AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജു സാംസണ്‍ സ്ഥാനം ഉറപ്പിച്ചു, പുറത്തുപോകുന്നത് അഭിഷേകോ? ടീമിന് മുന്നില്‍ പല വഴികള്‍

Sanju Samson likely to play against Zimbabwe: സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ കളിച്ചേക്കും. നെറ്റ് സെഷനില്‍ ഏറെ നേരം സഞ്ജു പരിശീലനം നടത്തി. ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരും ഏറെ നേരം ബാറ്റിങ് പരിശീലിച്ചു.

Sanju Samson: സഞ്ജു സാംസണ്‍ സ്ഥാനം ഉറപ്പിച്ചു, പുറത്തുപോകുന്നത് അഭിഷേകോ? ടീമിന് മുന്നില്‍ പല വഴികള്‍
സഞ്ജു സാംസണും, ഇഷാന്‍ കിഷനും പരിശീലിക്കുന്നു Image Credit source: PTI
Jayadevan AM
Jayadevan AM | Published: 25 Feb 2026 | 08:36 AM

സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കുമെന്ന സൂചനകള്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം നെറ്റ് സെഷനില്‍ ഏറെ നേരം സഞ്ജു പരിശീലനം നടത്തി. സഞ്ജുവിനൊപ്പം ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരും ഏറെ നേരം ബാറ്റിങ് പരിശീലിച്ചു. സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ ഇറക്കുന്ന ടോപ് ഓര്‍ഡര്‍ ഇതായിരിക്കാമെന്ന അനുമാനവും ഇതോടെ ശക്തമായി.

അഭിഷേക് ശര്‍മ അധിക നേരം ബാറ്റിങ് പരിശീലിച്ചില്ലെന്നതാണ് കൗതുകകരം. എന്നാല്‍ താരം നെറ്റ്‌സില്‍ പന്തെറിഞ്ഞു. സഞ്ജു തിരിച്ചെത്തിയാല്‍ മോശം ഫോമിലുള്ള തിലക്, അഭിഷേക് എന്നിവരില്‍ ഒരാള്‍ സ്വഭാവികമായും പുറത്തുപോകേണ്ടി വരും. തിലക് പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു ആദ്യ സൂചനകള്‍.

പ്രകടനം പരിതാപകരമാണെങ്കിലും ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേകിനെ ടീം മാനേജ്‌മെന്റ് തുടര്‍ന്നും പിന്തുണയ്ക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അഭിഷേക് പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തായേക്കാമെന്നാണ് നെറ്റ് സെഷന്‍ നല്‍കുന്ന സൂചന. തിലക് ദീര്‍ഘനേരം ബാറ്റിങ് പരിശീലിച്ചിരുന്നു. തിലക് പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത.

Also Read: Sanju Samson: പാര പണിത് ഇര്‍ഫാന്‍ പത്താന്‍; സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജുവിന്റെ ആവശ്യമില്ല

അഭിഷേക് കളിച്ചില്ലെങ്കില്‍ സഞ്ജുവും ഇഷാനും ഓപ്പണര്‍മാരാകും. തിലക് വണ്‍ ഡൗണായും, സൂര്യ നാലാമതായും കളിച്ചേക്കും. സൂര്യയുടെയും തിലകിന്റെയും ബാറ്റിങ് പൊസിഷന്‍ പരസ്പരം മാറാനും സാധ്യതയുണ്ട്.

മറ്റൊരു സാധ്യത

അര്‍ബുദബാധിതനായ പിതാവ് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഫിനിഷര്‍ റിങ്കു സിങ് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. റിങ്കു സിംബാബ്‌വെയ്‌ക്കെതിരെ കളിച്ചില്ലെങ്കില്‍ അഭിഷേകും, തിലകും, സഞ്ജുവും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ എത്താന്‍ നേരിയ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സഞ്ജുവിന് ഏഷ്യാ കപ്പിലെ പോലെ മധ്യനിരയില്‍ കളിക്കേണ്ടി വന്നേക്കാം.

എന്നാല്‍ റിങ്കുവിന് പകരം സഞ്ജു എന്ന ഓപ്ഷന്‍ ടീം മാനേജ്‌മെന്റ് പരിഗണിക്കാന്‍ സാധ്യതയില്ല. റിങ്കു കളിച്ചില്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍, ഓള്‍ റൗണ്ടര്‍മാരായ അക്‌സറിനെയും, വാഷിങ്ടണ്‍ സുന്ദറിനെയും ഒരുമിച്ച് കളിപ്പിക്കാമെന്ന പ്രയോജനവുമുണ്ട്.

സാധ്യതാ പ്ലേയിങ് ഇലവന്‍

ഇന്ത്യ: സഞ്ജു സാംസണ്‍/അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടൺ സുന്ദർ/കുല്‍ദീപ് യാദവ്‌, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.