AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: കൃഷ്ണപ്രസാദിന് അര്‍ധ സെഞ്ചുറി; ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന്റെ വിജയലക്ഷ്യം 179 റണ്‍സ്‌

Kerala cricket league season 2 Alleppey Ripples vs Adani Trivandrum Royals: കൃഷ്ണ പ്രസാദാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. പുറത്താകാതെ 53 പന്തില്‍ 67 റണ്‍സാണ് കൃഷ്ണ പ്രസാദ് എടുത്തത്. കൃഷ്ണ പ്രസാദ് ഒഴികെയുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ മധ്യനിരയാണ് റോയല്‍സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

KCL 2025: കൃഷ്ണപ്രസാദിന് അര്‍ധ സെഞ്ചുറി; ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന്റെ വിജയലക്ഷ്യം 179 റണ്‍സ്‌
Alleppey Ripples Vs Adani Trivandrum RoyalsImage Credit source: facebook.com/KeralaCricketLeagueT20
Jayadevan AM
Jayadevan AM | Published: 25 Aug 2025 | 09:23 PM

തിരുവനന്തപുരം: അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് 179 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ആലപ്പി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറും ക്യാപ്റ്റനുമായ കൃഷ്ണ പ്രസാദാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. പുറത്താകാതെ 53 പന്തില്‍ 67 റണ്‍സാണ് കൃഷ്ണ പ്രസാദ് എടുത്തത്. കൃഷ്ണ പ്രസാദ് ഒഴികെയുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ മധ്യനിരയാണ് റോയല്‍സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറും വിക്കറ്റ് കീപ്പറുമായ എസ് സുബിനെ രണ്ടാം ഓവറില്‍ തന്നെ റോയല്‍സിന് നഷ്ടമായി.

ആറു പന്തില്‍ മൂന്ന് റണ്‍സെടുത്ത സുബിന്റെ വിക്കറ്റ് ആദിത്യ ബൈജുവാണ് സ്വന്തമാക്കിയത്. തൊട്ടടുത്ത പന്തില്‍ റിയ ബഷീറിനെ ആദിത്യ ഗോള്‍ഡന്‍ ഡക്കാക്കി പറഞ്ഞയച്ചു. പിന്നാലെ ക്രീസിലെത്തിയ ഗോവിന്ദ് ദേവ് പൈ സിക്‌സ് അടിച്ച് റോയല്‍സിന് പ്രതീക്ഷ നല്‍കിയെങ്കിലും നിര്‍ഭാഗ്യകരമായ ഒരു റണ്ണൗട്ടില്‍ പുറത്തായി.

ഇതോടെ 3.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13 എന്ന നിലയില്‍ റോയല്‍സ് കൂട്ടത്തകര്‍ച്ചയെ അഭിമുഖീകരിച്ചു. തുടര്‍ന്ന് അബ്ദുല്‍ ബാസിത്തിനൊപ്പം ചേര്‍ന്ന് കൃഷ്ണ പ്രസാദ് റോയല്‍സിനായി രക്ഷാപ്രവര്‍ത്തനം നടത്തി. 22 പന്തില്‍ 31 റണ്‍സെടുത്ത ബാസിത്തിനെ ജലജ് സക്‌സേന വീഴ്ത്തിയെങ്കിലും, തുടര്‍ന്ന് ക്രീസിലെത്തിയ എം നിഖിലിനൊപ്പം ചേര്‍ന്ന് കൃഷ്ണ പ്രസാദ് റോയല്‍സിനെ മുന്നോട്ടു നയിച്ചു.

Also Read: KCL 2025: വീണ്ടും സെഞ്ചുറിക്ക് അരികില്‍ വീണ് വിഷ്ണു വിനോദ്, കൊല്ലം സെയിലേഴ്‌സിന് തകര്‍പ്പന്‍ ജയം

31 പന്തില്‍ 43 റണ്‍സെടുത്താണ് നിഖില്‍ പുറത്തായത്. എന്‍ ബേസിലിനായിരുന്നു വിക്കറ്റ്. കൃഷ്ണ പ്രസാദിനൊപ്പം നാല് പന്തില്‍ 12 റണ്‍സെടുത്ത അഭിജിത്ത് പ്രവീണ്‍ പുറത്താകാതെ നിന്നു. ആലപ്പിക്കായി ആദിത്യ ബൈജു രണ്ട് വിക്കറ്റും, എന്‍ ബേസിലും, ജലജ് സക്‌സേനയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.