AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

RCB vs GT IPL 2026 Final: ഫൈനല്‍ മഴയില്‍ മുങ്ങിയാല്‍ കപ്പ് ആര് തൂക്കും? ആര്‍സിബിയോ, ഗുജറാത്തോ?

RCB vs GT IPL 2026 Final Rain Rules: ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തിനായി കണ്ണും നട്ട് കാത്തിരിക്കുകയാണ് ആരാധകര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30-നാണ് ആര്‍സിബി-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. കിരീടം നിലനിര്‍ത്താനാണ് ആര്‍സിബി ലക്ഷ്യമിടുന്നത്. 2022-ന് ശേഷമുള്ള ആദ്യ കിരീടനേട്ടമാണ് ഗുജറാത്ത് നോട്ടമിടുന്നത്.

RCB vs GT IPL 2026 Final: ഫൈനല്‍ മഴയില്‍ മുങ്ങിയാല്‍ കപ്പ് ആര് തൂക്കും? ആര്‍സിബിയോ, ഗുജറാത്തോ?
ആര്‍സിബി ക്യാപ്റ്റന്‍ രതജ് പാട്ടീദാര്‍ പരിശീലനത്തിനിടെ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 31 May 2026 | 02:22 PM

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തിനായി കണ്ണും നട്ട് കാത്തിരിക്കുകയാണ് ആരാധകര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30-നാണ് ആര്‍സിബി-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. കിരീടം നിലനിര്‍ത്താനാണ് നിലവിലെ ജേതാക്കളായ ആര്‍സിബി ലക്ഷ്യമിടുന്നത്. 2022-ന് ശേഷമുള്ള ആദ്യ കിരീടനേട്ടമാണ് ഗുജറാത്ത് നോട്ടമിടുന്നത്. രണ്ടാം ഐപിഎല്‍ ട്രോഫി ലക്ഷ്യമിട്ട് ഇരുടീമുകളും പോരടിക്കുമ്പോള്‍ ആവേശം ഉച്ചസ്ഥായിയിലെത്തുമെന്ന് ഉറപ്പ്. പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലിലെത്തിയതാണ് ഈ ഐപിഎല്‍ സീസണിലെ നീതി.

കാലാവസ്ഥ എങ്ങനെ?

കലാശപ്പോരാട്ടത്തിന് മഴ ഭീഷണിയില്ലെന്നതില്‍ ആരാധകര്‍ക്ക് ആശ്വസിക്കാം. പകല്‍സമയം പൂര്‍ണമായും തെളിഞ്ഞ ആകാശം പ്രതീക്ഷിക്കാം. വൈകുന്നേരം മേഘാവൃതമാകാന്‍ സാധ്യതയുണ്ടെങ്കിലും, മഴ പെയ്‌തേക്കില്ലെന്നാണ് വിലയിരുത്തല്‍. പെയ്താല്‍ തന്നെ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. അതുകൊണ്ട് തന്നെ, ആരാധകര്‍ക്ക് തടസമില്ലാതെ ഫൈനല്‍ കാണാനാകും.

മഴ പെയ്താല്‍

എങ്ങനെയും ഇന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ തന്നെയാണ് ഐപിഎല്‍ അധികാരികള്‍ ശ്രമിക്കുക. എന്നാല്‍ മഴ മൂലം ഇന്നത്തെ മത്സരം നഷ്ടപ്പെട്ടാല്‍, പകരം റിസര്‍വ് ദിനം നിശ്ചയിച്ചിട്ടുണ്ട്. നാളെയാണ് (ജൂണ്‍ 1) റിസര്‍വ് ദിനം. ഇന്ന് എവിടെ നിര്‍ത്തിയോ, അവിടെ നിന്നാകും റിസര്‍വ് ദിനത്തിലെ മത്സരങ്ങള്‍ പുനഃരാരംഭിക്കുക.

Also Read: IPL 2026 Final: ഫൈനലിൽ കാത്തിരിക്കുന്നത് റൺമഴയോ? ആർസിബി സിംഹാസനം കാക്കുമോ, അതോ ഗുജറാത്ത് അട്ടിമറിക്കുമോ?

ഇനി റിസര്‍വ് ദിനത്തിലും പ്രതികൂല കാലാവസ്ഥ മൂലം മത്സരം തടസപ്പെട്ടാല്‍ ആര്‍സിബിക്ക് കോളടിക്കും. ലീഗ് ഘട്ടത്തില്‍ ആര്‍സിബിയായിരുന്നു പോയിന്റ് ടേബിളില്‍ ഒന്നാമത്. അതുകൊണ്ട് ഏതെങ്കിലും കാരണത്താല്‍ റിസര്‍വ് ദിനത്തിലും മത്സരം നടന്നില്ലെങ്കില്‍ ആര്‍സിബിയെ ജേതാക്കളായി പ്രഖ്യാപിക്കും.

ആര്‍ക്കാണ് മുന്‍തൂക്കം

പരസ്പരം ഏറ്റുമുട്ടിയതിന്റെ കണക്കെടുത്താല്‍ ആര്‍സിബിക്കാണ് മുന്‍തൂക്കം. ഒമ്പത് തവണ ഇരുടീമുകളും ഏറ്റുമുട്ടി. അഞ്ച് തവണയും ആര്‍സിബി ജയിച്ചു. നാലു തവണ ഗുജറാത്തും ജയിച്ചു. എന്നാല്‍ മോദി സ്‌റ്റേഡിയത്തില്‍ ഇരുടീമുകളും ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്തിനായിരുന്നു ജയം. തങ്ങളുടെ തട്ടകത്തിലാണ് കലാശപ്പോരാട്ടം നടക്കുന്നതെന്നും ഗുജറാത്തിന് അനുകൂലമാണ്. എന്നാല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ വമ്പന്‍ വിജയം നേടാനായത് ആര്‍സിബിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

ബാറ്റിങിന് അനുകൂലമായ പിച്ചിലാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. 193 റണ്‍സാണ് ഈ സീസണില്‍ ഇവിടെ രേഖപ്പെടുത്തിയ ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍. ആകെയുള്ള ശരാശരി സ്‌കോര്‍ 208 റണ്‍സാണ്. 9.17 എന്ന റണ്‍റേറ്റിലാണ് ഇവിടെ ബാറ്റര്‍മാര്‍ റണ്‍സ് അടിച്ചുകൂട്ടിയത്. ബൗളര്‍മാര്‍ക്ക് അത്ര അനുകൂലമല്ല ഈ പിച്ചിലെ സാഹചര്യങ്ങള്‍. പേസര്‍മാര്‍ക്ക് തുടക്കത്തില്‍ അല്‍പം മേധാവിത്തം ലഭിക്കാമെങ്കിലും, മത്സരം പുരോഗമിക്കുമ്പോള്‍ ബാറ്റിങ് എളുപ്പമായി മാറിയേക്കും.

ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യം ബാറ്റു ചെയ്യുന്ന ടീമുകളാണ് ഇവിടെ കൂടുതലായും ജയിച്ചിട്ടുള്ളത്. ഐപിഎല്‍ 2026 സീസണില്‍ മധ്യ ഓവറുകളിലാണ് ഈ പീച്ചില്‍ കൂടുതല്‍ റണ്‍സുകള്‍ ഒഴുകിയിട്ടുള്ളത്. ഡെത്ത് ഓവറുകളില്‍ ബാറ്റര്‍മാര്‍ അല്‍പം ബുദ്ധിമുട്ടിയിട്ടുണ്ട്.

English Summary

The IPL 2026 final between RCB and Gujarat Titans will take place tonight in Ahmedabad. Although the weather forecast predicts clear skies, a reserve day is scheduled for June 1 in case of rain. If play is interrupted tonight, the match will resume from the same point tomorrow. If the reserve day is also washed out, RCB will win the trophy for finishing higher on the points table.

Follow Us