AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WPL 2026: മുന്നില്‍ നിന്ന് നയിച്ച് ലിച്ച്ഫീല്‍ഡ്; തകര്‍ത്തടിച്ച് ആശ ശോഭന; ഒടുവില്‍ പൊരുതിത്തോറ്റ് യുപി വാരിയേഴ്‌സ്‌

Gujarat Giants beat UP Warriorz: ഗുജറാത്ത് ജയന്റ്‌സ് യുപി വാരിയേഴ്‌സിനെ 10 റണ്‍സിന് തോല്‍പിച്ചു. ഗുജറാത്ത് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുപിക്ക് 197 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ

WPL 2026: മുന്നില്‍ നിന്ന് നയിച്ച് ലിച്ച്ഫീല്‍ഡ്; തകര്‍ത്തടിച്ച് ആശ ശോഭന; ഒടുവില്‍ പൊരുതിത്തോറ്റ് യുപി വാരിയേഴ്‌സ്‌
ആശ ശോഭന Image Credit source: facebook.com/upwarriorz
Jayadevan AM
Jayadevan AM | Published: 10 Jan 2026 | 06:58 PM

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ജയന്റ്‌സ് യുപി വാരിയേഴ്‌സിനെ 10 റണ്‍സിന് തോല്‍പിച്ചു. ഗുജറാത്ത് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുപിക്ക് 197 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍: ഗുജറാത്ത് ജയന്റ്‌സ് 20 ഓവറില്‍ നാലു വിക്കറ്റിന് 207, യുപി വാരിയേഴ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 197.

41 പന്തില്‍ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആഷ്‌ലെയ് ഗാര്‍ഡ്‌നറുടെ ബാറ്റിങ് മികവാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അനുഷ്‌ക ബ്രിജ്‌മോഹന്‍ ശര്‍മ-30 പന്തില്‍ 44, സോഫി ഡെവിന്‍-20 പന്തില്‍ 38, ജോര്‍ജിയ വെയര്‍ഹാം-പുറത്താകാതെ 10 പന്തില്‍ 27, ഭാര്‍തി ഫുല്‍മാലി-പുറത്താകാതെ ഏഴ് പന്തില്‍ 14 എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. ബേത്ത് മൂണി (12 പന്തില്‍ 13) നിരാശപ്പെടുത്തി.

യുപിക്ക് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ രണ്ട് വിക്കറ്റും, ശിഖ പാണ്ഡെയും, ദിയാന്ദ്ര ഡോട്ടിനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഓസീസ് ടീമില്‍ ഗാര്‍ഡ്‌നറുടെ സഹതാരമായ ഫോബ് ലിച്ച്ഫീല്‍ഡ് യുപിയുടെ പോരാട്ടത്തിന് നേതൃത്വം നല്‍കി. താരം 40 പന്തില്‍ 78 റണ്‍സെടുത്തു.

Also Read: WPL 2026: അവസാന ഓവറിൽ 18 റൺസ് പിന്തുടർന്ന് വിജയിച്ച് ആർസിബി; തുണച്ചത് നദീൻ ഡി ക്ലർക്കിൻ്റെ ഓൾറൗണ്ട് മികവ്

എന്നാല്‍ മറ്റ് മുന്‍നിര ബാറ്റര്‍മാര്‍ നിറംമങ്ങിയത് യുപിക്ക് തിരിച്ചടിയായി. ക്യാപ്റ്റന്‍ മെഗ് ലാനിംഗ് 27 പന്തില്‍ 30 റണ്‍സെടുത്തു. ബൗളിങില്‍ നിരാശപ്പെടുത്തിയെങ്കിലും മലയാളി താരം ആശ ശോഭന യുപിക്കായി ബാറ്റിങില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 10 പന്തുകള്‍ നേരിട്ട ആശ രണ്ട് സിക്‌സും, മൂന്ന് ഫോറും സഹിതം 27 റണ്‍സുമായി പുറത്താകാതെ നിന്നു.

കിരണ്‍ നവ്ഗിരെ-നാല് പന്തില്‍ ഒന്ന്, ഹര്‍ലിന്‍ ഡിയോള്‍-പൂജ്യം, ദീപ്തി ശര്‍മ-1, ശ്വേത ഷെറാവത്ത്-ഒമ്പത് പന്തില്‍ 12, ദിയാന്ദ്ര ഡോട്ടിന്‍-ഒമ്പത് പന്തില്‍ 12, സോഫി എക്ലെസ്റ്റോണ്‍-എട്ട് പന്തില്‍ 11, ശിഖ പാണ്ഡെ-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് യുപി ബാറ്റര്‍മാരുടെ പ്രകടനം. ഗുജറാത്തിനായി രേണുക സിങും, സോഫി ഡെവിനും, ജോര്‍ജിയ വെയര്‍ഹാമും രണ്ട് വിക്കറ്റ് വീതവും, ആഷ്‌ലെയ് ഗാര്‍ഡ്‌നറും, രാജേശ്വരി ഗെയ്ക്‌വാദും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.