AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: ചെന്നൈ കുപ്പായത്തില്‍ സഞ്ജുവിന് ഇന്ന് അരങ്ങേറ്റം; അതും മുന്‍ടീമിനെതിരെ; താരം മുതല്‍ക്കൂട്ടെന്ന് സിഎസ്‌കെ സിഇഒ

Sanju Samson all set make his debut for CSK: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സിയില്‍ സഞ്ജു സാംസണ്‍ ഇന്ന് അരങ്ങേറും. രാജസ്ഥാന്‍ റോയല്‍സിനെതിരായാണ് പോരാട്ടമെന്നതാണ് ശ്രദ്ധേയം. ടി20 ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന സഞ്ജു, ആ മികവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സഞ്ജുവും, റുതുരാജ്‌ഗെയ്ക് വാദുമാണ് ഓപ്പണര്‍മാര്‍. ധോണിയുടെ അഭാവത്തില്‍ സഞ്ജുവായിരിക്കും വിക്കറ്റ് കീപ്പറെന്ന് സിഎസ്‌കെ സിഇഒ.

Sanju Samson: ചെന്നൈ കുപ്പായത്തില്‍ സഞ്ജുവിന് ഇന്ന് അരങ്ങേറ്റം; അതും മുന്‍ടീമിനെതിരെ; താരം മുതല്‍ക്കൂട്ടെന്ന് സിഎസ്‌കെ സിഇഒ
സഞ്ജു സാംസൺImage Credit source: Chennai Super Kings Facebook
Jayadevan AM
Jayadevan AM | Published: 30 Mar 2026 | 03:18 PM

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സിയില്‍ സഞ്ജു സാംസണ്‍ ഇന്ന് അരങ്ങേറും. അതും താന്‍ മുന്‍സീസണുകളില്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെതിരായാണ് പോരാട്ടമെന്നതാണ് ശ്രദ്ധേയം. ടി20 ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന സഞ്ജു, ആ മികവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകര്‍. സഞ്ജുവും, ക്യാപ്റ്റന്‍ റുതുരാജ്‌ഗെയ്ക് വാദുമാണ് ഓപ്പണര്‍മാര്‍. എംഎസ് ധോണിയുടെ അഭാവത്തില്‍ സഞ്ജുവായിരിക്കും വിക്കറ്റ് കീപ്പറെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ സ്ഥിരീകരിച്ചു.

സഞ്ജു മികച്ച ഫോമിലാണെന്നും, നെറ്റ്‌സിലും അദ്ദേഹം നന്നായി ബാറ്റ് ചെയ്‌തെന്നും കാശി വിശ്വനാഥന്‍ റെവ്‌സ്‌പോര്‍ട്‌സിനോട് പറഞ്ഞു. സിഎസ്‌കെ ആഗ്രഹിക്കുന്ന പ്രകടനം ഈ സീസണില്‍ അദ്ദേഹം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. സഞ്ജുവിന്റെ കഴിവ് തങ്ങള്‍ക്കറിയാം. അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.

സഞ്ജുവുമായി അധികം സംസാരിച്ചിട്ടില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ കണ്ടത്. പരിശീലന സമയത്ത് താന്‍ ഒരിക്കലും അദ്ദേഹത്തെ ശല്യപ്പെടുത്താൻ പോകില്ല. സഞ്ജുവിന്റെ കഴിവുകളും ഫോമും തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പുണ്ടെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

Also Read: Sanju Samson: ഉറപ്പിച്ചു; സിഎസ്‌കെയില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍; കൂട്ടിന് ക്യാപ്റ്റനും

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനെക്കുറിച്ചും സിഎസ്‌കെ സിഇഒ സംസാരിച്ചു. ടീമിനെ ഉയർന്ന തലങ്ങളിലേക്ക് കൊണ്ടുപോകാൻ റുതുരാജിന് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നായകത്വം തീർച്ചയായും ടീമിനെ ഉയർത്തുമെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

ചെന്നൈ-രാജസ്ഥാന്‍ പോരാട്ടം

ഗുവാഹത്തിയില്‍ വൈകിട്ട് 7.30-ന് മത്സരം ആരംഭിക്കും. റിയാന്‍ പരാഗാണ് റോയല്‍സിന്റെ ക്യാപ്റ്റന്‍. സഞ്ജുവിനെ സിഎസ്‌കെയിലേക്ക് ട്രേഡ് ചെയ്തപ്പോള്‍, പകരം രവീന്ദ്ര ജഡേജയും, സാം കറനും റോയല്‍സിലെത്തി. എന്നാല്‍ സാം കറന്‍ പരിക്കേറ്റ് പുറത്തായത് റോയല്‍സിന് തിരിച്ചടിയായി. കറന് പകരം ശ്രീലങ്കയുടെ ദസുന്‍ ശനകയെ റോയല്‍സ് ടീമിലെത്തിച്ചിട്ടുണ്ട്.

പരിക്കുകള്‍ ചെന്നൈയെയും വലയ്ക്കുന്നുണ്ട്. നഥാന്‍ എല്ലിസ് പരിക്കേറ്റതാണ് ചെന്നൈ നേരിട്ട ആദ്യ തിരിച്ചടി. പകരമെത്തിച്ച സ്‌പെണ്‍സര്‍ ജോണ്‍സണ്‍ ടീമിനൊപ്പം ചേരാന്‍ വൈകും. ഇതിന് പിന്നാലെയാണ് പരിക്ക് മൂലം എംഎസ് ധോണി രണ്ടാഴ്ചത്തേക്ക് പുറത്തായത്. പരിക്ക് മൂലം ഡെവാള്‍ഡ് ബ്രെവിസിനും കുറച്ചു മത്സരങ്ങള്‍ നഷ്ടമാകും.

Follow Us