AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreesanth: ‘സഞ്ജു ഒന്നും തോന്നരുത്‌; അന്ന് ഹര്‍ഭജനെ തിരിച്ച് തല്ലിയിരുന്നെങ്കില്‍ മലയാളി താരങ്ങളെ മാറ്റിനിര്‍ത്തുമായിരുന്നു’

Sreesanth recalls 2008 IPL incident: സഞ്ജുവും, സച്ചിന്‍ ബേബിയും, എംഡി നിധീഷും ഒന്നും തോന്നരുത്. ഞാന്‍ അന്ന് തിരിച്ചു തല്ലാത്തതുകൊണ്ട് പിന്നീട് കളിച്ചു. അഹങ്കാരം കൊണ്ട് പറയുകയാണെന്ന് വിചാരിക്കരുത്

Sreesanth: ‘സഞ്ജു ഒന്നും തോന്നരുത്‌; അന്ന് ഹര്‍ഭജനെ തിരിച്ച് തല്ലിയിരുന്നെങ്കില്‍ മലയാളി താരങ്ങളെ മാറ്റിനിര്‍ത്തുമായിരുന്നു’
സഞ്ജു സാംസൺ, ശ്രീശാന്ത്, ഹർഭജൻ സിംഗ്Image Credit source: Facebook
jayadevan-am
Jayadevan AM | Updated On: 21 Nov 2025 12:31 PM

ഐപിഎല്ലിലെ കന്നി സീസണില്‍ ശ്രീശാന്തിനെ ഹര്‍ഭജന്‍ തല്ലിയ സംഭവം അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവം നടന്നത് 2008ലാണെങ്കിലും ക്രിക്കറ്റ് ആരാധകര്‍ ആ വിഷയം ഇപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. അന്ന് ശ്രീശാന്തിനെ തല്ലിയതില്‍ പിന്നീട് ഹര്‍ഭജന്‍ പശ്ചാത്താപിച്ചു. ശ്രീശാന്തിനോട് പലവട്ടം മാപ്പ് ചോദിച്ചു. പഴയതെല്ലാം മറന്ന് ഇരുവരും സുഹൃത്തുക്കളുമായി. അന്ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി അടുത്ത കാലത്താണ് പുറത്തുവിട്ടത്. ഇതോടെ സംഭവം വീണ്ടും ചര്‍ച്ചയായി. എല്ലാവരും മറന്നുതുടങ്ങിയ സംഭവം വീണ്ടും ചര്‍ച്ചയാക്കിയ ലളിത് മോദിയുടെ പ്രവര്‍ത്തിക്കെതിരെ വിമര്‍ശനവുമുയര്‍ന്നിരുന്നു.

ലളിത് മോദിയുടെ ഈ പ്രവൃത്തിക്കെതിരെ ഹര്‍ഭജനും, ശ്രീശാന്തും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ശ്രീശാന്ത് ഈ വിഷയത്തെക്കുറിച്ച് വീണ്ടും മനസ് തുറക്കുകയാണ്. ലളിത് മോദിക്ക് വീഡിയോ പുറത്തുവിടേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോയെന്ന് ശ്രീശാന്ത് തുറന്നടിച്ചു.

നീ ഇത്രയും വലിയ അഗ്രന്‍ഷന്‍ കാണിച്ച് നടന്നിട്ട് തിരിച്ചു തല്ലാത്തത് എന്താണെന്ന് കുറേ മലയാളികള്‍ ചോദിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് മനസ് തുറന്നു. അന്ന് അദ്ദേഹത്തെ ഇടിച്ചിട്ടിരുന്നെങ്കില്‍ തനിക്ക്‌ ലൈഫ് ബാന്‍ കിട്ടുമായിരുന്നു. അന്നൊന്നും കേരളത്തിന് അത്ര പവറില്ല. താന്‍ മാത്രമാണ് കേരളത്തില്‍ നിന്ന് കളിച്ചുകൊണ്ടിരുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.

Also Read: Sanju Samson: സഞ്ജു സാംസണ്‍ ചെന്നൈയില്‍ ഓപ്പണറാകില്ല? ആകാശ് ചോപ്ര താരത്തിന് നല്‍കിയത്‌

”സഞ്ജുവും, സച്ചിന്‍ ബേബിയും, എംഡി നിധീഷും ഒന്നും തോന്നരുത്. ഞാന്‍ അന്ന് തിരിച്ചു തല്ലാത്തതുകൊണ്ട് കുറച്ചു പേര്‍ (മലയാളി താരങ്ങള്‍) പിന്നീട് കളിച്ചു. അഹങ്കാരം കൊണ്ട് പറയുകയാണെന്ന് വിചാരിക്കരുത്. അതിന് ഞാനാണ് കാരണം. അത് അവര്‍ പല സ്റ്റോറിയിലും പറഞ്ഞിട്ടുണ്ട്. നമ്മള്‍ പവര്‍ഫുളായാല്‍ ആ പവര്‍ ഉപയോഗിച്ച് പലരെയും സഹായിക്കാന്‍ പറ്റും. അന്ന് ഞാന്‍ തിരിച്ച് അടിച്ചിരുന്നെങ്കില്‍ മലയാളികളെ മാറ്റി നിര്‍ത്തിയേനെ. പക്ഷേ, അത് ചെയ്തില്ല. അന്ന് എല്ലാവരും വന്ന് പിടിച്ചതുകൊണ്ട് അത് ഒരു ഇഷ്യൂ ആയില്ല”-ശ്രീശാന്ത് പറഞ്ഞു. 27ന് ഹര്‍ഭജന്റെ പോഡ്കാസ്റ്റില്‍ പങ്കെടുക്കാന്‍ താനും ഭാര്യയും പോകുന്നുണ്ടെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.

വീഡിയോ കാണാം