AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ICC Rankings: രോഹിതും കോലിയും റാങ്കിങ് പട്ടികയിൽ നിന്ന് അപ്രത്യക്ഷമായതിന് പിന്നിലെ കാരണം ഇത്; തുറന്നുപറഞ്ഞ് ഐസിസി

Virat Kohli Rohit Sharma ICC Rankings: വിരാട് കോലിയും രോഹിത് ശർമ്മയും ഐസിസി ഏകദിന റാങ്കിങിൽ നിന്ന് അപ്രത്യക്ഷമായതിനുള്ള കാരണം പറഞ്ഞ് ഐസിസി. വിസ്ഡനോടാണ് ഐസിസിയുടെ പ്രതികരണം.

ICC Rankings: രോഹിതും കോലിയും റാങ്കിങ് പട്ടികയിൽ നിന്ന് അപ്രത്യക്ഷമായതിന് പിന്നിലെ കാരണം ഇത്; തുറന്നുപറഞ്ഞ് ഐസിസി
വിരാട് കോലി, രോഹിത് ശർമ്മImage Credit source: Social Media
abdul-basith
Abdul Basith | Published: 20 Aug 2025 21:44 PM

രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും പേരുകൾ റാങ്കിങ് പട്ടികയിൽ നിന്ന് അപ്രത്യക്ഷമായതിൻ്റെ കാരണം പറഞ്ഞ് ഐസിസി. ഇരുവരും ഏകദിന ക്രിക്കറ്റ് അവസാനിപ്പിച്ചതിനാലാണ് പേരുകൾ നീക്കം ചെയ്തതെന്ന റിപ്പോർട്ടുകൾ ഉയർന്നെങ്കിലും അതല്ല കാരണമെന്ന് ഐസിസി പ്രതിനിധി വിസ്ഡനോട് പ്രതികരിച്ചു.

ഈ ആഴ്ച പുറത്തുവന്ന ഏകദിന റാങ്കിങിൽ ശ്രദ്ധിച്ച ചില പ്രശ്നങ്ങൾ നിലവിൽ അന്വേഷിക്കുകയാണെന്ന് ഐസിസി പ്രതികരിച്ചു. സാങ്കേതികപ്രശ്നങ്ങളാണ് ഇത്തരം ഒരു പ്രതിസന്ധിയ്ക്ക് കാരണമായതെന്നും ഐസിസി പറഞ്ഞു. ഇവരുടെ പേരുകൾ പിന്നീട് ഐസിസി റാങ്കിങ് പട്ടികയിൽ ഉൾപ്പെട്ടു. രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തും വിരാട് കോലി നാലാം സ്ഥാനത്തുമാണ്.

ഈ മാസം 13ന് പുറത്തുവിട്ട ഏകദിന റാങ്കിങിലാണ് രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തേക്കുയർന്നത്. മാർച്ച് മുതൽ ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും താരം റാങ്കിങിൽ നേട്ടമുണ്ടാക്കുകയായിരുന്നു. പുതിയ റാങ്കിംഗ് പ്രകാരം ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആണ് ഒന്നാം സ്ഥാനത്ത്. വിരാട് കോലി നാലാം സ്ഥാനത്താണ്.

Also Read: Rohit Sharma: മാർച്ച് മുതൽ കളിച്ചിട്ടില്ലെങ്കിലും ഏകദിന റാങ്കിംഗിൽ രോഹിത് രണ്ടാം സ്ഥാനത്ത്; ഒന്നാമത് ശുഭ്മൻ ഗിൽ

പാക് താരം ബാബർ അസമിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രോഹിത് രണ്ടാം സ്ഥാനത്തെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനങ്ങൾ കാരണം ബാബർ അസമിൻ്റെ റേറ്റിങ് നഷ്ടമാവുകയായിരുന്നു. ഇതോടെ താരം മൂന്നാം സ്ഥാനത്തേക്കിറങ്ങി. വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്നായി വെറും 56 റൺസാണ് അസം നേടിയത്. പരമ്പരയിൽ പാകിസ്താൻ 2-1ന് പരാജയപ്പെടുകയും ചെയ്തു.

റാങ്കിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ നാല് ഇന്ത്യൻ താരങ്ങളാണ് ഉള്ളത്. ആദ്യ 15ൽ അഞ്ച് ഇന്ത്യൻ താരങ്ങളുണ്ട്. ശ്രേയാസ് അയ്യർ എട്ടാം സ്ഥാനത്തും കെഎൽ രാഹുൽ 15ആം സ്ഥാനത്തുമാണ് നിലവിൽ.