AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2026: രണ്ടേമുക്കാൽ കോടിയുമായെത്തി ആവശ്യമുള്ളവരെ റാഞ്ചിയ തന്ത്രം; മുംബൈ ഇന്ത്യൻസിൻ്റെ ഫൈനൽ ഇലവൻ ഇങ്ങനെ

Mumbai Indians Predicted XI: വരുന്ന സീസണിൽ മുംബൈ ഇന്ത്യൻസിൻ്റെ ഫൈനൽ ഇലവൻ എങ്ങനെയാവും? കഴിഞ്ഞ സീസണിൽ നിന്ന് വലിയ മാറ്റങ്ങളുണ്ടാവില്ലെങ്കിലും ഇത്തവണ മുംബൈക്ക് ഓപ്ഷനുകളുണ്ട്.

IPL 2026: രണ്ടേമുക്കാൽ കോടിയുമായെത്തി ആവശ്യമുള്ളവരെ റാഞ്ചിയ തന്ത്രം; മുംബൈ ഇന്ത്യൻസിൻ്റെ ഫൈനൽ ഇലവൻ ഇങ്ങനെ
മുംബൈ ഇന്ത്യൻസ്Image Credit source: PTI
abdul-basith
Abdul Basith | Published: 20 Dec 2025 11:06 AM

രണ്ട് കോടി 75 ലക്ഷം രൂപയുമായാണ് മുംബൈ ഇന്ത്യൻസ് ലേലത്തിനെത്തിയത്. ഈ തുകയുമായി ചെന്നിട്ട് എന്ത് ചെയ്യാനാണെന്ന പലരുടെയും സംശയങ്ങൾക്ക് മറുപടി നൽകിയാണ് മുംബൈ ലേല ഹാളിൽ നിന്ന് മടങ്ങിയത്. 55 ലക്ഷം രൂപ ബാക്കിവച്ച് തങ്ങൾക്കാവശ്യമുള്ള താരങ്ങളെയൊക്കെ മുംബൈ ടീമിലെത്തിച്ചു.

ലേലത്തിൽ നേട്ടമുണ്ടാക്കിയ അൺകാപ്പ്ഡ് താരങ്ങളൊക്കെ മുംബൈയുടെ റഡാറിലുണ്ടായിരുന്നു. പ്രശാന്ത് വീർ, കാർത്തിക് ശർമ്മ, സലിൽ അറോറ, മുകുൾ ചൗധരി എന്നിവർക്കായുള്ള ശ്രമം പരാജയപ്പെട്ടു. എന്നാൽ, ഡാനിഷ് മലേവാർ, മായങ്ക് റാവത്ത്, അഥർവ അങ്കോലേക്കർ, മുഹമ്മദ് ഇസ്ഹർ എന്നിവരെ സ്വന്തമാക്കുകയും ചെയ്തു. പലരെയും നേടിയത് അടിസ്ഥാനവിലയ്ക്ക്.

Also Read: IPL 2026: കാമറൂൺ ഗ്രീൻ എത്തിയത് തുണയാവുമോ? വരുന്ന സീസണിൽ കൊൽക്കത്തയുടെ ഫൈനൽ ഇലവൻ ഇങ്ങനെ

ഡികോക്ക് എത്തിയെങ്കിലും രോഹിതിനൊപ്പം റിക്കിൾട്ടൺ തന്നെയാവും ഓപ്പണിങ്. ശേഷം സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഷെർഫെയിൻ റതർഫോർഡ്, ഹാർദിക് പാണ്ഡ്യ, നമൻ ധിർ, അള്ള ഗസൻഫർ, ദീപക് ചഹർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ എന്നിങ്ങനെയാവും ഏറെക്കുറെ ഫൈനൽ ഇലവൻ. റതർഫോർഡിന് പകരം മിച്ചൽ സാൻ്റ്നർ, വിൽ ജാക്ക്സ്, കോർബിൻ ബോഷ് എന്നീ ഓപ്ഷനുകളുണ്ട്. അല്ലെങ്കിൽ റോബിൻ മിൻസിനെ പരീക്ഷിക്കാം.

ദീപക് ചഹറിന് പകരം പരിഗണിക്കാവുന്ന ചില താരങ്ങൾ കൂടിയുണ്ട്. അഥർവ അങ്കോലേക്കറും മായങ്ക് റാവത്തും ഓപ്ഷനുകളാണ്. നമൻ ധിറിന് പകരം ഡാനിഷ് മലേവാറിനെ പരിഗണിക്കാനും അവസരമുണ്ട്. ഈ താരങ്ങളെയൊക്കെ ഇംപാക്ട് താരങ്ങളായും പരിഗണിക്കാവുന്നതാണ്. കഴിഞ്ഞ സീസണിൽ ദുർബലമായിരുന്ന ബെഞ്ച് സ്ട്രെങ്ത് ഒരു തുള്ളി ചോര പൊടിയാതെ, കേവലം 2.75 കോടി രൂപയിൽ 55 ലക്ഷം ബാക്കിനിർത്തി മുംബൈ ഈ സീസണിൽ മെച്ചപ്പെടുത്തി. അതും ഡികോക്ക്, മലേവാർ, അങ്കോലേക്കർ തുടങ്ങി വളരെ മികച്ച താരങ്ങളാണ് ടീമിലെത്തിയത്.