IPL 2026: രാജസ്ഥാന് ടോസ്, ബൗളിങ് തിരഞ്ഞെടുത്തു; സഞ്ജുവിനും സംഘത്തിനും ബാറ്റിങ്
IPL 2026 CSK vs RR: രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തിന്റെ ടോസ് വിശദാംശങ്ങള്‍ അറിയാം. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി സഞ്ജു സാംസണ്‍ കളിക്കുന്ന ആദ്യ മത്സരമാണിത്. മത്സരത്തിന് മഴ ഭീഷണിയുണ്ട്. ടോസിന് മുമ്പും മഴ പെയ്തിരുന്നു. മത്സരം നടക്കുന്നതിനിടയിലും മഴ പെയ്‌തേക്കാമെന്നാണ് വിലയിരുത്തലുകള്‍.

Guwahati Barsapara Cricket Stadium
ഗുവാഹത്തി: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബൗളിങ് തിരഞ്ഞെടുത്തു. പേസ് ബൗളിങിന് അനുകൂലമാണ് പിച്ചിലെ സാഹചര്യം. ഇത് കണക്കിലെടുത്താണ് പരാഗ് ഫീല്‍ഡിങ് തിരഞ്ഞെടുത്തത്. ടോസ് ലഭിച്ചിരുന്നെങ്കില്‍, തങ്ങളും ഫീല്‍ഡിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സഞ്ജു സാംസന്റെ ആദ്യ മത്സരമാണിത്. തന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നൈ കുപ്പായത്തിലെ സഞ്ജുവിന്റെ ആദ്യ മത്സരമെന്നതാണ് ശ്രദ്ധേയം.
പ്ലേയിങ് ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്: സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്‌വാദ്, ആയുഷ് മാത്രെ, മാറ്റ് ഷോര്‍ട്ട്, സര്‍ഫറാസ് ഖാന്‍ (ഇമ്പാക്ട് പ്ലെയര്‍), ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, ജാമി ഒവര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, മാറ്റ് ഹെന്റി, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്.
രാജസ്ഥാന് റോയല്‍സ്: വൈഭവ് സൂര്യവംശി, യശ്വസി ജയ്‌സ്വാള്‍, ധ്രുവ് ജൂറല്‍, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ജര്‍, സന്ദീപ് ശര്‍മ, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശര്‍മ.
മഴ ഭീഷണി
അതേസമയം, മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ടോസിന് അല്‍പസമയം മുമ്പും മഴ പെയ്തിരുന്നു. എന്നാല്‍ മഴ പെട്ടെന്ന് നിന്നത് ആശ്വാസമായി. എന്നാല്‍ രാത്രി എട്ട് മണിയോടെ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.