IND vs ENG: സെമി പോരില്‍ പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്തുമോ? അഭിഷേകിന്റെ സ്ഥാനം തുലാസില്‍

India's Likely XI For T20 World Cup Semifinal Against England: വിന്നിങ് കോമ്പിനേഷന്‍ പൊളിക്കുന്ന പതിവ് ഇന്ത്യന്‍ ടീമിനില്ല. മാത്രമല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം മികച്ച ഇലവനെ അന്തിനിരത്താന്‍ ടീം മാനേജ്‌മെന്റിന് സാധിച്ചു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരീക്ഷണത്തിന് തയ്യാറാകുമോ?

IND vs ENG: സെമി പോരില്‍ പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്തുമോ? അഭിഷേകിന്റെ സ്ഥാനം തുലാസില്‍

അഭിഷേക് ശർമ്മ

Published: 

03 Mar 2026 | 12:58 PM

ജയിച്ചാല്‍ ഫൈനലില്‍, തോറ്റാല്‍ പുറത്ത്. ടി20 ലോകകപ്പിലെ സെമി പോരാട്ടത്തില്‍ മാര്‍ച്ച് അഞ്ചിന് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുമ്പോള്‍ ആരാധകര്‍ ആകാംക്ഷയിലും ആവേശത്തിലുമാണ്. സെമിയില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകുമോയെന്ന ചോദ്യവും സജീവമാണ്. വിന്നിങ് കോമ്പിനേഷന്‍ പൊളിക്കുന്ന പതിവ് ഇന്ത്യന്‍ ടീമിനില്ല. മാത്രമല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം മികച്ച ഇലവനെ അന്തിനിരത്താന്‍ ടീം മാനേജ്‌മെന്റിന് സാധിച്ചു.

നേരത്തെ ടോപ് ഓര്‍ഡറിലെ ഇടത് ബാറ്റര്‍മാരുടെ ആധിക്യം തലവേദനയായിരുന്നെങ്കിലും ഇപ്പോള്‍ ആ പ്രശ്‌നമില്ല. സഞ്ജു സാംസണിന്റെ വരവോടെ ലെഫ്റ്റ്-റൈറ്റ് ബാലന്‍സിങ് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. അതിന്റെ റിസള്‍ട്ട് സിംബാബ്‌വെയ്‌ക്കെതിരെയും, വെസ്റ്റ് ഇന്‍ഡീസിനെതിരെയും നടന്ന മത്സരങ്ങളില്‍ കണ്ടു.

അതുകൊണ്ട് തന്നെ, ഇംഗ്ലണ്ടിനെതിരെ പ്ലേയിങ് ഇലവനില്‍ കാര്യമായ അഴിച്ചുപണികള്‍ക്ക് സാധ്യതയില്ല. അഭിഷേക് ശര്‍മയുടെ മങ്ങിയ ഫോം മാത്രമാണ് ഏക പ്രശ്‌നം. സിംബാബ്‌വെയ്‌ക്കെതിരെ നടന്ന പോരാട്ടത്തില്‍ മാത്രമാണ് ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേകിന് മികച്ച പ്രകടനം നടത്താനായത്.

Also Read: T20 World Cup 2026: ഇനി പോരാട്ടം വാങ്കഡെയില്‍; സഞ്ജു നേരിടേണ്ടത് ജോസേട്ടന്റെ ടീമിനെ; ഫൈനലിലേക്ക് ഒരു വിജയദൂരം മാത്രം

ഫോമിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിച്ചെങ്കിലും, വെസ്റ്റ് ഇന്‍ഡീസിനെതിരെ താരം തീര്‍ത്തും നിറംമങ്ങി. അലക്ഷ്യമായ ഷോട്ടുകളിലൂടെ അഭിഷേക് പുറത്താകുന്നത് പതിവായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, സെമി ഫൈനല്‍ പോലുള്ള നിര്‍ണായക പോരാട്ടത്തില്‍ അഭിഷേകിനെ ഒഴിവാക്കുമോയെന്നാണ് സൈബറിടങ്ങളില്‍ ഉയരുന്ന ചോദ്യം.

അഭിഷേകിനെ ഒഴിവാക്കിയാല്‍ സഞ്ജു സാംസണൊപ്പം, ഇഷാന്‍ കിഷനെ ഓപ്പണറാക്കി കളിപ്പിക്കാനാകും. മാത്രമല്ല, മധ്യനിരയില്‍ ഫിനിഷറായി റിങ്കു സിങിനെയും ഉള്‍പ്പെടുത്താം. വാങ്കഡെയില്‍ അധിക സ്പിന്നറെയാണ് പരിഗണിക്കുന്നതെങ്കില്‍, റിങ്കുവിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കാനുമാകും.

എന്നാല്‍ മോശം ഫോമിലാണെങ്കിലും അഭിഷേകിനെ ടീം മാനേജ്‌മെന്റ് തുടര്‍ന്നും നിലനിര്‍ത്താനാണ് സാധ്യത. വാങ്കഡെയില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പക്ഷേ, കുല്‍ദീപിന് വേണ്ടി മാറ്റി നിര്‍ത്താന്‍ താരങ്ങളില്ലാത്തതാണ് പ്രശ്‌നം. ഈ ലോകകപ്പില്‍ വാങ്കഡെയില്‍ ഇതിന് മുമ്പ് യുഎസിനോടാണ് ഇന്ത്യ ഏറ്റുമുട്ടിയത്. ഈ മത്സരത്തില്‍ മൂന്ന് വിക്കറ്റ് പിഴുത മുഹമ്മദ് സിറാജിനും സെമിയില്‍ അവസരം ലഭിക്കില്ല. അതുകൊണ്ട്, വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിലെ പ്ലേയിങ് ഇലവന്‍ തന്നെ ഇന്ത്യ സെമിയിലും ഇറക്കാനാണ് സാധ്യത.

സാധ്യതാ പ്ലേയിങ് ഇലവന്‍

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

Follow Us
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ