AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: ആദ്യ കളിയ്ക്ക് തിരയുണർന്നു; ഉദ്ഘാടന മത്സരത്തിൽ കൊല്ലത്തിനെതിരെ കാലിക്കറ്റിന് ബാറ്റിങ്

KCL Aries Kollam Sailors vs Calicut Globstars: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആദ്യ മത്സരം ആരംഭിച്ചു. ഏരീസ് കൊല്ലം സെയിലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സുമാണ് ഏറ്റുമുട്ടുക.

KCL 2025: ആദ്യ കളിയ്ക്ക് തിരയുണർന്നു; ഉദ്ഘാടന മത്സരത്തിൽ കൊല്ലത്തിനെതിരെ കാലിക്കറ്റിന് ബാറ്റിങ്
ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്Image Credit source: Social Media
abdul-basith
Abdul Basith | Published: 21 Aug 2025 14:30 PM

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഏരീസ് കൊല്ലം സെയിലേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ നേരിടും. കഴിഞ്ഞ സീസണിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ ഫൈനലിൽ വീഴ്ത്തിയാണ് കൊല്ലം സെയിലേഴ്സ് കിരീടം നേടിയത്. ഈ കളിയുടെ ആവർത്തനമാണ് ഇന്നത്തെ ഉദ്ഘാടനമത്സരം.

മത്സരത്തിൽ ടോസ് നേടിയ കൊല്ലം സെയിലേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ സീസൺ ഫൈനലിലും കൊല്ലം സെയിലേഴ്സ് കാലിക്കറ്റിനെതിരെ രണ്ടാമറ്റ് ബാറ്റ് ചെയ്യുകയായിരുന്നു. ഉദ്ഘാടന മത്സരത്തിൽ വളരെ ശക്തമായ ടീമിനെയാണ് ഇരു ടീമുകളും രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ അതേ ക്യാപ്റ്റന്മാരെ ഈ സീസണിലും നിലനിർത്തിയ മൂന്ന് ടീമുകളിൽ രണ്ട് ടീമാണ് ഇത്.

Also Read: KCL 2025: കേരളത്തിൻ്റെ രോഹൻ കുന്നുമ്മൽ; ഐപിഎൽ ടീമുകൾ നഷ്ടപ്പെടുത്തുന്ന വെടിക്കെട്ട് ഓപ്പണർ

വിഷ്ണു വിനോദ്, അഭിഷേക് ജെ നായർ, വത്സൽ ഗോവിന്ദ്, സച്ചിൻ ബേബി, അഖിൽ എംഎസ്, ഷറഫുദ്ദീൻ, രാഹുൽ ശർമ്മ എന്നിങ്ങനെയാണ് കൊല്ലത്തിൻ്റെ ബാറ്റിംഗ് കരുത്ത്. അമൽ എജി, ഈദൻ ആപ്പിൾ ടോം, ബിജു നാരായണൻ, പവൻ രാജ് എന്നിവരാണ് ബൗളിംഗ് ഓപ്ഷനുകൾ. രോഹൻ കുന്നുമ്മൽ, സച്ചിൻ സുരേഷ്, എം അജ്നാസ്, സൽമാൻ നിസാർ, പള്ളം അൻഫൽ എന്നിങ്ങനെയാണ് കാലിക്കറ്റിൻ്റെ ബാറ്റിംഗ് ഓപ്ഷനുകൾ. അഖിൽ സ്കറിയ, ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ, ഹരികൃഷ്ണൻ എംയു, എസ് മിഥുൻ, അഖിൽ ദേവ്, ഐബ്നുൽ അഫ്താബ് എന്നിവർ ബൗളിംഗ് ഓപ്ഷനുകളുമാണ്. രണ്ട് ടീമിലും മികച്ച ഓൾറൗണ്ടർമാരുണ്ട്. ഉച്ചയ്ക്ക് 2.30നാണ് മത്സരം ആരംഭിക്കുക.

ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നേരിടും. രാത്രി 7.45ന് മത്സരം ആരംഭിക്കും. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരം സെപ്തംബർ ഏഴിന് രാത്രി 6.45ന് നടക്കും.