Sanju Samson: സഞ്ജുവിന് മുന്നറിയിപ്പ്, ജിതേഷ് കാത്തിരിക്കുന്നു; ഓസ്‌ട്രേലിയയില്‍ അഗ്നിപരീക്ഷ

Sanju Samson in Australian series: സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ടി20 ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കണം. അല്ലെങ്കില്‍ താരത്തിന്റെ സ്ഥാനം ജിതേഷ് ശര്‍മ കൊണ്ടുപോയേക്കാം

Sanju Samson: സഞ്ജുവിന് മുന്നറിയിപ്പ്, ജിതേഷ് കാത്തിരിക്കുന്നു; ഓസ്‌ട്രേലിയയില്‍ അഗ്നിപരീക്ഷ

ജിതേഷ് ശർമ്മ, സഞ്ജു സാംസൺ

Updated On: 

28 Oct 2025 12:09 PM

ഓസ്‌ട്രേലിയക്കെതിരെ നാളെ ആരംഭിക്കുന്ന ടി20 പരമ്പര സഞ്ജു സാംസണ് ഏറെ നിര്‍ണായകം. അവസരം കാത്തിരിക്കുന്ന ജിതേഷ് ശര്‍മയാണ് സഞ്ജുവിന് വെല്ലുവിളി. അല്‍പമൊന്ന്‌ പാളിയാല്‍ സഞ്ജുവിന് അത് പുറത്തേക്കുള്ള വഴിയൊരുക്കിയേക്കാം. അതുകൊണ്ട് തന്നെ ഓരോ മത്സരവും അതിനിര്‍ണായകമാണ്. ടീമിലെ സ്ഥാനം സുരക്ഷിതമാക്കണമെങ്കില്‍ സഞ്ജു ഓസീസ് പര്യടനത്തിലും, ഇനി ലഭിക്കുന്ന അവസരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരുമെന്ന് ബിസിസിഐ ഒഫീഷ്യല്‍ ‘ദി ടെലിഗ്രാഫി’നോട് പറഞ്ഞു.

പെട്ടെന്ന് മധ്യനിരയിലേക്ക് മാറ്റുന്നത് ഒരു ഓപ്പണിങ് ബാറ്റര്‍ക്ക് എളുപ്പമാകില്ലെന്നും ഒഫീഷ്യല്‍ വ്യക്തമാക്കി. എന്നാല്‍, ജിതേഷ് കാത്തിരിക്കുന്നുവെന്നതാണ് പ്രശ്‌നം. ഐപിഎല്ലില്‍ ജിതേഷ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കീപ്പിങിലും സഞ്ജുവിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സഞ്ജു ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കണമെന്നും ഒഫീഷ്യല്‍ വ്യക്തമാക്കി.

പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കം

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നാളെ (ഒക്ടോബര്‍ 29) ആരംഭിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഉച്ചയ്ക്ക് 1.45ന് കാന്‍ബറയില്‍ മത്സരം ആരംഭിക്കും. ഒക്ടോബര്‍ 31, നവംബര്‍ രണ്ട്, 6, എട്ട് തീയതികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍.

Also Read: Sanju Samson: കീപ്പിങ് ഗ്ലൗവിൽ പരിശീലിച്ച് സഞ്ജു സാംസൺ; ഓസ്ട്രേലിയക്കെതിരെ കളിക്കുമെന്ന് സൂചന

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഏഷ്യാ കപ്പ് അടക്കമുള്ള സമീപകാല ടി20 പരമ്പരകളെല്ലാം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. എങ്കിലും കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ നേരിടേണ്ടി വരുന്നത് അത്ര എളുപ്പമല്ല.

സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷ. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ ഏഷ്യാ കപ്പിലെ പോലെ അഞ്ചാം നമ്പറില്‍ താരത്തിന് ബാറ്റ് ചെയ്യേണ്ടി വരും. ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് എത്തിയതോടെയാണ് സഞ്ജുവിന് താഴേക്ക് ഇറങ്ങേണ്ടി വന്നത്. എങ്കിലും അഞ്ചാം നമ്പറില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ഏഷ്യാ കപ്പില്‍ ഓപ്പണറായി വളരെ നിരാശജനകമായ പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്.

ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി