AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: അഖില്‍ സ്‌കറിയയും സല്‍മാന്‍ നിസാറും പൊളിച്ചടുക്കി, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് തകര്‍പ്പന്‍ ജയം

Calicut Globstars won by seven wickets against Adani Trivandrum Royals in Kerala cricket league season 2: മൂന്നിന് 68 എന്ന നിലയില്‍ കാലിക്കറ്റ് തകര്‍ച്ച നേരിടുമ്പോഴാണ് അഖില്‍-സല്‍മാന്‍ കൂട്ടുക്കെട്ട് കാലിക്കറ്റിനെ വിജയവഴിയിലേക്ക് നയിച്ചത്. ആദ്യം ബാറ്റു ചെയ്ത അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മൂന്ന് വിക്കറ്റുകള്‍ പിഴുത അഖില്‍ തന്റെ ഓള്‍ റൗണ്ട് മികവ് ഒരിക്കല്‍ കൂടി പുറത്തെടുത്തു.

KCL 2025: അഖില്‍ സ്‌കറിയയും സല്‍മാന്‍ നിസാറും പൊളിച്ചടുക്കി, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് തകര്‍പ്പന്‍ ജയം
സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ Image Credit source: facebook.com/calicutglobstarsofficial
Jayadevan AM
Jayadevan AM | Published: 24 Aug 2025 | 07:35 PM

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി നിലവിലെ റണ്ണര്‍ അപ്പുകളായ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ ഏഴ് വിക്കറ്റിനാണ് കാലിക്കറ്റ് തകര്‍ത്തത്. 174 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കാലിക്കറ്റിന് നാലാം വിക്കറ്റിലെ അഖില്‍ സ്‌കറിയ-സല്‍മാന്‍ നിസാര്‍ കൂട്ടുക്കെട്ടാണ് വിജയം സമ്മാനിച്ചത്. 106 റണ്‍സാണ് ഈ അപരാജിത കൂട്ടുക്കെട്ട് കാലിക്കറ്റിന് സമ്മാനിച്ചത്. അഖില്‍ 32 പന്തില്‍ 68 റണ്‍സെടുത്തും, സല്‍മാന്‍ 34 പന്തില്‍ 51 റണ്‍സുമായും പുറത്താകാതെ നിന്നു.

മൂന്നിന് 68 എന്ന നിലയില്‍ കാലിക്കറ്റ് തകര്‍ച്ച നേരിടുമ്പോഴാണ് അഖില്‍-സല്‍മാന്‍ കൂട്ടുക്കെട്ട് കാലിക്കറ്റിനെ വിജയവഴിയിലേക്ക് നയിച്ചത്. ആദ്യം ബാറ്റു ചെയ്ത അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മൂന്ന് വിക്കറ്റുകള്‍ പിഴുത അഖില്‍ തന്റെ ഓള്‍ റൗണ്ട് മികവ് ഒരിക്കല്‍ കൂടി പുറത്തെടുത്തു.

മറുപടി ബാറ്റിങിന് ഇറങ്ങിയ കാലിക്കറ്റിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സെത്തിയപ്പോഴേക്കും ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനെ നഷ്ടമായി. ആറു പന്തില്‍ 12 റണ്‍സെടുത്ത രോഹനെ വിനില്‍ ടിഎസ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ എം അജ്‌നാസും നിറം മങ്ങി. 12 പന്തില്‍ അഞ്ച് റണ്‍സെടത്ത അജ്‌നാസിനെ വി അജിത്ത് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. അധികം വൈകാതെ ഓപ്പണര്‍ സച്ചിന്‍ സുരേഷിനെയും അജിത്ത് വീഴ്ത്തിയതോടെ കാലിക്കറ്റ് പരുങ്ങലിലായി.

Also Read: KCL 2025: തിളങ്ങിയത് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദ് മാത്രം, ട്രിവാന്‍ഡ്രം റോയല്‍സിന് ഭേദപ്പെട്ട സ്‌കോര്‍

32 പന്തില്‍ 28 റണ്‍സായിരുന്നു സച്ചിന്റെ സംഭാവന. തുടര്‍ന്ന് ഒത്തുചേര്‍ന്ന അഖിലും, സല്‍മാനും കാലിക്കറ്റിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. 19-ാം ഓവറില്‍ കാലിക്കറ്റ് വിജയലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദിന്റെ ബാറ്റിങ് കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കൃഷ്ണ പ്രസാദ് 54 പന്തില്‍ 78 റണ്‍സെടുത്തു.