AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: കൊടുങ്കാറ്റായി ഇംപാക്ട് സബ്; കെസിഎൽ സീസണിൽ ആദ്യ ജയവുമായി ആലപ്പി റിപ്പിൾസ്

Alleppey Ripples Wins Against Adani Trivandrum Royals: കെസിഎലിൽ ട്രിവാൻഡ്രം റോയൽസിനെതിരെ ആലപ്പി റിപ്പിൾസിന് ജയം. മൂന്ന് വിക്കറ്റിനാണ് റിപ്പിൾസ് ആദ്യ ജയം നേടിയത്.

KCL 2025: കൊടുങ്കാറ്റായി ഇംപാക്ട് സബ്; കെസിഎൽ സീസണിൽ ആദ്യ ജയവുമായി ആലപ്പി റിപ്പിൾസ്
ആലപ്പി റിപ്പിൾസ്Image Credit source: Alleppey Ripples Instagram
abdul-basith
Abdul Basith | Published: 26 Aug 2025 06:34 AM

കെസിഎൽ രണ്ടാം സീസണിൽ ആലപ്പി റിപ്പിൾസിന് ആദ്യ ജയം. അദാനി ട്രിവാൻഡ്രം റോയൽസിനെ മൂന്ന് വിക്കറ്റിന് തോല്പിച്ചാണ് ആലപ്പി കന്നിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 178 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി അവസാന ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് എന്ന നിലയിൽ പതറിയ റോയൽസിനെ നാലാം വിക്കറ്റിൽ കൃഷ്ണ പ്രസാദും അബ്ദുൽ ബാസിത്തും ചേർന്നാണ് തകർച്ചയിൽ നിന്ന് രക്ഷിച്ചത്. കൃഷ്ണ പ്രസാദ് സാവധാനത്തിലാണ് ബാറ്റ് ചെയ്തതെങ്കിലും ബാസിത്ത് ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തി. 53 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ അബ്ദുൽ ബാസിത്ത് (31) മടങ്ങി. ശേഷമെത്തിയ നിഖിലും ആക്രമിച്ചുകളിച്ചു. കൃഷ്ണ പ്രസാദും ഗിയർ മാറ്റിയതോടെ സ്കോർ ഉയരാൻ തുടങ്ങി. താരം ഫിഫിഫ്റ്റി തികച്ചു. 98 റൺസ് നീണ്ട അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് അവസാന ഓവറിലാണ് വേർപിരിഞ്ഞത്. 43 റൺസ് നേടി നിഖിൽ എം മടങ്ങി. കൃഷ്ണ പ്രസാദും (67) അഭിജിത് പ്രവീണും (12) നോട്ടൗട്ടായി.

Also Read: KCL 2025: കൃഷ്ണപ്രസാദിന് അർധ സെഞ്ചുറി; ട്രിവാൻഡ്രം റോയൽസിനെതിരെ ആലപ്പി റിപ്പിൾസിന്റെ വിജയലക്ഷ്യം 179 റൺസ്‌

ആലപ്പിയ്ക്കും ആദ്യ മൂന്ന് വിക്കറ്റുകൾ വേഗം നഷ്ടമായി. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന നിലയിൽ നിന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ (38), അരുൺ കെഎ (19) എന്നിവർ ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ആലപ്പിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും പുറത്തായതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എന്ന നിലയിലായ ആലപ്പിയെ ഇംപാക്ട് സബായി എത്തിയ മുഹമ്മദ് കൈഫിൻ്റെ തകർപ്പൻ പ്രകടനം രക്ഷപ്പെടുത്തുകയായിരുന്നു. 30 പന്തിൽ ഏഴ് സിക്സറും ഒരു ബൗണ്ടറിയും സഹിതം 66 റൺസ് നേടി പുറത്താവാതെ നിന്ന കൈഫ് ആലപ്പിയ്ക്ക് ആദ്യ ജയം സമ്മാനിച്ചു.