നേടി.

40 പന്തില്‍ 53 റണ്‍സെടുത്ത ജൂറലാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. പരാഗ് 26 പന്തില്‍ 51 റണ്‍സെടുത്തു. എന്നാല്‍ മറ്റു ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. 14.2 ഓവറില്‍ മൂന്നു വിക്കറ്റിന് 161 എന്ന മികച്ച നിലയിലായിരുന്നു റോയല്‍സ്. തുടര്‍ന്നാണ് കൂട്ടത്തകര്‍ച്ച ആരംഭിച്ചത്.

ഡൊനോവന്‍ ഫെരേര ഗോള്‍ഡന്‍ ഡക്കായി. രവി സിങ്-നാലു പന്തില്‍ രണ്ടു റണ്‍സ്, ശുഭം ദുബെ-ഒമ്പത് പന്തില്‍ അഞ്ചു റണ്‍സ്, ദസുന്‍ ശനക-എട്ടു പന്തില്‍ 10 റണ്‍സ്, ജോഫ്ര ആര്‍ച്ചര്‍-രണ്ടു പന്തില്‍ രണ്ടു റണ്‍സ് നോട്ടൗട്ട്, ആദം മില്‍നെ-രണ്ടു പന്തില്‍ രണ്ടു റണ്‍സ് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് റോയല്‍സ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഡല്‍ഹിക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് നാലു വിക്കറ്റ് വീഴ്ത്തി. ലുങ്കി എന്‍ഗിഡിയും, മാധവ് തിവാരിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

ഈ തോല്‍വിയോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു. പ്ലേ ഓഫില്‍ പ്രവേശിക്കണമെങ്കില്‍ റോയല്‍സിന് ഇനിയുള്ള മത്സരങ്ങളില്‍ വിജയിക്കണം. 13 മത്സരങ്ങളില്‍ നിന്ന് ആറു ജയവുമായി ഡല്‍ഹി ഏഴാമതാണ്. ഡല്‍ഹിക്ക് നേരിയ പ്ലേ ഓഫ് സാധ്യതകള്‍ മാത്രമാണുള്ളത്.

English Summary

Delhi Capitals defeated Rajasthan Royals by five wickets, chasing down a target of 194 runs with four balls to spare.Half-centuries from Abhishek Porel and KL Rahul, along with Axar Patel’s unbeaten cameo, guided Delhi to victory. Earlier, Rajasthan scored 193/8, driven by half-centuries from Dhruv Jurel and Riyan Parag, before Mitchell Starc’s four-wicket haul triggered a collapse. With this loss, Rajasthan fell to sixth place in the points table, while Delhi moved to seventh.

Follow Us