KCL 2025: സെഞ്ചുറിക്ക് അരികില്‍ വീണ് വിഷ്ണു വിനോദും, സച്ചിന്‍ ബേബിയും; കൊല്ലം സെയിലേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍

Kerala cricket league season 2 Aries Kollam Sailors vs Kochi Blue Tigers: തകര്‍ച്ചയോടെയായിരുന്നു കൊല്ലത്തിന്റെ തുടക്കം. മൂന്നാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് നായരെ കൊച്ചിയുടെ ക്യാപ്റ്റന്‍ സാലി സാംസണ്‍ പുറത്താക്കി. 10 പന്തില്‍ എട്ട് റണ്‍സാണ് അഭിഷേക് നേടിയത്. രണ്ടാം വിക്കറ്റില്‍ സച്ചിന്‍ ബേബി-വിഷ്ണു വിനോദ് സഖ്യം കൊല്ലത്തിന്റെ സ്‌കോര്‍ബോര്‍ഡ് അതിവേഗം മുന്നോട്ട് ചലിപ്പിച്ചു

KCL 2025: സെഞ്ചുറിക്ക് അരികില്‍ വീണ് വിഷ്ണു വിനോദും, സച്ചിന്‍ ബേബിയും; കൊല്ലം സെയിലേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍

സച്ചിന്‍ ബേബിയും, വിഷ്ണു വിനോദും

Updated On: 

24 Aug 2025 22:38 PM

തിരുവനന്തപുരം: വമ്പനടികളുമായി വിഷ്ണു വിനോദും, ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും കളം നിറഞ്ഞപ്പോള്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഏരീസ് കൊല്ലം സെയിലേഴ്‌സ്. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് കൊല്ലം അടിച്ചുകൂട്ടിയത്. സെഞ്ചുറിക്ക് തൊട്ടരികില്‍ വിഷ്ണുവും, സച്ചിനും വീണത് നിര്‍ഭാഗ്യകരമായി. വിഷ്ണു വിനോദ് 41 പന്തില്‍ 93 റണ്‍സും, സച്ചിന്‍ ബേബി 44 പന്തില്‍ 91 റണ്‍സുമെടുത്ത് പുറത്തായി.

തകര്‍ച്ചയോടെയായിരുന്നു കൊല്ലത്തിന്റെ തുടക്കം. മൂന്നാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് നായരെ കൊച്ചിയുടെ ക്യാപ്റ്റന്‍ സാലി സാംസണ്‍ പുറത്താക്കി. 10 പന്തില്‍ എട്ട് റണ്‍സാണ് അഭിഷേക് നേടിയത്. രണ്ടാം വിക്കറ്റില്‍ സച്ചിന്‍ ബേബി-വിഷ്ണു വിനോദ് സഖ്യം കൊല്ലത്തിന്റെ സ്‌കോര്‍ബോര്‍ഡ് അതിവേഗം മുന്നോട്ട് ചലിപ്പിച്ചു. 143 റണ്‍സാണ് ഈ പാര്‍ട്ണര്‍ഷിപ്പ് കൊല്ലത്തിന് സമ്മാനിച്ചത്.

91 റണ്‍സെടുത്ത സച്ചിനെ പുറത്താക്കി പിഎസ് ജെറിനാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ ക്രീസിലെത്തിയ രാഹുല്‍ ശര്‍മയെ ഗോള്‍ഡന്‍ ഡക്കാക്കി ജെറിന്‍ പറഞ്ഞയച്ചു. കൊല്ലത്തിന്റെ സ്‌കോര്‍ബോര്‍ഡ് 200 കടന്നതിന് പിന്നാലെ വിഷ്ണുവിനെ കെഎം ആസിഫ് വീഴ്ത്തി. 13 പന്തില്‍ 11 റണ്‍സെടുത്ത അഖില്‍ സജീവന്റെ വിക്കറ്റ് മുഹമ്മദ് ആഷിക്ക് സ്വന്തമാക്കി. ഷറഫുദ്ദീന്‍ എട്ട് റണ്‍സുമായും, അമല്‍ അഞ്ച് പന്തില്‍ 12 റണ്‍സുമായും പുറത്താകാതെ നിന്നു.

ഓപ്പണറായി സഞ്ജു

മറുപടി ബാറ്റിങിന് ഇറങ്ങിയ കൊച്ചിക്കായി സഞ്ജു സാംസണ്‍ ഇന്ന് ഓപ്പണറായി ബാറ്റിങിന് ഇറങ്ങി. തകര്‍ത്തടിച്ച താരം  42 പന്തില്‍ സെഞ്ചുറി നേടി. കഴിഞ്ഞ മത്സരത്തില്‍ ആറാമനായി ഇറങ്ങിയ താരം നിരാശപ്പെടുത്തിയിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊച്ചി 14.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എടുത്തിട്ടുണ്ട്. 44 പന്തില്‍ 105 റണ്‍സുമായി സഞ്ജു ക്രീസിലുണ്ട്.

പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം