Arjun Tendulkar: മുംബൈ ഇന്ത്യന്‍സ് വിട്ടത് അവസരം കിട്ടാത്തതുകൊണ്ടോ? ബെഞ്ചില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അർജുൻ തെണ്ടുൽക്കർ
Arjun Tendulkar opens up about batting idol and opportunities: അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമാണ്. മുന്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍ താരമായിരുന്ന അര്‍ജുന് അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്. നേടിയത് മൂന്നു വിക്കറ്റുകള്‍. ഐപിഎല്ലില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയോ, കിട്ടിയ അവസരങ്ങള്‍ മുതലാക്കാനോ അര്‍ജുന് സാധിച്ചിട്ടില്ല.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകൻ അര്‍ജുന്‍ ടെൻഡുൽക്കർ (Arjun Tendulkar) ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമാണ്. മുന്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍ താരമായിരുന്ന അര്‍ജുന് ആകെ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിച്ചത്. നേടിയത് മൂന്നു വിക്കറ്റുകള്‍ മാത്രം. ഐപിഎല്ലില്‍ അര്‍ജുന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയോ, കിട്ടിയ അവസരങ്ങള്‍ മുതലാക്കാനോ സാധിച്ചിട്ടില്ല.
2021-ലാണ് താരലേലത്തിലൂടെ അര്‍ജുന്‍ ആദ്യം മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ അന്ന് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുന്നത്. എന്നാല്‍ പരിക്ക് മൂലം ആ സീസണ്‍ പൂര്‍ത്തിയാക്കാൻ അർജുന് സാധിച്ചില്ല. ഐപിഎൽ 2022 ലേലത്തിൽ മുംബൈ വീണ്ടും അര്‍ജുനെ സ്വന്തമാക്കി. 30 ലക്ഷം രൂപയ്ക്കായിരുന്നു അര്‍ജുന്‍ വീണ്ടും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്. 2023-ലായിരുന്നു അരങ്ങേറ്റം. 2024-ലും മുംബൈയ്‌ക്കൊപ്പം തുടര്‍ന്നു. എന്നാല്‍ ഇത്തവണ 30 ലക്ഷം രൂപയ്ക്ക് താര പുത്രനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് ട്രേഡ് ചെയ്തു.
അവസരം തേടി
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് അര്‍ജുന്‍ ഒരു പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതോടെ ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ അര്‍ജുന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതായിരുന്നുവെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ശുഭങ്കർ മിശ്രയുടെ ചോദ്യം. എല്ലാ കളിക്കാരും കൂടുതൽ അവസരങ്ങൾ ആഗ്രഹിക്കുന്നുവെന്നും, ആരും ബെഞ്ചില്‍ ഇരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നുമായിരുന്നു അര്‍ജുൻ മറുപടി നൽകിയത്. കഠിനാധ്വാനം ചെയ്യുകയും അവസരം വരുമ്പോൾ അത് മുതലെടുക്കുകയും ചെയ്യുക എന്നതാണ് ഒരു താരത്തിന്റെ ഉത്തരവാദിത്തമെന്നും അര്‍ജുന്‍ വ്യക്തമാക്കി.
ബാറ്റിംഗ് ഐഡൽ സച്ചിനല്ല
ബാറ്റിങില്‍ തന്റെ പ്രിയപ്പെട്ട താരമായി അര്‍ജുന്‍ തിരഞ്ഞെടുത്തത് പിതാവ് സച്ചിൻ ടെൻഡുൽക്കർ അല്ല. പകരം യുവരാജ് സിങാണ് തന്റെ ബാറ്റിങ് ഐഡല്‍ എന്ന് അര്‍ജുന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി തനിക്ക് ഇഷ്ടമാണെന്നും അര്‍ജുന്‍ പോഡ്കാസ്റ്റിൽ വ്യക്തമാക്കി.