RCB vs GT Live Score, IPL 2026 Final: ഗുജറാത്തിനെ തുരത്തിയോടിച്ചു; ആര്‍സിബിക്ക് വീണ്ടും ഐപിഎല്‍ കിരീടം
RCB vs GT IPL 2026 Final Live Score in Malayalam : റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം. ഇന്ന് നടന്ന കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തു. 156 റണ്‍സായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആര്‍സിബിയുടെ വിജയലക്ഷ്യം.
അഹമ്മദാബാദ്: ഐപിഎല്‍ 2026 കിരീടം ആര്‍സിബി സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചു. 156 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി അനായാസം മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലി ആര്‍സിബിയുടെ ബാറ്റിങിന് കരുത്ത് പകര്‍ന്നു. പുറത്താകാതെ 37 പന്തില്‍ 50 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദര്‍ മാത്രമാണ് ഗുജറാത്തിനായി പോരാടിയത്. ആര്‍സിബിക്കായി റാസിക്ക് സലാം മൂന്നു വിക്കറ്റും, ഭുവനേശ്വര്‍ കുമാറും, ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകളാണ് ടിവി 9 മലയാളത്തിന്റെ ഈ ലൈവ് ബ്ലോഗിലൂടെ ലഭ്യമാക്കിയത്.
English Summary
Royal Challengers Bengaluru won the IPL 2026 title by defeating Gujarat Titans in the final.RCB easily chased down the target of 156 runs to secure the victory. Virat Kohli anchored the chase with a crucial half-century, while Washington Sundar fought hard for Gujarat with an unbeaten 50. For RCB, Rasikh Salam took three wickets, while Bhuvneshwar Kumar and Josh Hazlewood claimed two wickets each.
LIVE NEWS & UPDATES
-
RCB Wins IPL 2026: ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്തു. Read More
-
RCB vs GT IPL 2026 Final LIVE: 13 ഓവര്‍ പിന്നിടുമ്പോള്‍ 126 റണ്‍സ്
13 ഓവര്‍ പിന്നിടുമ്പോള്‍ ആര്‍സിബി നാലു വിക്കറ്റിന് 126 റണ്‍സ് എന്ന നിലയില്‍. വിജയിക്കാന്‍ ഇനി വേണ്ടത് 30 റണ്‍സ് മാത്രം.
-
Rashid Khan Wickets in IPL: ഞെട്ടിച്ച് റാഷിദ് ഖാന്‍; പാട്ടീദാറും, ക്രുണാലും പുറത്ത്
അടുപ്പിച്ച് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന്‍ ആര്‍സിബിയെ ഞെട്ടിച്ചു. 13 പന്തില്‍ 15 റണ്‍സെടുത്ത രജത് പാട്ടീദാറും, രണ്ടു പന്തില്‍ ഒരു റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയുമാണ് പുറത്തായത്.
-
RCB vs GT LIVE: ആര്‍സിബിക്ക് രണ്ടു വിക്കറ്റുകള്‍ നഷ്ടം
5.1 ഓവര്‍ പിന്നിട്ടപ്പോള്‍ ആര്‍സിബി രണ്ടു വിക്കറ്റിന് 63 എന്ന നിലയില്‍. 16 പന്തില്‍ 32 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും, നാലു പന്തില്‍ ഒരു റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും പുറത്തായി.
-
IPL 2026 Final LIVE Updates: ആര്‍സിബിയുടെ വിജയലക്ഷ്യം 156 റണ്‍സ്
ഗുജറാത്ത് ടൈറ്റന്‍സിനെ 155 റണ്‍സില്‍ പിടിച്ചുകെട്ടി ആര്‍സിബി ബൗളര്‍മാര്‍. പുറത്താകാതെ 37 പന്തില്‍ 50 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ ടോപ് സ്‌കോറര്‍. റാസിക്ക് സലാം മൂന്നു വിക്കറ്റ് വീഴ്ത്തി.
സുന്ദറിന്റെ ബാറ്റിങ്
Fighting fire with fire! 🔥
Crucial, invaluable runs from Washington Sundar 👏
Updates ▶️ https://t.co/Yz6K3q6w0X#TATAIPL | #Final | #TheFinalLeap | #RCBvGT pic.twitter.com/BXWMhqPwZ6
— IndianPremierLeague (@IPL) May 31, 2026
-
RCB vs GT LIVE Updates: ഗുജറാത്ത് പതറുന്നു, 10 ഓവറില്‍ 63 റണ്‍സ് മാത്രം
ഐപിഎല്‍ ഫൈനലില്‍ ഗുജറാത്തിന് ബാറ്റിങ് തകര്‍ച്ച. പത്തോവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 63 എന്ന നിലയിലാണ്. സായ് സുദര്‍ശന്‍ (12 പന്തില്‍ 12), ശുഭ്മാന്‍ ഗില്‍ (എട്ടു പന്തില്‍ 10), നിഷാന്ത് സിന്ധു (18 പന്തില്‍ 20) എന്നിവര്‍ പുറത്തായി.
വിക്കറ്റുകള്‍
2️⃣ massive wickets. 1️⃣ dream start! 💥
What a start for #RCB in Ahmedabad 🔥
Updates ▶️ https://t.co/Yz6K3q6w0X#TATAIPL | #Final | #TheFinalLeap | #RCBvGT | @RCBTweets pic.twitter.com/loIvgOBVc4
— IndianPremierLeague (@IPL) May 31, 2026
-
Gujarat Titans Playing XI: ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്ലേയിങ് ഇലവന്‍
ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്‌ലർ, ജേസൺ ഹോൾഡർ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, നിശാന്ത് സിന്ധു, കഗിസോ റബാഡ, അർഷാദ് ഖാൻ, മുഹമ്മദ് സിറാജ്.
ഇംപാക്ട് സബ് ഓപ്‌ഷനുകൾ – പ്രസിദ് കൃഷ്ണ, ഗ്ലെൻ ഫിലിപ്‌സ്, അനുജ് റാവത്ത്, കുമാർ കുശാഗ്ര, സായ് കിഷോർ.
-
Royal Challengers Bengaluru Playing XI: ഫിള്‍ സാള്‍ട്ട് കളിക്കില്ല, ആര്‍സിബിയുടെ പ്ലേയിങ് ഇലവന്‍
വിരാട് കോഹ്‌ലി, ദേവദത്ത് പടിക്കൽ, രജത് പാട്ടിദാർ, ക്രുണാൽ പാണ്ഡ്യ, ടിം ഡേവിഡ്, ജിതേഷ് ശർമ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, ജേക്കബ് ഡഫി, റാസിഖ് സലാം.
ഇംപാക്ട് സബ് ഓപ്‌ഷനുകൾ – വെങ്കിടേഷ് അയ്യർ, കനിഷ്ക് ചൗഹാൻ, സ്വപ്നിൽ സിംഗ്, അഭിനന്ദൻ സിംഗ്, ജോർദാൻ കോക്സ്.
-
IPL 2026 Final Toss: ടോസ് നേടിയ ആര്‍സിബി ബൗളിങ് തിരഞ്ഞെടുത്തു
ഐപിഎല്‍ 2026 ഫൈനലില്‍ ആതിഥേയരായ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
-
RCB vs GT Final Pitch Report: ഫൈനലില്‍ റണ്‍മഴ പ്രതീക്ഷിക്കാമോ?
ബാറ്റിങിന് അനുകൂലമാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ച്. അതുകൊണ്ട് ആരാധകര്‍ ‘റണ്‍മഴ’ പ്രതീക്ഷിക്കുന്നുണ്ട് Read More
-
What Happens If Rain Hits IPL Final: കലാശപ്പോരാട്ടം മഴ മൂലം തടസപ്പെട്ടാല്‍
മത്സരം മഴ മൂലം തടസപ്പെട്ടാല്‍ നാളെ റിസര്‍വ് ദിനത്തില്‍ പുനഃരാരംഭിക്കും. നാളെയും തടസപ്പെട്ടാല്‍ ആര്‍സിബിയെ ജേതാക്കളായി പ്രഖ്യാപിക്കും Read More
Published On - May 31,2026 5:43 PM