AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shreyas Iyer T20 Captain : ഇനി അയ്യരുടെ കാലം! ശ്രെയസ് അയ്യർ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ; വൈഭവ് സൂര്യവംശി ദേശീയ ടീമിൽ

India T20 Captain Shreyas Iyer : സൂര്യകുമാർ യാദവിനെ പിൻഗാമിയായിട്ടാണ് ബിസിസിഐ ശ്രെയസ് അയ്യരുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാപ്റ്റൻസി സ്ഥാനത്തേക്കുള്ള പരിഗണന പട്ടികയിൽ ശ്രെയസ് അയ്യരുടെ പേരായിരുന്നു ഒന്നാമതുണ്ടായിരുന്നത്. ഈ മാസം അവസാനം അയർലൻഡിനെതിരെയാണ് ഇനി ഇന്ത്യക്ക് ടി20 മത്സരമുള്ളത്. രണ്ട് മത്സരങ്ങളാണ് ഇന്ത്യക്ക് അയർലൻഡിനെതിരെയുള്ളത്

Shreyas Iyer T20 Captain : ഇനി അയ്യരുടെ കാലം! ശ്രെയസ് അയ്യർ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ; വൈഭവ് സൂര്യവംശി ദേശീയ ടീമിൽ
Shreyas IyerImage Credit source: BCCI X
Jenish Thomas
Jenish Thomas | Updated On: 06 Jun 2026 | 04:22 PM

ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി ശ്രെയസ് അയ്യരുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയുടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപനത്തിലൂടെയാണ് സൂര്യകുമാർ യാദവിൻ്റെ പിൻഗാമിയായി ഇന്ത്യയുടെ ടി20 ടീമിൻ്റെ ക്യാപ്റ്റനായി ശ്രെയസ് അയ്യരുടെ പേര് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐപിഎൽ 2026ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ 15കാരൻ വൈഭവ് സൂര്യവംശിക്ക് ദേശീയ ടീമിലേക്ക് വിളി വന്നു. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിന് പുറമെ ജപ്പാനിൽ വെച്ച് നടക്കുന്നു ഏഷ്യൻ ഗെയിംസിനുള്ള ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായിട്ടാണ് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുക. ഈ മൂന്ന് സ്ക്വാഡിലും മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്.

ഇനി അയ്യരുടെ കാലം

ഇന്ത്യയുടെ ടി20 ക്യാപ്റ്റൻസിയിലേക്ക് ആദ്യ മുതൽ തന്നെ ശ്രെയസ് അയ്യരുടെ പേരുണ്ടായിരുന്നു. സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരുടെ പേരുകൾ സെലക്ടർമാരുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും ശ്രെയസ് അയ്യർ തന്നെയായിരുന്നു ഒന്നാമത്തെ ചോയ്സായി ബിസിസിഐയും നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023ന് ശേഷം അയ്യർ ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ലെങ്കിലും 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം നേടി നൽകിയതും 2025 സീസണിൽ പഞ്ചാബ് കിങ്സിനെ ഫൈനലിൽ എത്തിച്ചതും ശ്രെയസ് അയ്യർക്ക് ക്യാപ്റ്റൻസി പരിഗണനയിൽ നേട്ടമായി. ഈ കഴിഞ്ഞ സീസണിലെ ആദ്യ ആറ് മത്സരങ്ങളിലും അയ്യരുടെ കീഴിൽ പഞ്ചാബ് അവിശ്വസനീയമായ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. എന്നാൽ ടീമിലെ താരങ്ങളുടെ മോശം ഫോം പഞ്ചാബിനെ പ്ലേഓഫിലേക്കെത്തിക്കുന്നത് വിലങ്ങുതടിയായി മാറി. ടീം മോശം അവസ്ഥയിൽ പോകുമ്പോഴും ശ്രെയസ് അയ്യർ മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നത്.

ALSO READ : Suryakumar Yadav: ഹൃദയഭേദകമായ പടിയിറക്കം! നന്ദി സൂര്യ, ഞങ്ങളെ ആവേശം കൊള്ളിച്ച ആ 360 ഡിഗ്രി വിസ്മയങ്ങൾക്ക്

ആര് ഓപ്പണിങ് ചെയ്യും?

തിലക് വർമയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. പ്രധാന വിക്കറ്റ് കീപ്പർ താരമായിട്ടാണ് സഞ്ജു സാംസൺ സ്ക്വാഡിൽ ഇടം നേടിയിരിക്കുന്നത്. ലോകകപ്പിൽ മികച്ച താരത്തിന് പുറമെ ഐപിഎൽ നേടിയ രണ്ട് സെഞ്ചുറികളുടെ മികവിൽ സഞ്ജു ഇപ്പോഴും ഫോമിൽ തന്നെ തുടരുകയാണ്. സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പർ താരമായി ഓപ്പണർ ഇഷാൻ കിഷനും മൂന്ന് സ്ക്വാഡിലും ഇടം നേടിട്ടുണ്ട്. സഞ്ജുവിനും ഇഷാനും പുറമെ അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ഇന്ത്യയുടെ ഓപ്പണിങ് മുഖങ്ങളായി സ്ക്വാഡിലുണ്ട്. ആര് ഓപ്പണിങ്ങിന് ഇറക്കുമെന്ന് കാത്തിരുന്ന കാണേണ്ടതാണ്. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് പിന്നാലെ എൽഎസ്ജി താരം പ്രിൻസ് യാദവിനും ടി20 സ്ക്വാഡിലേക്ക് വിളി ലഭിച്ചു. മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് നിരയിൽ അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും ഉൾപ്പെട്ടിട്ടുണ്ട്. രവി ബിഷ്നോയി, വരുൺ ചക്രവർത്തി എന്നിവർക്ക് പുറമെ ഓൾറൗണ്ട് താരങ്ങളായ വാഷിങ്ടൺ സുന്ദറും അക്സർ പട്ടേലും സ്ക്വാഡിലെ സ്പിന്നർമാർ. പാർട്ട്ടൈം ബോളറാമാരായ നിതീഷ് കുമാർ റെഡ്ഡിയും ശിവം ദുബെയും മധ്യനിരയിൽ ഇറങ്ങും.

സച്ചിൻ റെക്കോർഡ് തകർത്ത് സൂര്യവംശി

36 വർഷമായിട്ടുള്ള ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നാണ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളി വന്നിരിക്കുന്നത്. 16 വയസ് 205 ദിവസങ്ങളുടെ പ്രായം ഉള്ളപ്പോഴാണ് സച്ചിൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി വെറും 15 വയസ് 71 ദിവസങ്ങളുടെ പ്രായത്തിൽ ഇന്ത്യയുടെ സീനിയർ ടീമിലേക്ക് വിളി വന്നു. അടുത്തിടെ കഴിഞ്ഞ ഐപിഎൽ 2026 സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾക്ക് ലഭിക്കുന്ന ഓറഞ്ച് ക്യാപ് വൈഭവ് ആണ് സ്വന്തമാക്കിയത്. 16 മത്സരങ്ങളിൽ നിന്നും 776 റൺസാണ് 15കാരൻ രാജസ്ഥാൻ റോയൽസിന് വേണ്ടി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയുമാണ് വൈഭവിൻ്റെ ബാറ്റിൽ നിന്നും പിറന്നത്. അർധ സെഞ്ചുറികളിൽ രണ്ടെണ്ണം വെറും മൂന്നും നാലും റൺസിൻ്റെ വ്യത്യാസത്തിലാണ് കൗമാരതാരത്തിന് സെഞ്ചുറി നഷ്ടമായത്. സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറന്നതും വൈഭവിൻ്റെ ബാറ്റിൽ നിന്നാണ്. 72 സിസറുകളാണ് ഈ കഴിഞ്ഞ സീസണിൽ വൈഭവ് പറത്തിയത്. 237.30 ആണ് സീസണിലെ താരത്തിൻ്റെ സ്ട്രൈക് റേറ്റ്.

English Summary

BCCI Officially Announced Shreyas Iyer As India T20I Captain along with Ireland, England Bilateral Series And Asian Games Japan 2026 Squad. India’s Wonder Kid Vaibhav Sooryavanshi got Maiden Call From Senior Team and Breaks 36 Years Sachin Tendulkar’s Record

Follow Us